Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ആണിനെ കാന്തം പോലെ ആകര്ഷിയ്ക്കും പെണ്ണ്
ആണിനെ കാന്തം പോലെ ആകര്ഷിയ്ക്കും പെണ്ണ്
പുരുഷനും സ്ത്രീയ്ക്കും പരസ്പരം ആകര്‍ഷണം തോന്നുന്നതു ലോക നിയമമാണ്. സ്ത്രീയെ പുരുഷനിലേയ്ക്കും തിരിച്ചും ആകര്‍ഷിയ്ക്കുന്ന ഘടകങ്ങള്‍ പലതുമുണ്ട്.
സ്ത്രീയ്ക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതിന് ചില പൊതു സ്വഭാവങ്ങളുണ്ട്. വ്യക്തിപരമായ ചില താല്പര്യങ്ങള് വേറെ വരുമെങ്കിലും. ഇതുപോലെ പുരുഷനും സ്ത്രീയോടു താല്പര്യം തോന്നുന്ന ചില പൊതു ഘടകങ്ങളുണ്ട്.
ഇതില്‍ പല കാര്യങ്ങളും ഉള്‍പ്പെടുന്നു. ശാരീരിക പ്രത്യേകതകള്‍, സ്വാഭാവങ്ങള്‍, കഴിവുകള്‍ എന്നിവയെല്ലാം ഇതില്‍ വരുന്ന ചില ഘടകങ്ങള്‍ തന്നെയാണ്. ഇത്തരം പ്രത്യേകതകള്‍ കൊണ്ടാകാം, പരസ്പര ആകര്‍ഷണം തോന്നുന്നതും.
എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ പുരുഷന് സ്ത്രീയിലും സ്ത്രീ പുരുഷനിലും കണ്ടെത്തുന്ന ചില പ്രത്യേകതകളുണ്ട്. പരസ്പരാകര്‍ഷണത്തിന് കാരണമാകുന്ന ചില പ്രത്യേക ഘടകങ്ങള്‍. ഇവ ചിലപ്പോഴെങ്കിലും ചിലരെയെങ്കിലും ആകര്ഷിയ്ക്കും. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന വാക്കിനു പുറകിലെ കാര്യവും ഇതു തന്നെയാണ്.
ആദ്യമായി കാണുന്നയാളില്‍, ഒറ്റ നോട്ടത്തില്‍ കാണുന്നയാളില്‍ കണ്ടെത്തുന്ന ആകര്‍ഷണം. ഇത്തരം ആകര്‍ഷണങ്ങള്‍ക്കു പുറകില്‍ മിക്കവാറും മുന്നിട്ടു നില്ക്കുക ശാരീരികമായ കാര്യങ്ങള്‍ തന്നെയാകാം. സൗന്ദര്യമോ ഉയരമോ ശരീര ആകൃതിയോ മുടിയോ കണ്ണോ നിറമോ എന്നിങ്ങനെ പോകുന്നു, ഇത്തരം പ്രത്യേകതകള്‍.
പല പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ പുരുഷന് സ്ത്രീയോട് താല്പര്യം തോന്നുന്ന, സ്ത്രീയിലേയ്ക്ക് അവന് കാന്തത്തെപ്പോലെ ആകര്‍ഷിയ്ക്കപ്പെടുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ആദ്യ കാഴ്ചയായതു കൊണ്ടു തന്നെ ഇത് ശാരീരിക പ്രത്യേകതകളുമാണ്.
ഇതെക്കുറിച്ചറിയൂ,ഏതെല്ലാം ഘടകങ്ങളാണ് ഒരു സ്ത്രീയില്‍ ഒറ്റക്കാഴ്ചയില്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്നത് എന്നറിയൂ,

സ്ത്രീ ശരീരത്തിലെ ലംബാര്‍ സ്പൈന്‍
സ്ത്രീ ശരീരത്തിലെ ലംബാര്‍ സ്പൈന്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒന്നാണെന്നു സോഷ്യോളജിസ്റ്റുകള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. സ്ത്രീയ്ക്ക് ആകര്‍ഷകമായ ഷേപ്പു നല്കുന്ന ഭാഗമാണിത്. അതായത് നടുഭാഗമെന്നു പറയാം. നിതംബഭാഗത്തു നിന്നു തുടങ്ങി ഷേപ്പിലുള്ള നട്ടെല്ലു ഭാഗം, അതായത് വളഞ്ഞ രീതിയില്‍ വന്ന് സ്ത്രീ ശരീരത്തിന് ഷേപ്പു നല്കുന്ന ഭാഗം. പുറകില്‍ നിന്നും നോ്ക്കിയാല് സ്ത്രീ ശരീരത്തിന് ആകൃതി നല്കുന്ന ഈ ഭാഗത്തോട് പൊതുവേ പുരുഷന്മാര്ക്ക് ആകര്‍ഷണം തോന്നുമെന്നാണ് പറയുന്നത്. ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഇത്തരം ഷേപ്പ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നും സയന്‍സ് പറയുന്നു. സ്ത്രീയുടെ നിതംബ ഭാഗത്തു നിന്നും തുടങ്ങി 45.5 ഡിഗ്രി ആംഗിളില്‍ വളഞ്ഞ നട്ടെല്ലു ഭാഗം.

കാല്
ഇതുപോലെ പുരുഷന് സ്ത്രീയില്‍ ആകര്‍ഷണം തോന്നിപ്പിയ്ക്കുന്ന മറ്റൊരു ഭാഗമാണ് കാല്. നീളമേറിയ കാലുകള്‍ സ്ത്രീകളുടെ ആകര്‍ഷണം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് ഒരു വിഭാഗം പുരുഷന്മാരില് സൈക്കോളജിസ്റ്റ് നിയോണ്‍ സെല്‍ട്ടര്‍ നടത്തിയ പഠന ഫലം. അതായത് ഉയരം കുറഞ്ഞ സ്ത്രീയോട് താല്പര്യം കുറവല്ല എന്നതല്ല, ഉയരം കുറഞ്ഞ സ്ത്രീയാണെങ്കിലും കാലിന് നീളക്കൂടുതല്‍ പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണ്. മോഡലുകളുടെ നീണ്ട കാലുകള്‍ വെളിപ്പെടുത്തുന്നതിന്റെ ഒരു കാരണവും ഇതാകാം.

മുടിയുടെ നിറവും
മുടിയുടെ നിറവും സ്ത്രീയിലേയ്ക്കു പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണെന്നു വേണം, പറയാന്‍. ഫ്രഞ്ച് സയന്റിസ്റ്റുകള്‍ നടത്തിയ പഠനത്തില്‍ സ്ത്രീയുടെ മുടി നിറം പുരുഷനെ ആകര്‍ഷിയ്ക്കുന്നതായി കണ്ടെത്തി. സ്ത്രീയിലേയ്ക്കു പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഘടകങ്ങളില്‍ ഒന്നാണിത്. ഇത് ബ്ലോണ്ട് നിറമാണെന്നതാണ് കണ്ടെത്തല്‍.

മേയ്ക്കപ്പാണ്
2014ല്‍ നടത്തിയ പഠനം കണ്ടെത്തിയത് അമിതമായ മേയ്ക്കപ്പോ തീരെ മേയ്ക്കപ്പില്ലാത്തതോ പുരുഷനെ ആകര്ഷിയ്ക്കുന്നുവെന്നതല്ല. അത്യാവശ്യം മേയ്ക്കപ്പാണ് സ്ത്രീയിലേയ്ക്കു പുരുഷനെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകം. അത്യാവശ്യം മേയ്ക്കപ്പാണ് സ്ത്രീയെ സുന്ദരിയാക്കുന്നതെന്നതായിരുന്നു പുരുഷന്മാര്ക്കിടയില് നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട്.

കണ്ണിന്റെ നിറം
കണ്ണിന്റെ നിറം പുരുഷനെ സ്ത്രീയിലേയ്ക്ക് അടുപ്പിയ്ക്കുന്ന ഒന്നാണെന്നും പഠനങ്ങള്‍ പറയുന്നു. നോര്‍വേയിലെ യൂണിവേഴ്സിറ്റി ഓഫ് ട്രോംസോ നടത്തിയ പഠനത്തില്‍ നീലക്കണ്ണുകളുള്ള പുരുഷന് ഇതേ നിറത്തിലെ കണ്ണുകളുള്ള സ്ത്രീയേയാണ് തിരഞ്ഞെടുക്കുന്നതെന്നാണ് പറയുന്നത്. രണ്ടുപേരും നീലക്കണ്ണെങ്കില് ജനിയ്ക്കുന്ന കുഞ്ഞിനും ഇതേ കണ്‍നിറം ലഭിയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നതാണ് ഒരു കാരണം. നീലക്കണ്ണിനോട് പൊതുവേ പുരുഷന് താല്പര്യം കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ട്.

അരക്കെട്ടു മുതല്‍ നിതംബം വരെയുള്ള അളവ്
സ്ത്രീയുടെ അരക്കെട്ടു മുതല്‍ നിതംബം വരെയുള്ള അളവ് ഏതാണ്ട് 0.7 എന്നത് സ്ത്രീയ്ക്ക് ആകൃതി നല്കുന്ന ഒന്നാണെന്നും ഈ അളവ് വെയിസ്റ്റ് ടു ഹിപ് റേഷ്യോ ആയി കണക്കാക്കുന്നുവെന്നും ഇത് പുരുഷനെ ആകര്‍ഷിയ്ക്കുന്ന അളവെന്നും സൗത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ ക്യാരി നടത്തിയ പഠനം തെളിയിക്കുന്നു.

കണ്ണുകള്‍ക്കുള്ളില്‍
കണ്ണുകള്‍ക്കുള്ളില്‍ കൃഷ്ണമണിയ്ക്കു ചുറ്റുമായി കാണുന്ന ഇരുണ്ട്, പിഗ്മെന്റഡ് റിംഗുകളാണ് ലിംബല്‍ റിംഗ്സ് എന്ന് അറിയപ്പെടുന്നത്. ഇത്തരം റിംഗ്സിന് അല്പം വീതിയുള്ളത് സ്ത്രീയുടെ മുഖത്തിനു സൗന്ദര്യം നല്‍കുന്നുവെന്നും ഇത് പുരുഷനെ ആകര്ഷിയ്ക്കുന്നുവെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനഫലം വെളിപ്പെടുത്തുന്നു. സാധാരണ കണ്ണുകളില്‍ ഈ ഭാഗത്തിന് അത്ര വീതിയുണ്ടാകില്ല.

പ്രായമാണ്
പ്രായമാണ് സ്ത്രീകളിലേയ്ക്കു പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകം. തീരെ ചെറുതോ പ്രായമേറിയതോ ആയ സ്ത്രീകളല്ല, പുരുഷനെ ആകര്‍ഷിയ്ക്കുന്നത്. 20നു താഴേയും 30നു മുകളിലും പ്രായമുള്ള പുരുഷന്മാര് ആഗ്രഹിയ്ക്കുന്നത് 24-25 വരെയുള്ള സ്ത്രീകളേയാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് സ്ത്രീകൡ പ്രത്യുല്പാദന ക്ഷമത ഏറെയുള്ള ഒരു കാലം കൂടിയാണെന്നതും ശ്രദ്ധേയം.



Click it and Unblock the Notifications
