Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ഇത് പുത്തന്‍ 'ജെറി'; എലിയുടെ വൈറല്‍ വീഡിയോ
ടോം ആന്റ് ജെറി കാര്‍ട്ടൂണിലെ കഥാപാത്രങ്ങളായ എലിയും പൂച്ചയും എല്ലാവര്ക്കും പരിചിതമാണ്. ജെറി എന്ന എലിയുടെ ബുദ്ധിപരമായ പ്രകടനങ്ങള്‍ നമ്മളില്‍ പലരെയും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമാണ്. കാര്‍ട്ടൂണ്‍ കണ്ട് അത്തരമൊരു എലി ശരിക്കും ഉണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കാത്തവരും കുറവായിരിക്കും. എങ്കില്‍ ഇപ്പോള്‍ ശരിക്കുമുണ്ടായിരിക്കുന്നു..! അതെ, ഇവിടെയല്ല.. അങ്ങ് ബ്രിട്ടനില്‍. സംഭവം സത്യമാണ്. ജെറിയെപ്പോലെ ബുദ്ധിമാനായ ഒരു എലിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബ്രിട്ടനിലെ ഒരു 72കാരന് ആണ് ബുദ്ധിമാനായ എലിയുടെ സാന്നിധ്യമറിഞ്ഞത്. തന്റെ ഗാരേജിലെ ഉപകരണങ്ങള്‍ ദിവസവും അങ്ങിങ്ങായി അശ്രദ്ധയോടെ ഇട്ടാണ് ഇദ്ദേഹം കടയടക്കാറ്. എന്നാല്‍ അടുത്ത ദിവസം വരുമ്പോള്‍ ഉപകരണങ്ങള്‍ എല്ലാം തന്നെ ചിട്ടയോടെ അടുക്കി പെട്ടിയിലാക്കി വച്ചിട്ടുണ്ടാകും. ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഏതോ അദൃശ്യശക്തി തന്നെ സഹായിക്കുന്നുണ്ടോയെന്ന് ആശയക്കുഴപ്പത്തിലായി. എന്നാല്‍ ഇത് എങ്ങനെയെങ്കിലും തെളിയിക്കണമെന്നായി അദ്ദേഹത്തിന്. ഇതിനായി ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു.
അധികം വൈകിയില്ല, അദ്ദേഹം ആ ആദൃശ്യശക്തിയെ കണ്ടെത്തി. ഒരു എലിയായിരുന്നു അത്..! ആ എലി അയാളുടെ ഉപകരണങ്ങള്‍ അടുക്കി വയ്ക്കുകയായിരുന്നു. ഏകദേശം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യത്തില്‍, എലി മേശപ്പുറത്തുള്ള ഉപകരണങ്ങള്‍ ഓരോന്നായി കൊട്ടയിലേക്ക് കൊണ്ടിടുന്നു. 'ഹ്യൂമന്‍ എക്സ്പീരിയന്‍സ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. വീഡിയോ ഇപ്പോള്‍ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ധാരാളം രസകരമായ കമന്റുകളും ഇതിനു ലഭിക്കുന്നുണ്ട്.



Click it and Unblock the Notifications
