Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2019ല്‍ ധനലാഭം ഈ 6 രാശികള്‍ക്ക്
2019ല്‍ ധനലാഭം ഈ രാശികള്‍ക്ക്
പണം വേണം, പണക്കാരന് അല്ലെങ്കില്‍ പണക്കാരിയാകണം എന്ന ആഗ്രഹം പലര്‍ക്കുമുണ്ടാകും. പലര്‍ക്കും എന്നു പറഞ്ഞാലും ശരിയാകില്ല, ഭൂരിഭാഗം പേര്‍ക്കും എന്നതാകും, വാസ്തവം. കാരണം ആഗ്രഹിയ്ക്കുന്ന വസ്തുവകള്‍ വാങ്ങാന്‍ പണം കൊണ്ടാകും. പണം കൊണ്ടു നേടിയെടുക്കാന്‍ കഴിയാത്തതമായി പലതും ഉണ്ടെങ്കിലും.
ധനം നേടുന്നതിന് കഠിനാധ്വാനം മാത്രം പോരാ, ഭാഗ്യം നമുക്കൊപ്പം ഉണ്ടാകുകയും വേണം. ധന സമ്പാദനത്തിനു സഹായിക്കുന്ന പല വഴികളുണ്ട്, ഇതില്‍ ഭാഗ്യ വഴികളുമുണ്ട്.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. രാശി സ്വാധീനം ഒരാളുടെ ജീവിതത്തില്‍ പല തരത്തിലും വരുന്നുമുണ്ട്. ഇത് ദിവസക്കണക്കിലാണെങ്കിലും മാസക്കണക്കിനാണെങ്കിലും വര്ഷക്കണക്കിനെങ്കിലും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഫല പ്രകാരം 2019ല്‍ ധനവാനാകാന്‍ സാധ്യതയുള്ള ചില പ്രത്യേക സോഡിയാക് സൈനുകളുണ്ട്. ഇതില്‍ നിങ്ങള്‍ പെടുന്നുണ്ടോെയന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയില്‍ പെട്ടവര്‍ക്ക് 2019ല്‍ പൊതുവേ മെറ്റീരിയല്‍ ഭാഗ്യം, അഥവാ വസ്തുവകകള്ക്കുളള ഭാഗ്യം പറയപ്പെടുന്നു. ആത്മവിശ്വാസത്തോടെ നീങ്ങിയാല്‍ വിജയം നിങ്ങള്‍ക്കൊപ്പം നില്ക്കുന്ന വര്‍ഷമാണ് 2019. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നതു ഭാഗ്യം നല്‍കും.

ജെമിനി
ജെമിനി അഥവാ മിഥുന വിഭാഗത്തില്‍ പെട്ടവര്‍ക്കും സാമ്പത്തികമായി ഏറെ ഉയര്‍ച്ചയുണ്ടാകുന്ന വര്‍ഷമാണ് 2019. വര്‍ഷാദ്യ പകുതിയിലാണ് സാമ്പത്തിക നേട്ടം കൂടുതല്‍ കൈ വരിക. പിന്നീടുള്ള പകുതിയില്‍ ആദ്യ രണ്ടു മാസം അല്പം സാമ്പത്തിക നഷ്ടം പറയുന്നു എങ്ങനെ നോക്കിയാലും പൊതുവേ ധനപരമായ ഉയര്‍ച്ചയുണ്ടാകുന്ന വര്‍ഷമാണ് ഈ രാശിയ്ക്കു 2019.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയില്‍ പെട്ടവര്‍ക്കും 2019 മുഴുവനും സാമ്പത്തികമായി നല്ലതാണെങ്കിലും വര്‍ഷത്തിന്റെ പകുതിയോടെ വലിയ സാമ്പത്തിക ലാഭത്തിനു സാധ്യതയുണ്ട്. എന്നാല്‍ ഇതു സംബന്ധമായ നിങ്ങളുടെ തീരുമാനങ്ങള്‍ അത്ര മെച്ചമാകില്ല. ഇതുകൊണ്ടു തന്നെ ചില്ലറ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ വരുന്ന എല്ലാ അവസരങ്ങളും ചാടിപ്പിടിയ്ക്കാതെ ആലോചിച്ചു മാത്രം തീരുമാനിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെട്ട രാശിയ്ക്കും 2019 പൊതുവേ ധനപരമായി നല്ലതാണെന്നാണ് പ്രവചനം. ലോണുകളും കടങ്ങളുമെല്ലാം തീര്‍ക്കാന്‍ സാധിയ്ക്കും. മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ അധികച്ചെലവു നിയന്ത്രിയ്ക്കാനും സാധിയ്ക്കും. പൊതുവേ സാമ്പത്തികമായി മെച്ചമുള്ള സമയമാണിത്.

കാപ്രിക്കോണ്‍
കാപ്രിക്കോണ്‍ അഥവാ കുംഭ രാശിയ്ക്ക് ഈ വര്‍ഷം ആദ്യം നിക്ഷേപങ്ങളില്‍ നിന്നും മറ്റും കൂടുതല്‍ ധനലാഭം നേടാന്‍ സാധിയ്ക്കുന്ന വര്‍ഷമാണ്. ധനം കൂടുതല്‍ നിക്ഷേപിയ്ക്കാന്‍ സാധിയ്ക്കും. ഉള്ള വരുമാനമല്ലാതെ മറ്റു വരുമാന വഴികളും തെളിയും. ഇതെത്തുടര്‍ന്ന് വര്‍ഷത്തിന്റെ പകുതിയില്‍ ലക്ഷ്വറിയ്ക്കായി ചെലവഴിയ്ക്കാന്‍ ആഗ്രഹമുണ്ടാകും. ഇതെല്ലാം നിയന്ത്രിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്കും 2019 പൊതുവേ ഭാഗ്യ വര്‍ഷമാണ്. കഠിനാധ്വാനം ചെയ്താല്‍ ധനലഭം ഫലമാണ്. ധനവും സാമ്പത്തിക നിലയും കൂടുതല്‍ മെച്ചപ്പെടും. പലയിടത്തും നിന്നും ധനം എത്തിച്ചേരുവാന്‍ സാധ്യതയുമുണ്ട്. അധികച്ചെലവു നിയന്ത്രിയ്ക്കുക



Click it and Unblock the Notifications
