Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ദേഷ്യം വരുമ്പോള്‍ ഈ രാശിക്കാര്‍ അപകടകാരികള്‍: നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

ദേഷ്യം എന്നത് എല്ലാവര്ക്കും ഉണ്ടാവുന്ന ഒരു വികാരമാണ്. എന്നാല്‍ ദേഷ്യം ചിലരെ കണ്ണ് കാണാതെയാക്കുന്നു. ചില രാശിക്കാരുടെ കാര്യത്തില്‍ ചിലപ്പോള്‍ വളരെയധികം സമ്മര്‍ദ്ദം ദേഷ്യത്തിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സമ്മര്‍ദ്ദത്തിന്റെ ഫലമായി ദേഷ്യം വരുമ്പോള്‍ അതില്‍ ഏറ്റവും അപകടകാരികളായി മാറുന്ന ചില രാശിക്കാരുണ്ട്. ചുവടെയുള്ള രാശിചിഹ്നങ്ങളിലൊന്നില് ഉള്‍പ്പെടുന്ന ആളുകളില്‍ നിങ്ങളുടെ മാതാപിതാക്കളോ സുഹൃത്തുക്കളോ ജീവിത പങ്കാളികളോ ഒക്കെയുണ്ടാവാം. ഏതൊക്കെ രാശിക്കാരിലാണ് അമിത ദേഷ്യം വെല്ലുവിളിയാവുന്നത് എന്ന് നോക്കാം
മീനം രാശി

മീനം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവ് ആണ്. അതുകൊണ്ട് തന്നെ അവരുടെ ദേഷ്യവും അപ്രകാരമായിരിക്കും. തന്നെ ആരും വേദനിപ്പിക്കാന്‍ ഇവര്‍ ഒരിക്കലും അനുവദിക്കില്ല. എന്നിരുന്നാലും, മീനം രാശിക്കാര്‍ അഭിമുഖീകരിക്കുന്ന ഒരേയൊരു പ്രശ്നം എന്ന് പറയുന്നത് ഇവര്‍ക്ക് പെട്ടെന്ന് ദേഷ്യം വരുന്നു എന്നതാണ്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ഇത്തരത്തില്‍ സംഭവിക്കണം എന്നില്ല. പക്ഷേ ദേഷ്യം വന്ന് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതം അവരില്‍ നിന്ന് നേരിടേണ്ടി വരുന്നു. ഇത്തരത്തില്‍ ദേഷ്യം വന്നാല്‍ അപകടകാരികളായി മാറുന്ന രാശിക്കാരില്‍ മുന്നിലാണ് മീനം രാശിക്കാര്‍.
ഇടവം രാശി

ഇടവം രാശിക്കാരും ഇത്തരത്തില്‍ അമിതമായ ദേഷ്യത്തിന്റെ ആളുകലാണ്. ഇവര്‍ക്ക് രാശിചിഹ്നത്തിന്റെ അതേ സ്വഭാവം തന്നെയായിരിക്കും പലപ്പോഴും ഉണ്ടാവുന്നത്. ചില അവസരങ്ങളില്‍ അക്രമാസക്തരായി മാറുന്നതിനുള്ള സാധ്യതയുണ്ട് . എന്നാല്‍ ഇവര്‍ എപ്പോഴും ഇവരുടെ ദേഷ്യത്തെ ന്യായികരിക്കുന്നു. ചെയ്യുന്നതെല്ലാം ശരിയാണ് എന്ന ചിന്താഗതിക്കാരായിരിക്കും ഇവര്‍. പലപ്പോഴും അതിരുകള്‍ ലംഘിക്കുന്ന അവസ്ഥ വരെ ഇവരുടെ ദേഷ്യം നിമിത്തം ഉണ്ടാവാം. ചെയ്യുന്നത് തെറ്റാണെന്ന ബോധ്യമുണ്ടാവുമ്പോള്‍ പോലും അതില്‍ നിന്ന് പിന്മാറാന് ഇവര്‍ തയ്യാറാവില്ല.
മേടം രാശി

മേടം രാശിക്കാര്‍ക്ക് അവരുടെ ദേഷ്യം അല്പം നിയന്ത്രിക്കേണ്ടതാണ്. ഇവര്‍ക്ക് ദേഷ്യം വരുമ്പോള്‍ ചുറ്റുമുള്ളവര്‍ എത്രയും വേഗം വഴിയില്‍ നിന്ന് മാറുന്നത് നല്ലതാണ്. ചില സാഹചര്യങ്ങളില്‍ ശാരീരികമായ അക്രമം വരെ ഇവര്‍ നടത്തുന്നു . എന്നാല്‍ ഒറ്റനിമിഷത്തെ തോന്നലില്‍ ആണ് ഇത്തരം ചിന്തകള്‍ ഉണ്ടാവുന്നത് എന്നതാണ് സത്യം. പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ മേടം രാശിക്കാര്‍ ആ സമ്മര്‍ദ്ദത്തില്‍ പെരുമാറുന്നു. നിയന്ത്രിക്കാന്‍ സാധിക്കാത്ത രാശിക്കാരില്‍ ഇവര്‍ എപ്പോഴും മുന്നില്‍ തന്നെയാണ്.
മിഥുനം രാശി

മിഥുനം രാശിക്കാരും ദേഷ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഇവര്‍ മിക്ക സമയത്തും ഉത്കണ്ഠാകുലരാണെന്ന് മാത്രമല്ല, അതിഭീകരമായ രീതിയില്‍ ദേഷ്യത്തെ പുറത്ത് കാണിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടാണ്. ഗുണദോഷങ്ങളെക്കുറിച്ച് സ്വയം ചിന്തിക്കുകയും അതിന് വേണ്ടി സ്വയം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യുന്ന രാശിക്കാരാണ് മിഥുനം രാശി. നിങ്ങളുടെ തലയിലൂടെ കടന്നുപോകുന്ന എല്ലാ ചിന്തകളെയും ചെറുക്കാന്‍ ശ്രമിക്കുന്നതില്‍ ജാഗരൂകരായിരിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പലപ്പോഴും അപകടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ പലപ്പോഴും അമിതമായി നാടകീയ പെരുമാറ്റം നടത്തുന്നവരായിരിക്കും. ഏത് കാര്യത്തിലും ആധിപത്യം പുലര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ദേഷ്യപ്പെടുമ്പോള്‍, തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്ന ചിന്ത ഇവര്‍ക്കുണ്ടാവുന്നു. ഇവര്‍ ഒരിക്കലും വഴക്കില്‍ നിന്നോ ദേഷ്യത്തില്‍ നിന്നോ പുറകിലേക്ക് പോവുകയില്ല. ഏത് പ്രശ്നത്തേയും ദേഷ്യം കൊണ്ട് നിയന്ത്രിക്കുന്നവരായിരിക്കും. ദേഷ്യത്തില്‍ അമിതമായി പ്രതികരിക്കുന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ചെയ്തത് തെറ്റാണെങ്കില്‍ പോലും അതിനോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറാവില്ല.
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ക്ക് വേണ്ടി ദേഷ്യം ആയുധമാക്കാന്‍ സാധിക്കും. ഇവരുടെ ദേഷ്യം രാശിചിഹ്നം പോലെ തന്നെ ശക്തിയേറിയതായിരിക്കും. ഇത് രാശിചിഹ്നങ്ങള്‍ക്കും ബാധകമാണ്. വളരെ നിഗൂഢരായ സ്വഭാവക്കാരായിരിക്കും ഈ രാശിക്കാര്‍. അവര്‍ അവരുടെ പല പ്രവര്‍ത്തനങ്ങളിലും തന്ത്രവും മെനയുന്നു. പലപ്പോഴും സ്നേഹമെന്ന വികാരത്തെ വളരെ അപൂര്‍വ്വമായി മാത്രമേ ഇവര്‍ പ്രകടിപ്പിക്കുകയുള്ളൂ. ദേഷ്യപ്പെടുമ്പോള്‍ ഇവര്‍ വളരെയധികം അപകടകാരികളായി മാറുന്നു.
കുംഭം രാശി

കുംഭം രാശിക്കാര്‍ പലപ്പോഴും പല കാര്യങ്ങളിലും തൃപ്തരായിരിക്കില്ല. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തില്‍ പോലും ഇവര്‍ ദേഷ്യം വിടാതെ പിന്തുടരുന്നു. മറ്റുള്ളവരെ കേള്‍ക്കുകയോ അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുകയോ ചെയ്യുകയില്ല. വെല്ലുവിളികളോടെ എല്ലാം നേരിടുന്നതിന് ഇവര്‍ ശ്രമിക്കുന്നു. പലപ്പോഴും ക്ഷമയോടെ എല്ലാ കാര്യവും തീരുമാനിക്കുന്നതിന് പകരം ദേഷ്യത്തോടെ പല കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുന്നു. ദേഷ്യപ്പെടുമ്പോള്‍ ഇവര്‍ വളരെയധികം അപകടകാരികളായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications












