For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഴുങ്ങിയത് 5 ഇഞ്ചിന്റെ സ്പൂണ്‍ പക്ഷേ സംഭവിച്ചത്

|

ഭക്ഷണം കഴിക്കുമ്പോള്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പലരിലും സംഭവിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ അത് പരിഹരിക്കാന്‍ നെട്ടോട്ടമോടുന്നവരും ചില്ലറയല്ല. എന്നാല്‍ ഇത് അല്‍പം കൂടി കടന്ന് പോയി എന്നാണ് നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കുമ്പോള്‍ തോന്നുക. കാരണം അഞ്ച് ഇഞ്ചിന്റെ സ്പൂണ്‍ ആണ് ഇവര്‍ വിഴുങ്ങിയത് എന്നതാണ് സത്യം. പക്ഷേ സാധാരണയായി നമ്മുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ സാധാരണ എല്ലാവര്‍ക്കും വേദനയായിരിക്കും ഉണ്ടാവുക.

<strong>Most read: കഴിക്കാന്‍ മുട്ട വാങ്ങി;വിരിഞ്ഞിറങ്ങിയ അത്ഭുതം ഇതാ</strong>Most read: കഴിക്കാന്‍ മുട്ട വാങ്ങി;വിരിഞ്ഞിറങ്ങിയ അത്ഭുതം ഇതാ

എന്നാല്‍ ഈ സ്ത്രീക്ക് യാതൊരു വിധത്തിലും വേദനയൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ വിഴുങ്ങിയ സ്പൂണിന്റെ വലിപ്പം അഞ്ച് ഇഞ്ചാണ്. പക്ഷേ ഒരു തരത്തിലുള്ള വേദനയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയൊന്നും ഒരു വലിയ പ്രശ്‌നമല്ല എന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. എങ്കിലും ചെറിയ ഒരു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോളാണ് ഇത്തരം ഒരു സാഹസം ഈ യുവതി ചെയ്തതായി അറിയുന്നത്.

മീന്‍മുള്ള് എടുക്കുന്നതിന് വേണ്ടി

മീന്‍മുള്ള് എടുക്കുന്നതിന് വേണ്ടി

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ സ്പൂണ്‍ ഉപയോഗിച്ചത്. അഞ്ച് ഇഞ്ച് നീളമുള്ള സ്പൂണ്‍ ആണ് ഇവര്‍ ഉപയോഗിച്ചത് അതിന് വേണ്ടി. പക്ഷേ ഇത് അബദ്ധവശാല്‍ അകത്തേക്ക് ഇറങ്ങിപോവുകയായിരുന്നു.

ഏകദേശം നാല് ദിവസത്തോളം

ഏകദേശം നാല് ദിവസത്തോളം

ഏകദേശം നാല് ദിവസത്തോളം ഇവരുടെ വയറ്റില്‍ ആ സ്പൂണ്‍ ഉണ്ടായിരുന്നു. പക്ഷേ വയറ്റില്‍ സ്പൂണ്‍ എത്തിയിട്ടും യാതൊരു വിധത്തിലുള്ള വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇതൊരു വലിയ കാര്യമായി ഇവര്‍ എടുത്തിരുന്നില്ല.

 പിന്നീട് സര്‍ജറി

പിന്നീട് സര്‍ജറി

എന്നാല്‍ സ്പൂണ്‍ വിഴുങ്ങി എന്ന് ഇവര്‍ക്ക് അറിയാമെങ്കിലും അത് യാതൊരു വിധത്തിലും പ്രശ്‌നമില്ല എന്നതായിരുന്നു അവസ്ഥ. പക്ഷേ അതിന് ശേഷം ചെറിയ ഒരു വേദന അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്. എക്‌സറേ എടുത്ത ഫലം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി.

<strong>Most read: ഉണ്ടക്കണ്ണാണോ പെണ്ണിന്റെ, ചെല്ലുന്നിടം ഭാഗ്യമോ?</strong>Most read: ഉണ്ടക്കണ്ണാണോ പെണ്ണിന്റെ, ചെല്ലുന്നിടം ഭാഗ്യമോ?

എക്‌സറേക്ക് ശേഷം

എക്‌സറേക്ക് ശേഷം

എക്‌സറേക്ക് ശേഷം അത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടര്‍. എക്‌സറേ എന്‍ഡോസ്‌കോപി റിസള്‍ട്ട് എല്ലാം കണ്ട ശേഷം ഡോക്ടര്‍മാര്‍ ഈ സ്പൂണ്‍ ഒരു ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അത്ര ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അല്‍പം അപകടകരമായ അവസ്ഥ

അല്‍പം അപകടകരമായ അവസ്ഥ

ഡോക്ടര്‍മാരുടെ കഴിവ് മാത്രമാണ് ഇവരുടെ വയറ്റില്‍ നിന്ന് സ്പൂണ്‍ പുറത്തെടുത്തതിന് പുറകില്‍. ഏകദേശം പത്ത് മിനിട്ട് കൊണ്ട് തന്നെ സ്പൂണ്‍ അപകടകരമായ പൊസിഷനില്‍ നിന്ന് ശരിയാക്കി വെച്ചു. പത്ത് മിനിട്ട് കൊണ്ട് ഇതെല്ലാം കഴിഞ്ഞു എന്നതാണ് സത്യം. എങ്കിലും അതിന് ശേഷം ഒരു വലിയ സര്‍ജറി തന്നെ ഇതിന് വേണ്ടി ചെയ്യേണ്ടതായി വന്നു.

Read more about: insync pulse
English summary

Woman Had A Spoon Stuck In Her Body

All that she wanted was to dislodge the fish bone stuck in her throat, but unfortunately had the spoon getting stuck in her body!
Story first published: Thursday, April 25, 2019, 17:04 [IST]
X
Desktop Bottom Promotion