For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ ഓരോ ദിശയിലും വാസ്തുവുണ്ട്; തെറ്റിയാല്‍ ദോഷം വിട്ടുമാറില്ല

|

വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ നാല് പ്രധാന ദിശകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ മേഖലകള്‍ ഒരു വടക്കുനോക്കി യന്ത്രംത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ കണക്കാക്കാം. ഏത് മുറി ഏത് ദിശയിലാണെന്ന് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. വീടിനെയോ ഓഫീസിനെയോ സോണുകളായി വിഭജിക്കുമ്പോള്‍, വാസ്തു പ്രകാരം ഉപ ദിശകളും കണക്കിലെടുക്കേണ്ടതുണ്ട്.

Most read: ഐശ്വര്യവും ഭാഗ്യവും നേടാന്‍ നരസിംഹ ജയന്തി പൂജMost read: ഐശ്വര്യവും ഭാഗ്യവും നേടാന്‍ നരസിംഹ ജയന്തി പൂജ

ഇവ വടക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് എന്നിവയാണ്. ഓരോ ദിശയും അവയുടെ വാസ്തുപരമായ പ്രത്യേകതകള്‍ കാരണം ചില പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യവും ചിലതിന് അനുയോജ്യമല്ലാത്തതുമാണ്. ഈ ദിശകളില്‍ നിങ്ങളുടെ വീട്ടിലെയോ ഓഫീസിലെയോ ക്രമീകരണങ്ങള്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഇവ വാസ്തു ദോഷത്തിന് കാരണമാകും. അതിന്റെ ഫലമായി ഒരാളുടെ ജീവിതത്തിലെ അസന്തുലിതമായ ഊര്‍ജ്ജത്തിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍, വീട്ടില്‍ സമൃദ്ധിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഓരോ ദിശയും എന്തിനുവേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

വടക്ക്

വടക്ക്

സമ്പത്തിന്റെയും കരിയറിന്റെയും മേഖലയാണ് വടക്ക് ദിക്ക്. പ്രവേശനം, കിടപ്പുമുറി, സ്വീകരണമുറി, പൂന്തോട്ടം, പൂമുഖം, മുറ്റം, ബാല്‍ക്കണി എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്. ഭൂഗര്‍ഭ ജല സംഭരണം ഈ ദിശയില്‍ സ്ഥാപിക്കുന്നതും മികച്ചതാണ്.

തെക്ക്

തെക്ക്

പ്രശസ്തിയുടെ മേഖലയാണ് തെക്ക്. ഇത് മാസ്റ്റര്‍ ബെഡ്റൂം, സി.ഇ.ഒ ഓഫീസ്, വിനോദത്തിനുള്ള മുറി എന്നിവയ്ക്കായുള്ള ഒരു നല്ല മേഖലയാണ്.

Most read:ആഗ്രഹസാഫല്യം നല്‍കുന്ന മോഹിനി ഏകാദശി; ഈ നക്ഷത്രക്കാര്‍ നോറ്റാല്‍ പുണ്യംMost read:ആഗ്രഹസാഫല്യം നല്‍കുന്ന മോഹിനി ഏകാദശി; ഈ നക്ഷത്രക്കാര്‍ നോറ്റാല്‍ പുണ്യം

പടിഞ്ഞാറ്

പടിഞ്ഞാറ്

നിങ്ങള്‍ക്ക് ശക്തി നല്‍കുന്ന മേഖലയാണ് പടിഞ്ഞാറ്. വീടുകളില്‍ ഇത് പഠനമുറി, കിടപ്പുമുറി, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള മുറി എന്നിവയായി പടിഞ്ഞാറ് ദിശ ഉപയോഗിക്കാം. ഡൈനിംഗ് സ്ഥലത്തിനും ഈ മേഖല ഉപയോഗിക്കാം. ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകളും പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കാം. ഓഫീസിന്റെ കാര്യത്തില്‍ സീനിയര്‍, മിഡ് ലെവല്‍ ജീവനക്കാരുടെ ഓഫീസുകള്‍ക്കും ക്യാബിനുകളും ഉള്ള നല്ല ഒരു മേഖലയാണ് പടിഞ്ഞാറ്.

കിഴക്ക്

കിഴക്ക്

ജീവന്‍ നല്‍കുന്ന ശക്തിയായ സൂര്യന്‍ ഭരിക്കുന്നതിനാല്‍ പ്രവേശനത്തിനുള്ള ഒരു മികച്ച ദിശയാണ് കിഴക്ക്. പ്രഭാത സൂര്യകിരണങ്ങള്‍ നിങ്ങള്‍ക്ക് ആരോഗ്യവും രോഗശാന്തിയും നല്‍കുന്നു. അതുകൊണ്ട് ജനാലകള്‍, വാതിലുകള്‍, ബാല്‍ക്കണി, പൂന്തോട്ടങ്ങള്‍ എന്നിവ ഈ ദിശയില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ലിവിംഗ് റൂം, ഡ്രോയിംഗ് റൂം, ഫാമിലി ലോഞ്ച് എന്നിവയ്‌ക്കെല്ലാം അനുയോജ്യമാണ് കിഴക്ക് ദിശ.

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

വടക്ക് കിഴക്ക്

വടക്ക് കിഴക്ക്

മാനസിക സമാധാനത്തിന്റെ ഒരു മേഖലയാണ് വടക്ക് കിഴക്ക്. അതിനാല്‍ ഈ പ്രദേശം ടോയ്ലറ്റുകള്‍, അടുക്കള, സ്റ്റോര്‍ റൂം എന്നിവ സ്ഥാപിക്കാന്‍ പ്രധാനമാണ്. ധ്യാനം അല്ലെങ്കില്‍ പ്രാര്‍ത്ഥനാ മുറി എന്നിവയും ഈ ദിശയില്‍ സജ്ജീകരിക്കാം. ഒരു ഫാമിലി ലോഞ്ച് അല്ലെങ്കില്‍ ഒരു യോഗ മുറിയും ഇവിടെ സ്ഥാപിക്കാം. ഈ മേഖലയെ കൂടുതല്‍ അലങ്കോലപ്പെടുത്താതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

വടക്ക് പടിഞ്ഞാറ്

വടക്ക് പടിഞ്ഞാറ്

വടക്ക് പടിഞ്ഞാറ് മേഖലയിലെ പ്രധാന ഘടകം വായുവാണ്. എലിവേറ്ററുകള്‍, റഫ്രിജറേറ്ററുകള്‍ (അടുക്കളയ്ക്കുള്ള ഒരു ഇതര മേഖല), ടോയ്ലറ്റുകള്‍, ഗസ്റ്റ് റൂം എന്നിവയെല്ലാം ഇവിടെ സ്ഥാപിക്കാം.

വടക്ക് കിഴക്ക്

വടക്ക് കിഴക്ക്

നിങ്ങള്‍ക്ക് കരുത്ത് പകരുന്ന ഒരു മേഖലയാണ് വടക്ക് കിഴക്ക്. ഇത് കിടപ്പുമുറികള്‍ക്കും ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുറികള്‍ക്കുമായി ഉപയോഗിക്കാം. തെക്ക് പടിഞ്ഞാറന്‍ മേഖലയുടെ തെക്ക് ഭാഗത്തേക്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കാം. കനത്ത വാര്‍ഡ്രോബുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഒരു മേഖലയാണ് ഇത്. സ്റ്റോര്‍ റൂമുകള്‍ക്കായും നിങ്ങള്‍ക്ക് വടക്ക് കിഴക്ക് മേഖല ഉപയോഗിക്കാം.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

തെക്ക് കിഴക്ക്

തെക്ക് കിഴക്ക്

ശുക്രന്റെ മേഖലയാണ് തെക്ക് കിഴക്ക്. ഈ മേഖല ഒരു വീട്ടിലെ നിവാസികളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. അടുക്കളയ്ക്കോ ഓഫീസ് കാന്റീനിനോ വൈദ്യുത ഉപകരണങ്ങള്‍ സൂക്ഷിക്കാനോ അനുയോജ്യമായ ഒരു മേഖലയാണ് ഇത്. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കും തെക്ക് കിഴക്ക് ദിശ ഉപയോഗിക്കാം.

English summary

8 Directions Of Vastu Shastra And How They Impact Your Life

It is important to understand what should each direction be used for to create an environment of prosperity. Take a look.
X
Desktop Bottom Promotion