Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതത്തില്‍ കീര്‍ത്തി നേടും രാശിക്കാര്‍ ഇവര്‍...
ജീവിതത്തില്‍ കീര്‍ത്തി നേടും രാശിക്കാര്‍ ഇവര്‍...
പണവും പ്രശസ്തിയുമെല്ലാമാകും പലരും ജീവിതത്തില്‍ കൂടുതല്‍ ആഗ്രഹിയ്ക്കുക. ഇതിനായി പല വഴികളും തേടുന്നവരാണ് ആളുകള്‍.
നമ്മുടെ രാശി അഥവാ സോഡിയാക് സൈന്‍ ഇത്തരം കാര്യങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ജനിച്ച മാസം അടിസ്ഥാനമാക്കിയുള്ള സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ധനം, വിദ്യാഭ്യാസം, കീര്‍ത്തി തുടങ്ങിയ പല കാര്യങ്ങളേയും സ്വാധീനിയ്ക്കുന്നുമുണ്ട്.
ചില പ്രത്യേക രാശികള്‍ ജീവിതത്തില്‍ പ്രശസ്തി നേടുമെന്നു വേണം, പറയാന്‍. ജീവിതത്തില്‍ കീര്‍ത്തി നേടുന്ന ഇത്തരം രാശിക്കാര്‍ ആരെന്നറിയൂ,

മേട രാശി
ആദ്യ രാശിയായ ഏരീസ് അഥവാ മേട രാശിക്കാര്‍ ജീവിതത്തില്‍ കീര്‍ത്തി നേടുന്ന വിഭാഗത്തില്‍ പെട്ടവരാണ്. അഗ്നിയാണ് ഇവരുടെ ചിഹ്നം. പൊരുതി നേടുന്ന കീര്ത്തിയായിരിയ്ക്കും ഇവരുടേത്. സൈനിക പദവിയിലും മറ്റും വന്നു പ്രശസ്തരാകാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാരും കീര്ത്തിമാന്മാരാകാന് സാധ്യതയുളളവരാണ്. ഇവര്‍ ഡാന്‍സ്, പാട്ട് തുടങ്ങിയ കഴിവുകളുള്ളവരാണ്. ഇതു കൊണ്ടു തന്നെ മിക്കവാറും ഇതേ രീതിയില്‍ പ്രശസ്തി നേടാന്‍ കഴിവുള്ളവരുമാണ്.

മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിക്കാരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. അതായത് ജീവിതത്തില്‍ പ്രശസ്തി നേടുന്ന വിഭാഗത്തില്‍ പെടുന്നവര്‍. സംസാരത്തിലൂടെയോ ചര്‍ച്ചകളിലൂടെയോ പ്രശസ്തി നേടുന്നവരാണ് ഇവര്‍. പൊതുവേ ഇവര്‍ അധികം സംസാരിയ്ക്കുന്ന പ്രകൃതമല്ല, മാത്രമല്ല അടുത്ത കൂട്ടുകാര്‍ക്കു മുന്പില് മാത്രമേ സംസാരിയ്ക്കൂ. എങ്കിലും ഇവരുടെ ബുദ്ധി പൊതുവേ അംഗീകരിയ്ക്കപ്പെടും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിക്കാരും പൊതുവേ കീര്‍ത്തി നേടുന്ന വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരുടെ ചിഹ്നം തന്നെ സിംഹമാണ്. ഇവര്‍ കീര്‍ത്തി നേടുമെന്നു മാത്രമല്ല, ഇത് കാത്തു സൂക്ഷിയ്ക്കുവാന്‍ ഇവര്ക്കറിയുകയും ചെയ്യാം.

വിര്‍ഗോ അഥവാ കന്നി രാശി
ഇതു പോലെ കീര്‍ത്തി നേടുന്ന വിഭാഗത്തില്‍ പെടുന്നവരാണ് വിര്‍ഗോ അഥവാ കന്നി രാശിക്കാരും. ഇവര്‍ കീര്ത്തിയാഗ്രഹിയ്ക്കുന്നവരുമാണ്, ഇവര്‍ക്ക് ഇതെങ്ങനെ നേടണം എന്ന് അറിയുകയും ചെയ്യാം. ഇതിനായി കൃത്യ സമയത്തു കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്കറിയാം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
ബില്‍ ഗേറ്റ്സ് പെടുന്ന രാശിയാണ് സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി. പ്രശസ്തി ഇവരെ സ്വന്തം നേട്ടങ്ങളിലൂടെ തേടിയെത്തുകയും ചെയ്യും. പല കാര്യങ്ങളും ഒരേ സമയം ചെയ്യാന്‍ സാധിയ്ക്കുന്ന ഇവര്‍ക്ക് ഇതു കാത്തു സൂക്ഷിയ്ക്കുവാനും അറിയാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയില്‍ പെട്ടവരും പ്രശസ്തി നേടുന്ന വിഭാഗത്തില്‍ പെടുന്നവരാണ്. പ്രശസ്തരാകുന്ന ചില സന്യാനിമാര് ഈ വിഭാഗത്തില്‍ പെടുന്നു ജീവിതത്തില്‍ സന്തോഷിയ്ക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നവര്‍ കൂടിയാണ് ഇവര്‍.



Click it and Unblock the Notifications
