Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജനസംഖ്യക്കൊപ്പം വര്‍ദ്ധിക്കുന്നു ദാരിദ്ര്യവും
ലോക ജനസംഖ്യാ ദിനമാണ് ഇന്ന്. എന്നാല്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമുക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കാരണം ഓരോ വര്‍ഷവും ജനസംഖ്യ ലോകത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് നമ്മുടെ ജീവിത സാഹചര്യത്തേയും സൗകര്യത്തേയും എല്ലാം മാറ്റിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ അത്യാവശ്യമാണ്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ദാരിദ്ര്യവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്.

ഭൂമിയില്‍ അധിവസിക്കുന്ന ജനങ്ങളുടെ എണ്ണത്തില്‍ മാറ്റം വന്നില്ലെങ്കില്‍ അത് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറക്കാമെന്ന് തന്നെയാണ് ലോകജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. നിലവില്‍ ചൈനയുടെ ജനസംഖ്യ എന്ന് പറയുന്നത് 141 കോടിയും ഇന്ത്യയുടേത് 134 കോടിയും ആണ്. 2030-ഓട് കൂടി ഇന്ത്യയില്‍ ജനസംഖ്യ വര് 150 കോടിയാവും എന്നാണ് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ 2023 ആവുമ്പോഴേക്ക് ലോക ജനസംഖ്യയ 800 കോടിയായി ഉയരുമെന്നും യു എന്‍ പറയുന്നുണ്ട്.

2024-ല്‍ ഏറ്റവു കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് കണക്ക്. ക്രമേണ ഇന്ത്യ ചൈനയെ മറികടന്ന് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യമായി മാറുന്നു. ഇപ്പോള്‍ ഉള്ള ലോക ജനസംഖ്യയില്‍ 18ശതമാനവും ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി ആഫ്രിക്കയില്‍ ഏറ്റവും ഭീകരമായ അവസ്ഥയില്‍ ജനസംഖ്യ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്.

2025 ആവുമ്പോഴേക്കും ദാരിദ്ര്യവും പട്ടിണിയും കുറക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ കുറേ കാലമായി നമുക്ക് ലഭിക്കുന്ന പാഠം. അതുകൊണ്ട് തന്നെ ജനസംഖ്യ കുറക്കുന്നതോടൊപ്പം തന്നെ ദാരിദ്ര്യത്തിനും അറുതി വരുത്തണം എന്നതാണ് ഈ ജനസംഖ്യാ ദിനത്തില്‍ ഓര്‍മ്മപ്പെടുത്തുന്ന പ്രധാന കാര്യം.




Click it and Unblock the Notifications

