Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പ്രേമിച്ചു പ്രേമിച്ചു പ്രേമിച്ചീ രാശിക്കാര്‍....
പ്രേമിച്ചു പ്രേമിച്ചു പ്രേമിച്ചീ രാശിക്കാര്‍....
സോഡിയാക് സൈന്‍ അഥവാ രാശി പ്രകാരം പലര്‍ക്കും പല പ്രത്യേകതകളുമുണ്ട്. പെടുന്ന രാശി പ്രകാരം പൊതു സ്വഭാവങ്ങളുമുണ്ട്. വ്യക്തിപരമായി ഇതില്‍ വ്യത്യാസം വരുമെങ്കിലും.
പൊതുസ്വഭാവങ്ങളില്‍ പലതും നല്ലതും മോശവുമായി വരാം. ഇതു പ്രകാരം ചില പ്രത്യേക സോഡിയാക് സൈനുകള്‍, ചില പ്രത്യേക രാശിയില്‍ പെടുന്നവര്‍ സീരിയല്‍ ഡേറ്റേഴ്സ് എന്ന ഗണത്തില്‍ പെടുന്നു. അതായത് മാറി മാറി പ്രണയിക്കുന്ന ഗണത്തില്‍ പെട്ടവര്‍ എന്നു വേണം, പറയുവാന്‍. ഒരു പ്രണയത്തിലോ ഒരു ബന്ധത്തിലോ ഉറച്ചു നില്ക്കാത്തവര്.
ഈ രാശിയില്‍ പെടുന്ന എല്ലാവരും ഇത്തരക്കാരാണെന്നല്ല, പറഞ്ഞു വരുന്നത്. എന്നാല്‍ ഇത് ഈ രാശികളുടെ പൊതു സ്വഭാവമാണെന്നു മാത്രം. ഇത്തരം ചില രാശികളെക്കുറിച്ചറിയൂ,

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശി ഇത്തരത്തില്‍ പെട്ട ഒരു രാശിയാണ്.ഒരു ബന്ധത്തില്‍ പല വാക്കുകളും നല്‍കുമെങ്കിലും ഇതൊന്നുംതന്നെ പാലിക്കാതെ അടുത്തതിലേയ്ക്കു ചാടിപ്പോകുന്നവര്‍ പല ബന്ധങ്ങളി്ല്, അതായത് ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കു ചാടിപ്പോകുന്നതില് ത്രില്ലു കാണുന്നവരാണ് ഇവര്‍.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവരും ഇത്തരത്തിലെ പ്രണയിതാക്കളാണെന്നു വേണം, പറയുവാന്‍. പല ബന്ധങ്ങള്‍ തേടിപ്പോകുന്നവര്‍. വൈകാരികമായ അടുപ്പം വയ്ക്കാന്‍ ഭയക്കുന്നവരും ഇതില്‍ മടി കാണിയ്ക്കുന്നവരും. ഇത് പ്രണയത്തില്‍ ആത്മാര്‍ത്ഥത കുറയ്ക്കുന്ന ഒന്നാണ്. പെട്ടെന്ന് ആകര്‍ഷിയ്ക്കപ്പെടുന്ന വ്യക്തിത്വമുള്ളതിനാല്‍ ഈ ഒരു കാരണം അവര്‍ പലരേയും ആകര്‍ഷിയ്ക്കാനും മാറി മാറി ഡേറ്റിംഗിനും ഉപയോഗിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിക്കാരും ഇത്തരം ഗണത്തില്‍ പെട്ടവര്‍ തന്നെയാണ്. ഇവര്‍ ഇവരുടെ ഊര്‍ജവും എനര്‍ജിയുമെല്ലാം തന്നെ ആളുകള്‍ക്കിടയില്‍ പടര്‍ത്താന്‍ ഉപയോഗിയ്ക്കുന്നു. ആദ്യ പ്രണയത്തില്‍ ധാരാളം എനര്‍ജി ഉപയോഗപ്പെടുത്തുന്ന ഇവര്‍ അടുത്ത പ്രണയങ്ങളില്‍ ഒരിക്കലും സീരിയസുമായിരിയ്ക്കില്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്കു വഴുതി വീഴാന്‍ പ്രവണതയുള്ളവരാണിവര്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിക്കാരും പ്രണയ ബന്ധങ്ങളെ സീരിയസായി കാണാതെ ഒരു ബന്ധത്തില്‍ നിന്നും മറ്റൊരു ബന്ധത്തിലേയ്ക്കു പോകുന്നവര്‍. മാ്ത്രമല്ല, ഇവര്‍ക്കു സെക്സില്‍ അതിയായ താല്പര്യമുള്ളതു കൊണ്ടു തന്നെ പ്രണയങ്ങളെ ഈ രീതിയില്‍ കാണുന്നവരുമാണിവര്. ജോലിയുടെ കാര്യത്തില്‍ ഏറെ മിടുക്കുള്ള ഇവര്‍ ജോലിയില്‍ ഏറെ തിരക്കുള്ള കൂട്ടരുമാണ്. ഒരേ സമയം തന്നെ പലരേയും ഡേറ്റ് ചെയ്യുന്നത് ഇവര്‍ക്ക് അപ്രാപ്യമായ കാര്യവുമല്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിക്കാരും ഇതേ ഗണത്തില്‍ പെടുന്നവരാണ്. പൊതുവേ റൊമാന്‍സ് ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ ഇവരുടെ റൊമാന്റിക് പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതുമല്ല. ഇതു കൊണ്ടു തന്നെ ബന്ധങ്ങളില്‍ ഫാന്റസി തേടിപ്പോകുന്ന ഇവര്‍ക്ക് ഇതില്ലാതെ വരുമ്പോള്‍ മറ്റു ബന്ധങ്ങള്‍ തേടിപ്പോകുന്ന സ്വഭാവവുമുണ്ട്. ഇതാണ് ഇവരെ പല പ്രണയത്തിലേയ്ക്കും വലിച്ചിടുന്നതും ഒന്നിലും തൃപ്തി കിട്ടാതെ പോകുന്നതും



Click it and Unblock the Notifications
