Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഈ രാശിക്കാരായ അമ്മമാര്‍ നന്മയുള്ളവര്
അമ്മമാര്‍ക്ക് എന്നും മക്കളോട് സ്നേഹമായിരിക്കും. ഒരിക്കലും മക്കള്‍ വിഷമിക്കണമെന്ന് ഒരു അമ്മയും ആഗ്രഹിക്കുകയില്ല. പത്രങ്ങളിലും മറ്റും നമ്മള് നിരവധി മോശം വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ പോലും ഭൂമിയില്‍ പ്രസവ വേദനയറിഞ്ഞ് കുഞ്ഞിന് ജന്മം നല്കിയ ഒരു അമ്മയും മക്കളെ വിഷമിപ്പിക്കുന്നതിന് കൂട്ടു നില്ക്കുകയില്ല. എന്നാല്‍ പലപ്പോഴും അമ്മമാര്‍ക്ക് ചില പ്രത്യേക സ്വഭാവങ്ങളുണ്ടായിരിക്കും. മാത്രമല്ല തന്റെ മക്കളുടെ കാര്യത്തില്‍ അമ്മമാര്‍ അല്പം സ്വാര്‍ത്ഥരും ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഏത് അമ്മക്കും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
നമ്മുടെയെല്ലാം ഏറ്റവും നല്ല സമയമായിരിക്കും ബാല്യകാലം. എന്നാല്‍ പലപ്പോഴും നമ്മുടെ കാര്യങ്ങളില്‍ ചെറുത് മുതല്‍ വലിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കുന്നതിന് അമ്മമാരുടെ സാന്നിധ്യം വളരെ വലുത് തന്നെയാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഓരോ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിച്ചാണ് അമ്മമാര്‍ ചെയ്യുന്നത്. ഏറ്റവും നല്ല ചില അമ്മമാര്‍ ഉണ്ട്. അവരുടെ രാശി ഏതാണെന്ന് നോക്കാം. ഏറ്റവും നല്ല അമ്മമാര്‍ ഈ രാശിക്കാരാണ്. ഏതൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ പലപ്പോഴും ഒരു നല്ല അമ്മയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന്റെ ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധിക്കുന്ന അമ്മമാരായിരിക്കും ഇവര്‍. ഏത് കാര്യത്തിനും ഒരു നിഴല്‍ പോലെ മുന്നോട്ട് പോവുന്നതിനും കൂടെ നില്ക്കുന്നതിനും ഈ അമ്മമാര്‍ എന്നുമുണ്ടാവും. ഏത് കാര്യത്തിലും വളരെയധികം ആക്ടീവായി നില്ക്കുന്ന ഒന്നായിരിക്കും ഈ അമ്മമാര്‍.

ഇടവം
ഇടവം രാശിക്കാരായ അമ്മമാര്‍ക്ക് ക്ഷമ വളരെയധികം ആയിരിക്കും. ചെറിയ കാര്യങ്ങളില്‍ അല്പം ദേഷ്യം വരുന്ന അമ്മമാരായിരിക്കുമെങ്കിലും ഇതെല്ലാം അല്പം നേരത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന കാര്യം മറക്കേണ്ടതില്ല. മാത്രമല്ല മക്കളെ അമിതമായി കൊഞ്ചിച്ച് ലാളിക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ക്ക് ക്ഷമ ഉണ്ടാവുമെങ്കിലും മക്കളെ വഷളാക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

തുലാം
തുലാം രാശിക്കാരും ഏറ്റവും നല്ല അമ്മമാരായിരിക്കും. ജീവിതം വളരെയധികം ബാലന്‍സിംഗ് ആയി കൊണ്ടു പോവുന്ന അമ്മമാരായിരിക്കും. മക്കളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇവര്‍ തയ്യാറാവുകയില്ല. എന്നാല്‍ പലപ്പോഴും ചെറിയ കാര്യങ്ങള്‍ പോലും അമ്മമാരെ ടെന്ഷനിലാക്കുന്നുണ്ട്. മനസ്സിലുള്ള സ്നേഹം പുറത്തേക്ക് പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട് ഈ അമ്മമാര്‍ക്ക്. ഒരിക്കലും മനസ്സില്‍ വെച്ചിരിക്കുന്നതിന് സാധിക്കുകയില്ല.

മകരം
മകരം രാശിക്കാരും വളരെ നല്ല അമ്മമാരായിരിക്കും. ശരിക്കും ആത്മാര്‍ത്ഥതയോടെ വളരെയധികം ജോലി ചെയ്യുന്ന പോലെയായിരിക്കും ഇവര്‍ മക്കളെ സ്നേഹിക്കുന്നതും അവര്‍ക്ക് വേണ്ടി ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും. കുട്ടികള്‍ക്ക് എപ്പോള്‍ ആവശ്യമെന്ന് തോന്നുന്ന അവസ്ഥയില്‍ എല്ലാം ഏറ്റവും അധികം ലഭ്യമാവുന്ന അവസ്ഥയില്‍ അമ്മമാരുണ്ടാവുന്നു. ഒരിക്കലും മക്കളെ വിഷമിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല.

മീനം
മീനം രാശിക്കാരായവരും ഏറ്റവും നല്ല അമ്മമാരായിരിക്കും. വളരെയധികം വികാരങ്ങള്‍ നിറഞ്ഞവരായിരിക്കും ഈ അമ്മമാര്‍. കുട്ടികളുടെ തളര്‍ച്ചയുടെ ഘട്ടത്തിലും ഇവര്‍ക്ക് താങ്ങായി നില്ക്കുന്നതിനും ഈ രാശിക്കാര്‍ക്ക് കഴിയുന്നു. പ്രകൃതിദത്തമായ എല്ലാ കാര്യങ്ങളും തന്റെ മകന് ലഭിക്കണം എന്ന് വിചാരിക്കുന്നവരായിരിക്കും ഈ അമ്മമാര്‍. അതുകൊണ്ട് തന്നെ ഈ അമ്മമാരെല്ലാം നല്ല രാശിക്കാരായിരിക്കും.



Click it and Unblock the Notifications