Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വയറ്റിലെ അസ്വസ്ഥത; അവള് അറിഞ്ഞില്ല ഗര്‍ഭം
ഗര്‍ഭകാലം വളരെയധികം ആസ്വദിച്ച് മുഴുവനാക്കേണ്ട ഒരു അവസ്ഥയാണ്. ഒരിക്കലും ഗര്‍ഭം എന്ന് പറയുന്നത് ഒരു രോഗാവസ്ഥയോ രോഗമോ അല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഒരു കാരണവശാലും രോഗമായി കാണാനേ പാടുകയില്ല. പണ്ടുള്ളവര്‍ പറഞ്ഞ് നമ്മളെല്ലാവരും കേട്ടിട്ടുണ്ട് നെല്ല് കുത്തുമ്പോള്‍ പോയി പ്രസവിച്ച് വന്ന സ്ത്രീകളെക്കുറിച്ച്. അത്രക്ക് നിസ്സാരമായിരുന്നു പണ്ട് കാലത്ത് പ്രസവവും ഗര്‍ഭകാലവും.
എന്നാല്‍ ഇന്ന് അത് പലപ്പോഴും ഒരു രോഗാവസ്ഥയായി മാറുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു സംഭവം നടന്നിരിക്കുകയാണ് ന്യൂജഴ്സിയില്‍. കടുത്ത വയറു വേദനയുടെ ഭാഗമായി ടോയ്ലറ്റില് പോയപ്പോള്‍ നടന്നതോ ഒരു പ്രസവമാണ്. അതെ താന്‍ പൂര്‍ണ ഗര്‍ഭിണിയാണ് എന്ന കാര്യം പോലും ഇവര്‍ അറിഞ്ഞില്ല എന്നതാണ് സത്യം.
കേള്‍ക്കുമ്പോള്‍ വളരെ അത്ഭുതമായി തോന്നാം. കാരണം ഒന്‍പത് മാസത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഈസ്ത്രീക്ക് താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിഞ്ഞില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

ഭക്ഷ്യവിഷബാധയെന്ന് കരുതി
ഭക്ഷ്യവിഷബാധയായാണ് ഈ യുവതി തന്റെ പ്രസവ വേദനയെ കണക്കാക്കിയത്. കാരണം ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിന്ന് അല്ലെങ്കില്‍ ഇത് സമ്മാനിച്ച ഷോക്കില്‍ നിന്ന് ഇതുവരേയും മുക്തരായിട്ടില്ല ഈ ദമ്പതികള്‍.

കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം
കുഞ്ഞിന് വേണ്ടി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു ന്യൂജഴ്സി സ്വദേശിനിയായ പാട്രിക്ക ക്രോഫോര്‍ഡും ഭര്‍ത്താവ് ഇവാനും. ഇപ്പോള്‍ ഇവരുടെ ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അഥിതിയാണ് ഈ കുഞ്ഞെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഒരിക്കലും സ്വപ്നത്തില്‍ പോലും പാട്രിക്ക ചിന്തിച്ചില്ല താന്‍ ഗര്‍ഭിണിയാണെന്ന കാര്യം.

തെറ്റി വരുന്ന ആര്‍ത്തവം
ആര്‍ത്തവം എല്ലാ മാസവും കൃത്യമായി വരാത്തതും മൂന്ന് മാസത്തിലും നാല് മാസത്തിലും ഇടക്കാണ് ആര്‍ത്തവം വരുന്നത് എന്നതും ഇവരെ ഒരു ഗര്‍ഭത്തിന്റെ സാധ്യതയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഒരു ഗര്ഭസാധ്യതയെക്കുറിച്ച് ഇവര്‍ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.

വയറ്റിലെ അസ്വസ്ഥത
വയറ്റിലെ അസ്വസ്ഥതയാണ് ഗര്‍ഭത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഭക്ഷ്യ വിഷബാധയെന്ന് കരുതി അതിനെ ഗര്‍ഭത്തിന്റെ സാധ്യത പോലും ഇവര്‍ സംശയിച്ചില്ല. കഴിഞ്ഞ മാസം 28-നാണ് പാട്രിയക്ക് വയറ്റില്‍ അസ്വസ്ഥത തോന്നിത്തുടങ്ങിയത്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയാണ് എന്നാണ് ഇവര്‍ കരുതിയത്.

പ്രസവം ബാത്ത്റൂമില്‍
ഭക്ഷ്യ വിഷബാധയെന്ന് കരുതി ടോയ്ലറ്റില് പോയ പാട്രിയക്ക് പെട്ടെന്നാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത് പോലെ തോന്നിയത്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നാണ് പിന്നീട് ഇവര്‍ പ്രതികരിച്ചത്. കുഞ്ഞിന് വേണ്ടി യാതൊരു തരത്തിലുള്ള മുന്‍കരുതലുകളും തയ്യാറെടുപ്പുകളും ഇവര്‍ നടത്തിയിട്ടുണ്ടായിരുന്നില്ല.

പിതാവിന്റെ മരണവും സമ്മര്‍ദ്ദവും
പാട്രിയയുടെ പിതാവ് മരിച്ചത് അടുത്ത ദിവസങ്ങളിലായാണ്. ഇതിന്റെ ഷോക്കിലും പല വിധത്തിലുള്ള മാറ്റങ്ങളും ഇവരുടെ ശരീരത്തില്‍ നടന്നിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് കാരണം പലപ്പോഴും കുഞ്ഞിന്റെ ചലനങ്ങള്‍ പോലും തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ആണ്‍കുഞ്ഞാണ് ഇവര്‍ക്ക് ജനിച്ചത്. പാട്രിയയുടെ അച്ഛന്റെ പേരാണ് കുഞ്ഞിന് നല്‍കിയിട്ടുള്ളത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് ഈ അവസ്ഥയെ ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം ചില സ്ത്രീകളില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടാവുന്നത്. എന്ത് തന്നെയായാലും തന്റെ കുഞ്ഞിനും പങ്കാളിക്കും ഒപ്പം വളരെയധികം സന്തോഷത്തിലാണ് പാട്രിക്ക.



Click it and Unblock the Notifications
