Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വിവാഹം കഴിച്ചത് സോംബി പാവയെ, ആഗ്രഹം സോംബി മക്കൾ
വിവാഹം എന്ന് പറയുന്നത് ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും വിചിത്രമായ രീതിയിലുള്ള വിവാഹം കഴിക്കുന്നവർ നിരവധിയാണ്. ഇത് പലപ്പോഴും കാണുന്ന നമ്മുടെ മാനസികാവസ്ഥക്ക് തന്നെ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സോംബി എന്ന വാക്കി നമുക്കെല്ലാം പരിചിതമാണ്. മനുഷ്യർ മനുഷ്യരെ തന്നെ കൊല്ലുന്ന ഒരു പ്രത്യേക അവസ്ഥയും ആരിലും ഭയം ജനിപ്പിക്കുന്ന രൂപവുമാണ് സോംബിക്കുള്ളത്. എന്നാൽ സോംബി പാവയെ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ കഥ നമുക്ക് കേൾക്കാം.
ചില കഥാപാത്രങ്ങൾ അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും പലരെയും വളരെയധികം സ്വാധീനിക്കുന്നു. ഇത്തരത്തിൽ ഒരു സോംബി കഥാപാത്രം തന്റെ മനസ്സിനെ സ്വാധീനിച്ചതു വഴി അതിനെ വിവാഹം കഴിക്കണം അതിൽ തന്നെ കുട്ടികൾ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണിത്.
ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവ് സമ്മാനിച്ച ഒരു സോംബി പാവയാണ് ഇവളുടെ ജീവിതത്തിൽ പലമാറ്റങ്ങളും വരുത്തിയത്. ജീവിത കാലം മുഴുവൻ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് ഇവൾ പിന്നീട് എത്തിയത്. സോംബി പാവയെ തന്റെ ജീവിത പങ്കാളിയാക്കി അതില്‍ തന്നെ കുട്ടികൾ ഉണ്ടാവണം എന്നതാണ് ഇവളുടെ ആഗ്രഹം. ഇതിനോടൊപ്പം ഒരു കുടുംബം തന്നെ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് ഇവള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളിലേക്ക്.

അച്ഛന്റെ സമ്മാനം
അച്ഛന്റെ സമ്മാനം ആയിരുന്നു ഈ സോംബി പാവ. സോംബി സിനിമകൾ കണ്ട് കണ്ട് ഇത്തരം സിനിമകള്‍ക്ക് ഈ പെൺകുട്ടി അടിമയായി മാറി. വെറും പതിമൂന്ന് വയസ്സ് മാത്രം ഉള്ളപ്പോഴാണ് ഇത്തരത്തില്‍ ഒരു സോംബി പാവ നൽകിയത്. ഇതിലൂടെ അവൾ പതിയ പതിയെ ഈ പാവയിലേക്ക് അടിമയായി മാറി. അതുകൊണ്ട് തന്നെ ഈ പാവയില്ലാതെ ഒരു ജീവിതം ഇല്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. മാത്രമല്ല പിതാവ് മരിച്ചതിന് ശേഷവും ഇത് തുടർന്ന് കൊണ്ട് പോവുന്നു.

നാല് വർഷത്തെ ബന്ധം
ഈ സോംബി പാവയുമായി നാല് വർഷത്തിൽ കൂടുതലായുള്ള ബന്ധമാണ് ഈ പെൺകുട്ടികള്‍ക്കുള്ളത്..മാത്രമല്ല കാര്യങ്ങള്‍ പ്രണയം എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഇതോട് കൂടിയാണ് ഇത്തരത്തിൽ വിവാഹം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്. അതിനു ശേഷം വളരെയധികം സന്തോഷത്തിലാണ് ഇവൾ ഓരോ കാര്യവും ചെയ്യുന്നത്.

വിവാഹം
കെല്ലി എന്നായിരുന്നു ഈ സോംബി പാവയുടെ പേര്. ഇതിനെ വിവാഹം കഴിക്കാൻ തന്നെ അവസാനം ഇവൾ തീരുമാനിച്ചു. സ്നേഹമാണ് ജീവിതത്തിൽ എല്ലാം എന്ന് പിന്നീട് ഇവള്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ വിവാഹത്തിന് ഇവള്‍ തയ്യാറെടുത്തു.

ചുരുങ്ങിയ ചിലവിലെ കല്ല്യാണം
ചുരുങ്ങിയ ചിലവിലെ കല്ല്യാണം ആയിരുന്നു അവൾ നടത്തിയത്. വെറും 500 ഡോളർ മാത്രമാണ് കല്ല്യാണത്തിന് ചിലവായത്. അതാകട്ടെ വെഡ്ഡിംഗ് ഗൗൺ വാങ്ങിക്കുന്നതിന് വേണ്ടിയും മറ്റ് ചെറിയ ആഡംബരങ്ങൾക്ക് വേണ്ടിയും മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള അവസ്ഥകളിലേക്ക് മാനസികമായി ഇവൾ എത്തുകയായിരുന്നു.

സോംബി പാവയില്‍ കുഞ്ഞ്
സോംബി പാവയില്‍ കുഞ്ഞ് ജനിക്കണം എന്നാണ് ഇവരുടെ ആഗ്രഹം. ഈ പാവക്ക് 37 വയസ്സ് ഉണ്ട് എന്നാണ് ഇവർ പറയുന്നത്. ഈ പാവയില്‍ ഒരു കുഞ്ഞ് ജനിക്കണം എന്ന ആഗ്രഹവുമായി സ്പേംബാങ്ക് വരെ എത്തിയിട്ടുണ്ട് ഈ പെൺകുട്ടി. വളരെ വിചിത്രമായ ഈ അവസ്ഥയിലൂടെ ജീവിതത്തില്‍ വിവാഹം വരെ കഴിച്ചിരിക്കുകയാണ് ഇവൾ.



Click it and Unblock the Notifications
