Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഇവ വീട്ടിലില്ലെങ്കില്‍ ദുര്ഭാഗ്യവും ഗ്രഹപ്പിഴയും
ഇവ വീട്ടിലില്ലെങ്കില്‍ ദുര്ഭാഗ്യവും ഗ്രഹപ്പിഴയും
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ജീവിതത്തില്‍ ചിലപ്പോഴുമെങ്കിലും വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടു പോകാത്തവരുണ്ടാകുമോ, ഉണ്ടാകില്ലെന്നു വേണം, പറയുവാന്‍. നാം അറിയാതെ തന്നെ ചിലപ്പോഴെങ്കിലും നാം വിശ്വാസങ്ങളുടെ പേരിലാകും പ്രവര്‍ത്തിയ്ക്കുന്നത്.
സ്വര്‍ഗവും നരകവുമെല്ലാം നമുക്കു നമ്മുടെ വീടു തന്നെയാണെന്നു പറയാം. ഏതൊരു വ്യക്തിയ്ക്കും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം വീട്. ഇറങ്ങിപ്പോരാനും തിരികെ എത്താനുമുള്ള ആ സുരക്ഷിത താവളം.
വീടിന് ഐശ്വര്യം, അഭിവൃദ്ധി എന്നത് വീട്ടില്‍ താമസിയ്ക്കുന്നവര്‍ക്കും ബാധകമാണ്. ഐശ്വര്യമുള്ള വീട് അംഗങ്ങളുടെ ജീവിതത്തിലും ഐശ്വര്യവും ഭാഗ്യവുമെല്ലാം നിറയ്ക്കുന്നു. വീട്ടില്‍ ഐശ്വര്യവും അഭിവൃദ്ധിയും ധനവും സമാധാനവും സന്തോഷവുമെല്ലാം നിറഞ്ഞു നില്ക്കണമെന്നായിരിയ്ക്കും, നമ്മുടെ ഓരോരുത്തരുടേയും ആഗ്രഹം. ഇതു കൊണ്ടു തന്നെ ഇതിനായി വിശ്വാസങ്ങളുടെ ചുവടു പിടിച്ചു പ്രവര്‍ത്തിയ്ക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗവും അവിശ്വാസികള്‍ ചെറിയ ഭാഗമെങ്കിലും.
ചില പ്രത്യേക വസ്തുക്കള്‍ നമ്മുടെ വീട്ടില്‍ എല്ലായ്പ്പോഴും ഉണ്ടായിരിയ്ക്കണം എന്നു പറയും. ഇതില്ലെങ്കില്‍ ലക്ഷണക്കേടാണ് ഫലമെന്നു പറയും. ഇത്തരത്തില്‍ വീട്ടില്‍ എപ്പോഴും ഉണ്ടാകേണ്ട ചില വസ്തുക്കള്‍, ഇവയില്ലെങ്കില്‍ വരുന്ന അനിഷ്ടകരമായ കാര്യങ്ങള്‍ എന്തെന്നറിയൂ.

നമ്മുടെ വീട്ടില്‍
നമ്മുടെ വീട്ടില്‍ അരി, വിളക്ക്, വിളക്കെണ്ണ, തിരി, സിന്ദൂരം, ഭസ്മം, ഉമിക്കരി, ചാന്ത്, കണ്മഷി, അലക്കു വസ്ത്രം, ഉപ്പ് എന്നിവ ഉണ്ടായിരിയ്ക്കണമെന്നു പറയും. ഇവയില്ലെങ്കില്‍ കുഴപ്പമാണെന്നു തന്നെ പറയാം.

വീട്ടില്‍ അരി
വീട്ടില്‍ അരി എപ്പോഴും ഉണ്ടായിരിയ്ക്കണമെന്നു പറയും. ഒരു മണി അരിയെങ്കിലും ഉണ്ടായിരിയ്ക്കണമെന്നു പറയണം. സന്വത് സമൃദ്ധിയ്ക്കും കലഹങ്ങളൊഴിവാക്കാനും ഇത് ഏറെ പ്രധാനപ്പെട്ടതാണ്. അരിയില്ലാത്തത് ദാരിദ്ര്യമെന്നാണ് പൊതുവേ വയ്പ്പ്. ഇതു കൊണ്ടു തന്നെ ഒരു മണിയരിയെങ്കിലും നിങ്ങളുടെ വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടായിരിയ്ക്കണം. അരിയില്ലെങ്കില്‍ പട്ടിണി എന്നാണ് അര്‍ത്ഥം.

നിലവിളക്കും
ഇതു പോലെയാണ് നിലവിളക്കും. നിലവിളക്കില്ലാത്ത വീട്ടില്‍ ലക്ഷ്മി വാഴില്ലെന്നാണ് വിശ്വാസം. ലക്ഷ്മി വീട്ടിലെ ഐശ്വര്യത്തിന്റെ ദേവതയാണ്. ഐശ്വര്യ-ധനാഭിവൃദ്ധി നല്കുന്ന ദേവതയെന്നര്ത്ഥം
വീട്ടില്‍ തിരി, അതായത് വിളക്കിലിടുന്ന തിരിയില്ലെങ്കില് ഇത് രോഗങ്ങള്‍ക്കു കാരണമാകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഉദര സംബന്ധമായ രോഗങ്ങള്‍. ഇതു പോലെ വിളക്കില്‍ ഒഴിയ്ക്കുന്ന എണ്ണയില്ലെങ്കില്‍ ശരീര ശോഷണവും ശരീരത്തിന് ബലക്കുറവും രോഗങ്ങളുമുണ്ടാകുമെന്നും പറയാം.

ഉപ്പ്
ഇതുപോലെ അലക്കു വസ്ത്രമില്ലെങ്കില്‍ വസ്ത്രത്തിന് മുട്ടുണ്ടാകുമെന്നാണ് പറയുക. ഇതിനാലാണ് അലക്കു വസ്ത്രവും അത്യാവശ്യമായതാകുന്നത്. ഉപ്പില്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി, അതായത് ദുഷ്ടശക്തികള്‍ വാഴുമെന്നാണ് വിശ്വാസം. ഉപ്പുപയോഗിച്ചു വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ അത്യാവശ്യമാണ്. ഉപ്പിട്ട വെളളം കൊണ്ട് നിലം തുടയ്ക്കുന്നത് രോഗാണുക്കളെ അടക്കം അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

ചാന്ത്, കണ്മഷി
ചാന്ത്, കണ്മഷി എന്നിവയും പ്രധാനപ്പെട്ടതാണ്. കണ്മഷി വീടിനു കണ്ണു കിട്ടതിരിയ്ക്കാന് എന്നാണ് വിശ്വാസം. കണ്മഷി കൊണ്ടു കുട്ടികള്‍ക്കടക്കം കണ്ണു കിട്ടാതിരിയ്ക്കാന്‍ തൊട്ടു കൊടുക്കാറുണ്ട്. ഇതു പോലെ വീടിനു കണ്ണു കിട്ടാതിരിയ്ക്കാന്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. ഇതുപോലെ ചാന്ത് അയല്പക്ക ബന്ധങ്ങള്‍ നല്ലതു പോലെ നിര്‍ത്തുവാന്‍, അയല്പക്കവുമായി വഴക്കില്ലാതിരിയ്ക്കാന് സഹായിക്കുന്ന ഒന്നാണെന്നാണ് വിശ്വാസം.

ഉമിക്കരി
ഉമിക്കരി സാധാരണ നാം പല്ലു തേയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നതാണെന്നു മാത്രമാണ് പലരുടേയും അറിവ്. എന്നാല്‍ വെള്ളം ശുദ്ധീകരിയ്ക്കാനും ഭൂമി ശുദ്ധീകരിയ്ക്കാനുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് ഉമിക്കരി. ഒരു കളം വരയ്ക്കുമ്പോള്‍ പോലും ആദ്യമായി ഉമിക്കരി ഇടാറുണ്ട്. ഉമിക്കരി വീട്ടില്‍ ഇല്ലാത്തത് ദുഷ്ടശക്തികളെ ആകര്ഷിയ്ക്കും, വീടിന് അശുദ്ധി എന്നാണ് പറയുക. ഇതു കൊണ്ടു തന്നെ ഉമിക്കരിയും വീട്ടില്‍ വയ്ക്കേണ്ട ഒന്നാണ്. ഉമിക്കരി ഇല്ലെങ്കില്‍ പൈശാചിക ബന്ധങ്ങള്‍ ഇല്ലാതിരിയ്ക്കാന്‍ എന്നു പറയാം.

സിന്ദൂരം,ഭസ്മം
ഭസ്മം എല്ലാ ശാരീരിക ദുരിതവും മാറ്റുന്നു. ദുര്‍ഗുണം മാറ്റാനും ഇത് സഹായിക്കുന്നു. സിന്ദൂരം അഥവാ കുങ്കുമം വിവേക ബുദ്ധിയുണ്ടാകാന്‍ ഏറെ അത്യാവശ്യമാണ്. ഇതും വീട്ടില്‍ വയ്ക്കേണ്ടത് കുടുംബാംഗങ്ങളുടെ ഉയര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
ഇത്തരം വസ്തുക്കളില്‍ പലതും നാം ഇന്നത്തെ കാലത്ത് ഉപയോഗിയ്ക്കുന്നില്ലെങ്കിലും ഇവ വീട്ടില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ആവശ്യമാണ്. വീടിന്റെ ഐശ്വര്യത്തിന്, വീട്ടുകാരുടെ ഉന്നമനത്തിന് ഏറെ നല്ലതാണിത്.



Click it and Unblock the Notifications