For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാതന്ത്ര്യസമര സേനാനികളുടെ വിപ്ലവവീര്യം പകര്‍ന്ന മഹത് വചനങ്ങള്‍

|

2023 ആഗസ്റ്റ് 15ന് ഇന്ത്യ 77 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. നിരവധി പോരാട്ടങ്ങളിലൂടെ മഹാരധന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില ഏറെ വലുതാണ്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യസമര സേനാനികളടക്കം നിരവധി ആളുകളുടെ ജീവത്യാഗത്തിന്റെ വിലയാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. 200 വര്‍ഷത്തോളം ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന നമ്മുടെ ഭാരതം സ്വതന്ത്രമാക്കാന്‍ നിരവധി പോരാട്ടങ്ങള്‍ ഇവര്‍ നടത്തി. ആവേശത്തോടെയല്ലാതെ ഇത്തരം കഥകള്‍ നമുക്കു കേള്‍ക്കാനാവില്ല.

Most read: വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍Most read: വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ എണ്ണമറ്റ ത്യാഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലും കൂടിയാണ് ഈ ദിനം. എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് ഈ ദിനം വളരെ ആര്‍ഭാടത്തോടെ ആഘോഷിക്കുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികള്‍ ദീര്‍ഘവും കഠിനവുമായ പോരാട്ടം നടത്തി. അവരുടെ വാക്കുകളും മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യ പോരാട്ടത്തില്‍ പ്രചോദനമായി. ധീരനേതാക്കളുടെ ചില മഹത് വചനങ്ങള്‍ ഇതാ.

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

ബോംബുകളും തോക്കുകളും കൊണ്ട് വിപ്ലവം നടത്താനാവില്ല. വിപ്ലവത്തിന്റെ വാള്‍ മൂര്‍ച്ച കൂട്ടേണ്ടത് ആശയങ്ങളുടെ ഉരക്കല്ലിലാണ് - ഭഗത്‌സിംഗ്

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

ഇനിയും നിങ്ങളുടെ രക്തം തിളക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നത് വെറും വെള്ളമായിരിക്കും. മാതൃഭൂമിയുടെ സേവനത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ് യുവത്വം - ചന്ദ്രശേഖന്‍ ആസാദ്

Most read:ഇന്ത്യന്‍ ദേശീയപതാകയെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍Most read:ഇന്ത്യന്‍ ദേശീയപതാകയെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വരാജ്യം എന്റെ ജന്‍മാവകാശമാണ്. ഞാനത് നേടുക തന്നെ ചെയ്യും - ബാലഗംഗാധര തിലകന്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

ഒരു വ്യക്തി മരിച്ചേക്കാം, എന്നാല്‍ ആശയം മരണശേഷം നിലനില്‍ക്കുകയും ആയിരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യും - സുഭാഷ് ചന്ദ്ര ബോസ്

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

എന്റേതു മാത്രമായ ഒരു സ്വപ്‌നം എനിക്കില്ല. ഉണ്ടെങ്കില്‍ ഒന്നുമാത്രം.. എന്തിനുവേണ്ടിയാണോ ഞാന്‍ ജീവന്‍ വെടിയുന്നത് അതിനുവേണ്ടി നിങ്ങള്‍ പോരാടുക - അഷ്ഫാഖുള്ള ഖാന്‍

Most read:സ്വാതന്ത്ര്യ പോരാട്ടത്തിലെ സ്ത്രീ ജ്വാലകള്‍Most read:സ്വാതന്ത്ര്യ പോരാട്ടത്തിലെ സ്ത്രീ ജ്വാലകള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

നിങ്ങളെനിക്ക് രക്തം തരൂ, നിങ്ങള്‍ക്ക് ഞാന്‍ സ്വാതന്ത്ര്യം തരാം - സുഭാഷ് ചന്ദ്ര ബോസ്

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

എന്റെ സാമൂഹ്യ ദര്‍ശനം മൂന്ന് വാക്കുകളില്‍ സംഗ്രഹിക്കാവുന്നതാണ്.. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം - ഡോ. ബി.ആര്‍ അംബേദ്കര്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം - മഹാത്മാ ഗാന്ധി

Most read:സ്വാതന്ത്ര്യ വാതില്‍ തുറന്ന പോരാട്ടങ്ങള്‍Most read:സ്വാതന്ത്ര്യ വാതില്‍ തുറന്ന പോരാട്ടങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

സ്വാതന്ത്ര്യസമര സേനാനികളുടെ മഹത് വചനങ്ങള്‍

ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോള്‍ മാത്രമാണ് പരാജയം സംഭവിക്കുന്നത് - ജവഹര്‍ലാല്‍ നെഹ്‌റു

English summary

77th Independence Day: Most Inspiring Slogans Of Our Freedom Fighters in Malayalam

Here are some of the famous quotes by freedom fighters of India. Take a look.
X
Desktop Bottom Promotion