For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷ്ണുപുരാണം പറയുന്നു; രാത്രി ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്

|

ഹിന്ദുമത ഗ്രന്ഥങ്ങളില്‍ വിഷ്ണു പുരാണത്തിന് വളരെ പ്രാധാന്യമുണ്ട്. 18 പുരാണങ്ങളില്‍ ഒന്നാണ് വിഷ്ണുപുരാണം. ഇതില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ അനുസരിച്ച് നടപ്പിലാക്കുകയാണെങ്കില്‍ അവരുടെ ജീവിതം നല്ലതായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

മനുഷ്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന്, പുരാണങ്ങളിലും വേദഗ്രന്ഥങ്ങളിലും നിരവധി നിയമങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍, വിഷ്ണു പുരാണത്തിലും നിങ്ങളെ വിജയിപ്പിക്കാന്‍ തക്കതായ വഴികള്‍ സൂചിപ്പിച്ചിട്ടുണ്ട്. രാത്രി ചില കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ദോഷം വിളിച്ചുവരുത്തുമെന്ന് വിഷ്ണുപുരാണം പറയുന്നു. അക്കാര്യങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയൂ.

18 പുരാണങ്ങള്‍

18 പുരാണങ്ങള്‍

ബ്രഹ്‌മപുരാണം, പദ്മപുരാണം, വിഷ്ണുപുരാണം, ശിവപുരാണം, ഭാഗവതപുരാണം, നാരദീയപുരാണം, മാര്‍ക്കണ്ഡേയപുരാണം, അഗ്നിപുരാണം, ഭവിഷ്യപുരാണം, ബ്രഹ്‌മവൈവര്‍ത്ത പുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്‌കന്ദപുരാണം, വാമനപുരാണം, കൂര്‍മ്മപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്‌മാണ്ഡപുരാണം.

വിഷ്ണുപുരാണം

വിഷ്ണുപുരാണം

മഹത്തായ ഒരു വൈഷ്ണവ മതഗ്രന്ഥമാണ് വിഷ്ണു പുരാണം. 18 പുരാണങ്ങളില്‍, ഹിന്ദു ഗ്രന്ഥങ്ങളില്‍ വിഷ്ണു പുരാണത്തിന് വളരെ പ്രാധാന്യമുണ്ട്. ബ്രഹ്‌മാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം മഹാവായ വേദവ്യാസ മഹര്‍ഷിയാണ് സത്യഗുണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത് എഴുതിയത്. ആറ് ഭാഗങ്ങളിലായി 23000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. ഇത് പ്രകാരം ബ്രഹ്‌മാണ്ടത്തിന്റെ സ്രഷ്ടാവും പരിപാലകനുമാണ് മഹാവിഷ്ണു. മനുഷ്യജീവിതം നേടുന്നവര്‍ ദൈവങ്ങളെക്കാള്‍ അനുഗ്രഹീതരും ഭാഗ്യവാന്മാരുമാണെന്നും വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. കാരണം രക്ഷയും ദൈവപ്രാപ്തിയും മനുഷ്യ ജന്മത്തില്‍ മാത്രമേ സാധ്യമാകൂ എന്ന് കരുതപ്പെടുന്നു. മെച്ചപ്പെട്ട ജീവിതത്തിനായി, വിഷ്ണു പുരാണത്തില്‍ നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, അത് പിന്തുടരുന്നതിലൂടെ നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുറയുന്നു.

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴിMost read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

രാത്രി അലഞ്ഞുനടക്കരുത്

രാത്രി അലഞ്ഞുനടക്കരുത്

രാത്രിയില്‍ നിങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടക്കരുതെന്ന് വിഷ്ണുപുരാണം പറയപ്പെടുന്നു. കാരണം രാത്രിയില്‍ നെഗറ്റീവ് ശക്തികളുടെ ഊര്‍ജ്ജം തീവ്രമാവുകയും ഏതെങ്കിലും വ്യക്തി രാത്രി അലഞ്ഞുതിരിയുന്നുവെങ്കില്‍, നെഗറ്റീവ് ശക്തികള്‍ അവരിലേക്ക് ആകര്‍ഷിക്കും.

സ്മശാനത്തില്‍ പോകരുത്

സ്മശാനത്തില്‍ പോകരുത്

നെഗറ്റീവ് ശക്തികളുടെ കോട്ടയാണ് സ്മശാനം. എല്ലായ്‌പ്പോഴും ഇവിടെ നെഗറ്റീവ് ഊര്‍ജ്ജം ചുറ്റിത്തിരിയുകയും അവ നിങ്ങളുടെ ആരോഗ്യത്തിലും മനസ്സിനും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും പറയപ്പെടുന്നു. വിഷ്ണു പുരാണമനുസരിച്ച്, സ്മശാനത്തില്‍ എപ്പോഴും നെഗറ്റീവ് എനര്‍ജി ഉള്ളതിനാല്‍ രാത്രിയില്‍ ഒരിക്കലും സ്മശാനത്തിന് സമീപം പോകരുത്. അത് നിങ്ങളുടെ മനസ്സിനെ മോശമായി ബാധിക്കുന്നു. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ശ്മശാനത്തിന് സമീപം പോകേണ്ടിവന്നാല്‍, അതിനുശേഷം നിങ്ങള്‍ തീര്‍ച്ചയായും കുളിക്കണം. സ്മശാനത്തിലെ മൃതദേഹങ്ങളില്‍ നിന്ന് പുറപ്പെടുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കരുതപ്പെടുന്നു.

Most read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കുംMost read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും

മോശം സ്വഭാവക്കാരില്‍ നിന്ന് അകലംപാലിക്കുക

മോശം സ്വഭാവക്കാരില്‍ നിന്ന് അകലംപാലിക്കുക

മോശം സ്വഭാവമുള്ള ആളുകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വിഷ്ണുപുരാണം നിങ്ങളെ ഉപദേശിക്കുന്നു. മോശം ആളുകളില്‍ നിന്ന് അകലം പാലിക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു, കാരണം ഇത്തരം ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും വിരുദ്ധമായി കണക്കാക്കപ്പെടുന്നു.

രാത്രി മുടി അഴിച്ച് ഉറങ്ങരുത്

രാത്രി മുടി അഴിച്ച് ഉറങ്ങരുത്

രാത്രിയില്‍ മുടി അഴിച്ചിട്ട് ഉറങ്ങുന്ന സ്ത്രീകളെ നെഗറ്റീവ് എനര്‍ജികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു, ഈ നെഗറ്റീവ് ശക്തികള്‍ ശരീരത്തെയും മനസ്സിനെയും മോശമായി ബാധിക്കും. അതിനാല്‍ ഉറങ്ങുന്നതിനുമുമ്പ് മുടി കെട്ടിവച്ച് ഉറങ്ങണമെന്ന് വിഷ്ണുപുരാണം നിര്‍ദേശിക്കുന്നു.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

രാത്രി സുഗന്ധദ്രവ്യം പൂശരുത്

രാത്രി സുഗന്ധദ്രവ്യം പൂശരുത്

രാത്രി സുഗന്ധദ്രവ്യം പൂശി ഉറങ്ങുന്ന ആളുകളിലേക്ക് ദുഷ്ടശക്തികള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നുവെന്ന് പറയപ്പെടുന്നു. ഇക്കാരണത്താല്‍, രാത്രിയില്‍ കുളിച്ചതിനു ശേഷം ദൈവത്തെ ധ്യാനിച്ചതിനു ശേഷം മാത്രമേ നിങ്ങള്‍ ഉറങ്ങാവൂ എന്ന് വിഷ്ണുപുരാണം പറയുന്നു.

English summary

According to Vishnu Puran Avoid These Activities in Night in Malayalam

According to vishnu purana avoid doing these activities in night for leading for good life in malayalam. Read on.
Story first published: Tuesday, August 17, 2021, 17:10 [IST]
X
Desktop Bottom Promotion