Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അവഗണിക്കപ്പെടുന്നതിനെ ഭയക്കുന്ന രാശിക്കാര്‍
ഗൗരവമേറിയ ബന്ധങ്ങളില്‍ പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ? എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ഓരോ ബന്ധങ്ങളിലും അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് പലപ്പോഴും രാശിയുടെ പ്രത്യേകത തന്നെയായിരിക്കും. എന്നാല്‍ ചിലരെങ്കിലും അവഗണിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഇത് പലര്‍ക്കും താങ്ങാന്‍ പറ്റാനാവാത്ത അവസ്ഥയായിരിക്കും ഈ അവഗണന നല്‍കുന്നത്.
രാശിപ്രകാരം ഇത്തരത്തില്‍ അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഏതൊക്കെ രാശിക്കാര്‍ക്ക് എന്ന് നോക്കാം. പലപ്പോഴും ഇത്തരത്തില്‍ ഉണ്ടാവുന്ന അവസ്ഥകളെ മറികടക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഏത് രാശിക്കാര്‍ക്കാണ് ഏറ്റവും അധികം അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന ഭയം ഉണ്ടാവുന്നത് എന്ന് നോക്കാം. രാശികളിലേക്ക് പോകാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ ജീവിതത്തില്‍ വളരെയധികം നിശബ്ദമായി പെരുമാറുന്നവരായിരിക്കും. പലപ്പോഴും പല അവസ്ഥകളേയും ധൈര്യത്തോടെ മുന്നില്‍ നിന്ന് നേരിടുന്നതിന് ഇവര്‍ തയ്യാറാവും. എന്നാല്‍ പലപ്പോഴും ഉള്ളില്‍ ഭയങ്കമായി ഭയപ്പെട്ട് നില്ക്കുന്ന അവസ്ഥയായിരിക്കും. അവരെ വേദനിപ്പിച്ചവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് ഇവര്‍ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുക.

മിഥുനം രാശി
ദുരൂഹമായിരിക്കും ഇവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം. ഒരുപാട് സംസാരിക്കുന്നവരോ അല്ലെങ്കില്‍ എല്ലാവരോടും സംസാരിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരോ ആയിരിക്കുകയില്ല ഇവര്‍. തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന ആധി ഇവരില്‍ എപ്പോഴും ഉണ്ടാവുന്നു. എന്തെങ്കിലും തരത്തിലുള്ള അവഗണനയോ വേദനയോ മറ്റുള്ളവരില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അവരുമായുള്ള ബന്ധം പൂര്‍ണമായും നിര്‍ത്താനാണ് ഇവര്‍ ശ്രദ്ധിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കും. പലപ്പോഴും ഇവരെ അംഗീകരിക്കാത്തവര്‍ക്കിടയില്‍ നില്‍ക്കുന്നതിന് ഇവര്‍ക്ക് താല്പ്പര്യമുണ്ടായിരിക്കുകയില്ല. അംഗീകരിക്കാത്തവരോടൊപ്പം ഒരു കാരണവശാലും നില്ക്കാന് ഇവര്‍ക്ക് താല്‍പ്പര്യമില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാവുന്നതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും തന്റെ ഏത് വികാരത്തേയും അടക്കി നിര്‍ത്തുന്നതിനുള്ള കഴിവുണ്ട്. ഇഷ്ടമല്ലാത്ത ബന്ധങ്ങളില്‍ നിന്ന് അറിഞ്ഞ് കൊണ്ട് തന്നെ പിന്‍വാങ്ങുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എങ്കിലും ഇഷ്ടക്കാരില്‍ നിന്ന് അവഗണനയുണ്ടാവുമോ എന്നത് ഇവരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും ഇവരെ പിന്നിലേക്ക് വലക്കുന്നുണ്ട് ബന്ധങ്ങളില്‍ നിന്ന്.

ധനു രാശി
ധനു രാശിക്കാര്‍ പെട്ടെന്ന് മറ്റുള്ളവരെ വിശ്വസിക്കുന്ന സ്വഭാവക്കാരായിരിക്കും. എന്നാല്‍ ഇവരെ പെട്ടെന്ന് മറ്റുള്ളവര്‍ വേദനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇനിയും വേദനകള്‍ മറ്റുള്ളവരില്‍ നിന്നും ഏല്‍ക്കേണ്ടി വരും എന്ന ഒരു ചിന്ത ഇവരില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്ന് വിട്ടു നില്ക്കാന് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ അല്പം സൂക്ഷിച്ച് മാത്രമേ എല്ലാവരോടും ഇവര്‍ ഇടപെടുകയുള്ളൂ.



Click it and Unblock the Notifications
