Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മകളുടെ മാറിടം ഇസ്തിരിയിട്ട അമ്മ....
മകളുടെ മാറിടം ഇസ്തിരിയിട്ട അമ്മ....
അമ്മയെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറ്റി മറയ്ക്കുന്ന രീതിയിലാണ് നാം ഇപ്പോള്‍ കേള്‍ക്കുന്ന പല കാര്യങ്ങളും പല കഥകളും. നൊന്തു പെറ്റ അമ്മ തന്നെ കുഞ്ഞുങ്ങളോടുളള ക്രൂരതയ്ക്കു കൂട്ടു നില്ക്കുന്ന പല കഥകളും നാം കേള്‍ക്കാറുമുണ്ട്.
സ്വന്തം മകള്‍ അല്ലെങ്കില്‍ മകന് നല്ല സൗന്ദര്യമുള്ള കുട്ടിയായി വളരണമെ്ന്ന് ആഗ്രഹിയ്ക്കാത്തവരില്ല. ഇതിനായി പലതും ചെയ്യുന്ന അമ്മമാരുമുണ്ട്. എന്നാല്‍ ഇവിടെ മറ്റൊരു കഥ അറിയൂ, ഒരു മകളോട് അമ്മ ചെയ്തത്.

യുകെയിലെ സിമോണെ
യുകെയിലെ സിമോണെ എന്ന യുവതിയാണ് തന്നോട് അമ്മ ചെയ്ത ക്രൂരകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബിബിസി പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ഇത് ഇവര്‍ വെളിപ്പെടുത്തിയത്.

യുകെയിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍
യുകെയിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ബ്രെസ്റ്റ് അയേണിംഗ് എന്നൊരു കാര്യം നടക്കുന്നുണ്ട്. അതായത് മാറിടത്തില്‍ ചുട്ട കല്ലു വച്ച് മാറിട വളര്‍ച്ച നിയന്ത്രിയ്ക്കുന്ന, ഇതു വഴി ഇവരെ പുരുഷന്മാരില് നിന്നും രക്ഷിയ്ക്കുകയെന്ന ഉദ്ദേശത്തോടെ ചെയ്യുന്ന ഒരു ക്രൂര കൃത്യം. ചുട്ട കല്ലു കൊണ്ടു മാറിടം പ്രസ് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഇതു വഴി മാറിട വളര്‍ച്ച മുരടിയ്ക്കുന്നു. പ്രത്യേകിച്ചും കറുത്ത വര്ഗക്കാര്ക്കിടയിലാണ് ഇതു നടക്കുന്നത്.

സിമോണയുടെ അമ്മ
സിമോണയുടെ അമ്മ ഇത് ഇവരോടു ചെയ്തതിന് വേറെയും കാര്യങ്ങളുണ്ടായിരുന്നു. ഇവര്‍ സ്വവര്ഗാനുകാഗിയായിരുന്നു. ഇതു തിരിച്ചറിഞ്ഞ് 13-ാം വയസില്‍ ഈ അമ്മ മകളുടെ മാറിടത്തില്‍ ഈ കര്‍മം ചെയ്യുകയായിരുന്നു.

ഇതു കൊണ്ട്
ഇതു കൊണ്ട് മകളോട് മറ്റുള്ളവര്‍ക്ക് താല്പര്യം തോന്നില്ലെന്നും സുന്ദരിയായ മകളുടെ ശരീര സൗന്ദര്യം നഷ്ടപ്പെടുമെന്നുമുള്ള ചിന്തയുമാണ് ഇവരെക്കൊണ്ട് ഇത്തരം കര്‍മം ചെയ്യിച്ചത്.

മാറിടത്തില്‍ ചുട്ട കല്ലു കൊണ്ട്
മാറിടത്തില്‍ ചുട്ട കല്ലു കൊണ്ട് അയേണ്‍ ചെയ്യുക മാത്രമല്ല, വളരെ മുറുകിയ ഒരു ബെല്‍റ്റും അമ്മ മകളെക്കൊണ്ട് മാറിടത്തിനു മുകളില്‍ ധരിപ്പിച്ചു. ഇതിലൂടെ മാറിടം വളരരുതെന്നതായിരുന്നു ഉദ്ദേശം.

അമ്മ ചെയ്ത ഈ കൃത്യം
അമ്മ ചെയ്ത ഈ കൃത്യം ഈ സ്ത്രീയുടെ ജീവിതത്തെ ബാധിച്ചു. വിവാഹശേഷം കുഞ്ഞിനെ മുലയൂട്ടുന്നതില്‍ വരെ ഇതു തടസമായി നിന്നു. മാറിടങ്ങള്ക്കുണ്ടാകുന്ന കഠിന വേദന വേറേയും.

ബ്രെസ്റ്റ് അയേണിംഗ്
ബ്രെസ്റ്റ് അയേണിംഗ് പോലെയുള്ള ചില കര്‍മങ്ങള്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗങ്ങള്‍ക്കു വരെ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നുമുണ്ട്.



Click it and Unblock the Notifications
