Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വയറ്റിലെ വിഷം വായിലിരുന്ന് പൊട്ടിത്തെറിച്ചു
എന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നും പല വിധത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. അസാധാരണവും സാധാരണവും ആയ ധാരാളം വാര്‍ത്തകള്‍ നാം കേള്‍ക്കുന്നുണ്ട് ദിവസവും. എന്നാല്‍ ഇനി അസാധാരണമായ ഒരു വാര്‍ത്തയാണ് കേള്‍ക്കുന്നത്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന സ്ത്രീയുടെ വായ് പൊട്ടിത്തെറിച്ചാണ് ഇവര്‍ മരിച്ചത്. വിഷം കഴിച്ച് ചികിത്സയില്‍ ആയിരുന്ന സ്ത്രീ ആണ് ചികിത്സക്കിടെ മരിച്ചത്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് പോലും ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ് ഈ ആശുപത്രിയില്‍ നടന്നത്. അതുകൊണ്ട് തന്നെ ഈ നടന്ന കാര്യങ്ങള്‍ ഏവരേയും ഒന്ന് ഭയപ്പെടുത്തുന്നതാണ്.
എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളിലേക്ക് നോക്കാം. അലിഗഡിലാണ് ഇത്തരത്തില്‍ ഒരു അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് അവശ നിലയിലായ സ്ത്രീയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആണ് വയറ്റിലുണ്ടായിരുന്ന വിഷം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഇവര്‍ മരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ നോക്കാവുന്നതാണ്.

ആശുപത്രിയില്‍ എത്തിയപ്പോള്‍
ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. വിഷം കഴിച്ച് ആശുപത്രിയില്‍ ആയ സ്ത്രീയ്ക്കാണ് ഇത്തരത്തില്‍ ഒരു ദുരന്തം സംഭവിച്ചത്. ഷീല ദേവി എന്നാണ് ഇവരുടെ പേര്. ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി വിഷം കഴിച്ച ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

സിസി ടിവിയില്‍ മുഴുവന്‍ ദൃശ്യവും
സിസി ടിവിയിലാണ് ഇത്തരത്തില്‍ ഒരു ദൃശ്യം റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. വിഷം കഴിച്ച് അവഷ നിലയിലായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തുടര്‍ ചികിത്സക്കിടെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. വായില്‍ കുഴലിട്ട് വിഷം പുറത്തെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സള്‍ഫ്യൂരിക് ആസിഡ് കാരണം
എന്നാല്‍ ചികിത്സക്കിടെ സള്‍ഫ്യൂരിക് ആസിഡ് ആകാം രോഗി കഴിച്ചത് എന്നതാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സക്കിടെ കുഴല്‍ വഴി സള്‍ഫ്യൂരിക് ആസിഡും ഓക്സിജനുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായാണ് ഇത്തരം പൊട്ടിത്തെറി സംഭവിച്ചത് എന്നതാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കൂടുതല്‍ വിവരങ്ങളിലേക്ക്
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇതിനെക്കുറിച്ച് അറിവായിട്ടില്ല. കുഴല്‍ വിഷം വലിച്ചെടുക്കുന്നതിനായി വായിലിട്ടപ്പോള്‍ പുറത്തേക്കെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഇത് വായിലിരുന്ന് തന്നെ സ്ഫോടന രൂപത്തില്‍ പൊട്ടിത്തെറിക്കുകയും സ്ത്രീ മരിക്കുകയും ആയിരുന്നു.



Click it and Unblock the Notifications
