Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദൃഷ്ടിദോഷം മാറി ധനം വരാന്‍ 5 കുരുമുളക്...
ദൃഷ്ടിദോഷം മാറി ധനം വരാന്‍ 5 കുരുമുളക്...
വിശ്വാസങ്ങളുടെ ചുവടു പിടിച്ചു ജീവിയ്ക്കുന്നവര്‍ ഏറെപ്പേരുണ്ട്. പലരും അന്ധവിശ്വാസമെന്നു പറഞ്ഞു പുറന്തള്ളുമ്പോഴും വിശ്വാസികള്‍ വിശ്വസിയ്ക്കും, യാഥാര്‍ത്ഥ്യം എന്നു കരുതി തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.
ദൃഷ്ടിദോഷം എന്ന ഒന്നുണ്ട്. കണ്ണേറു തട്ടുക, കരിങ്കണ്ണ് എന്നൊക്കെ നാം പറയും. പ്രധാനമായും കുട്ടികളുടെ കാര്യത്തില്‍.
ദൃഷ്ടി ദോഷം പല ദോഷങ്ങളും വരുത്തും. കാര്യങ്ങള്‍ തടസപ്പെടുക, മനസമാധാനം കുറയുക, കുടുംബത്തില്‍ വഴക്കുകളും പ്രശ്നങ്ങളും, ധന പ്രശ്നങ്ങള്‍ തുടങ്ങി പലതും ഇതു കൊണ്ടുണ്ടാകും. ദൃഷ്ടിദോഷം മാറാന്‍, ധനം വരാന്‍ തുടങ്ങിയ പല ഗുണങ്ങള്‍ക്കുമായി നമുക്കു ചെയ്യാവുന്ന ഒരു കര്‍മമുണ്ട്. വളരെ നിസാരമായി ചെയ്യാവുന്നത്. ഇതെക്കുറിച്ചറിയൂ.

കുരുമുളക്
കുരുമുളക് കൊണ്ടാണ് ഇതു ചെയ്യേണ്ടത്. ഇതു ചെയ്യുവാന്‍ അഞ്ചു കുരുമുളകാണ് വേണ്ടത്. ഇതു ചെയ്യേണ്ടത് സൂര്യാസ്തമയ ശേഷമാണ്. ഇത് മാസത്തില്‍ ഒരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ എല്ലാം ചെയ്യാമെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നതാണ് പൂര്‍ണ ഫലം നല്കാന് ഏറെ നല്ലത്. ഇതു കൊണ്ട് നിങ്ങളിലെ ദൃഷ്ടി ദോഷം നീങ്ങി ഐശ്വര്യം വരുമെന്നു പറയാം. വീട്ടില്‍ സമ്പത്തു സംബന്ധമായ പ്രശ്നങ്ങള്‍ നീങ്ങും. വീട്ടില്‍ മാത്രമല്ല, തൊഴില്‍ സ്ഥാപനങ്ങളിലും ഇതു ചെയ്യാം. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ക്കും നല്ലതാണ്.

സൂര്യാസ്തമയ ശേഷം
സൂര്യാസ്തമയ ശേഷം വീടിനു പുറത്തിറങ്ങുക. 5 കുരുമുളക് വലതു കയ്യില്‍ മുറുകെപ്പിടിയ്ക്കുക. കിഴക്കു ദിക്കിന് അഭിമുഖമായി നില്ക്കുക. ഏഴു തവണ വീതം തലയ്ക്കു ചുറ്റും, ആദ്യം ഏഴു പ്രാവശ്യം വലതു വശത്തേയ്ക്കും ഏഴു തവണ ഇടതു ദിശയിലേയ്ക്കും ഉഴിയുക.

പിന്നീട്
പിന്നീട് ഇതില്‍ നിന്നും ഒരു കുരുമുളക് തെക്കു ദിശയിലേയ്ക്ക് എറിയുക, ഒന്ന് വടക്കു ദിശയിലേയ്ക്ക്, ഒന്ന് കിഴക്കു ദിശയിലേയ്ക്ക്, ഒന്ന് പടിഞ്ഞാറു ദിശയിലേക്ക് എറിയുക.ബാക്കിയുള്ള ഒന്നു മുകളിലേയ്ക്കെറിയുക.
വലിച്ചെറിയുന്നതാണ് നല്ലത്. ഇതു ചെയ്താല്‍ ദൃഷ്ടിദോഷം നീങ്ങും. പിന്നീട് കൈകാല്‍ കഴുകി മാത്രം വീട്ടിലേയ്ക്കു പ്രവേശിയ്ക്കുക. ഇതിലൂടെ സര്‍വ്വൈശ്വര്യവും ധനവുമെല്ലാം ഫലമായി വരും.

കുട്ടികള്‍ക്കുണ്ടാകുന്ന ദൃഷ്ടിദോഷം
കുട്ടികള്‍ക്കുണ്ടാകുന്ന ദൃഷ്ടിദോഷം നീക്കാനും ഇത് ഏറെ ഉത്തമമാണ്. കുട്ടികള്‍ക്കു തനിയെ ചെയ്യാന്‍ കഴിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ഇവരെക്കൊണ്ടു ചെയ്യിക്കാം. ഇതിനു ശേഷം കൈകാല്‍ കഴുകി മാത്രം വീട്ടിലേയ്ക്കു പ്രവേശിയ്ക്കുക.

വീടിനു പുറത്തിറങ്ങിയാണ്
വീടിനു പുറത്തിറങ്ങിയാണ് ഇതു ചെയ്യേണ്ടതെന്നോര്‍ക്കുക. ബിസിനസ് സ്ഥാപനമെങ്കിലും തൊഴില്‍ സ്ഥാപനമെങ്കിലും പുറത്തിറങ്ങി നിന്ന ശേഷം മാത്രമേ ഇതു ചെയ്യാവൂ. ഫ്ളാറ്റുകളില്‍ താമസിയ്ക്കുന്നവര് ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങി ചെയ്യുക. കുരുമുളകു കയ്യില്‍ പിടിയ്ക്കുമ്പോള്‍ വലം കയ്യില്‍ പിടിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
