Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
നിര്‍ഭാഗ്യം കൂടെയുണ്ട് ഇന്ന് ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രത്യേകതയാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും ഇതെല്ലാം മറക്കുന്ന അവസ്ഥയും പലരിലും ഉണ്ടാവാറുണ്ട്. എത്രയൊക്കെ വിശ്വാസികളല്ല എന്ന് പറഞ്ഞാലും ഒരു രസത്തിന് വേണ്ടിയെങ്കിലും ദിവസഫലം വായിക്കുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ചിലപ്പോള്‍ പോസിറ്റീവ് മാറ്റങ്ങള്‍ ആയിരിക്കാം. ചിലപ്പോഴാകട്ടെ നെഗറ്റീവ് മാറ്റങ്ങള്‍ ആയിരിക്കും. എന്നിരുന്നാലും മാനസികമായും ശാരീരികമായും ഈ മാറ്റങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.
ഇന്നത്തെ ദിവസം സന്തോഷിക്കുന്ന ചില രാശിക്കാരുണ്ട്. അതുപോലെ തന്നെ ദേഷ്യത്തിലാവുന്ന ചില രാശിക്കാരും ഉണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് ഇന്നത്തെ രാശിഫലം വായിച്ച് മനസ്സിലാക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. ഏതൊക്കെയാണ് ഇന്നത്തെ രാശിഫലത്തില്‍ സന്തോഷിക്കുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ല ദിവസമാണ്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് പോലും സഹായം ലഭിക്കുന്നു. അതും ഏത് പാതിരാത്രിക്കും ഇത്തരം സഹായം നിങ്ങള്‍ക്ക് ലഭിക്കുന്നു. അപ്രതീക്ഷിത വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പലപ്പോഴും ജീവിതത്തിലെ ഓരോ ദിവസത്തേയും മാറ്റങ്ങളുടെ ചുവട് പിടിച്ച് ജീവിക്കുന്നവരായിരിക്കും ഇവര്‍.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമായിരിക്കും ഇന്നത്തെ ദിവസം. ബന്ധങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ച് വേണം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കടന്നു പോവുന്നതിന്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടമുണ്ടാക്കുന്ന ഒന്നാണ്. ആളുകളുമായി കാര്യങ്ങള്‍ നേരെയാക്കാന്‍ ചിന്തിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. ചില ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. ജീവിതത്തില്‍ സത്യ സന്ധതപുലര്ത്തുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇവരെ ഇന്നത്തെ ദിവസം തേടിയെത്തുന്നുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. എന്നാല്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ദിവസമായിരിക്കും ഇന്നത്തേത്. നിങ്ങള്‍ ഇന്നത്തെ ദിവസം സ്വയംപര്യാപ്തനാവുന്നു. പലപ്പോഴും ആശയക്കുഴപ്പത്തില്‍ പെടുന്ന ദിവസം ആയിരിക്കും ഇന്നത്തേത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിലസം ആഗ്രഹങ്ങള്‍ സഫലമാവുന്നു. ചെലവ് അധികരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക നഷ്ടത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ ചിലവ് നിയന്ത്രിക്കാന്‍ ശ്രമിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. മറ്റുള്ളവരുടെ പ്രവൃത്തികളും അംഗീകരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങളിലേക്ക് തുടക്കം കുറിക്കുന്നുണ്ട് ഇന്നത്തെ ദിവസം. വൈകാരികത മുന്നിട്ട് നിര്‍ത്തി ഒരു തീരുമാനവും എടുക്കരുത്. ഇത് നിങ്ങളെ കൂടുതല്‍ അപകടങ്ങളിലേക്ക് എത്തിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള ഭാഗ്യമുണ്ട്. കുടുംബത്തിലെ അന്തരീക്ഷം വളരെ മെച്ചപ്പെട്ടതായിരിക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്നത്തെ ദിലസം നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ധനലാഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

വൃശ്ചികം
വൃശ്ചികരാശിക്കാര്‍ക്ക് ഗുണവും ദോഷവും നിലനില്‍ക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. കലാപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നുണ്ട്. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാവുന്നു. എത്ര കഠിനമായി കഷ്ടപ്പെട്ടിട്ടാണെങ്കിലും സന്തോഷത്തോടെ ജീവിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വസ്തുനിഷ്ഠമായി കാര്യങ്ങളെ മനസ്സിലാക്കുന്നതിനും പുനപരിശോധിക്കുന്നതിനും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എറ്റവും മികച്ച ദിനമായിരിക്കും. എല്ലാ പ്രവര്‍ത്തികളും നല്ല രീതിയില്‍ പുരോഗമിക്കുന്നു. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് ചില അബദ്ധങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നുണ്ട്, ജോലിക്കാര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ജീവിതത്തിലെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് രാത്രിയും പകലും നോക്കാതെ സഹായം ലഭിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഴയകാല സുഹൃത്തുക്കളെ കണ്ടു മുട്ടുന്നുണ്ട്. ദിനചര്യകള്‍ ഒക്കെ മാറുന്നു. ഉദ്യോഗത്തില്‍ ഉയര്ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തപം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഇന്നത്തെ ദിവസം ശ്രദ്ധിക്കുക പലരും.



Click it and Unblock the Notifications