Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹ ശേഷം 3 മിനിറ്റില്‍ വിവാഹ മോചനം...
വിവാഹ ശേഷം 3 മിനിറ്റില്‍ വിവാഹ മോചനം...
വിവാഹം പോലെ തന്നെ വിവാഹ മോചനങ്ങള്‍ സാധാരണമായ ഒരു സമൂഹമാണ് ഇന്നത്തേത്. ചിലപ്പോള്‍ നിസാര കാരണങ്ങള്‍ പോലും വിവാഹ മോചനത്തിലേയ്ക്കു നയിക്കാറുമുണ്ട്.
പങ്കാളികള്‍ തമ്മില്‍ ഒത്തു പോകാന്‍ പറ്റാത്തതാണ് പലപ്പോഴും ഇതിനു വഴിയൊരുക്കുന്നത്. ചിലപ്പോള്‍ രണ്ടു പങ്കാളികളുടെ, ചിലപ്പോള്‍ ഒരാളുടെ പ്രശ്നം. ചില കേസുകളില്‍ ബാഹ്യ സമ്മര്‍ദങ്ങള്‍ മൂലവും വിവാഹ മോചനം നടക്കാനുള്ള സാഹചര്യങ്ങള്‍ വര്ദ്ധിയ്ക്കാറുണ്ട്.
ചിലപ്പോള്‍ വിവാഹ മോചനം നേടാനുള്ള കാരണങ്ങള്‍ നമ്മെ ഞെട്ടിയ്ക്കും. ഇത്ര ചെറിയ കാര്യത്തിനു വിവാഹ മോചനമോ എന്നു തോന്നാം.
വിവാഹ ശേഷം ഒരുമിച്ചു കഴിഞ്ഞ് അല്പകാലം കഴിയുമ്പോഴാണ് വിവാഹ മോചനവും സാധാരണയായി നടക്കാറ്. എന്നാല്‍ ചിലപ്പോള്‍ വിവാഹ ശേഷം പെട്ടെന്നു തന്നെ പിരിയേണ്ടി വന്നാലോ. ഇതിനുള്ള കാരണമോ, അതും അമ്പരിപ്പിയ്ക്കും.

കുവൈറ്റില്‍
കുവൈറ്റില്‍ നടന്ന ഒരു വിവാഹ മോചനത്തിന്റെ കഥയാണ് ഇത്. സാധാരണ രീതിയില്‍ നടന്ന വിവാഹം. ദമ്പതിമാര്‍ തമ്മില്‍ വിവാഹ മോചനവും നടന്നു. ഇത് ഇത്ര അസാധാരണമോ എന്ന തോന്നലുണ്ടാകാം. അസാധാരണമല്ല.പക്ഷേ ഈ വിവാഹ മോചനം അസാധാരണമാക്കുന്ന ഒന്നുണ്ട്.

വിവാഹ ശേഷം 3 മിനിറ്റു കഴിഞ്ഞു തന്നെ വിവാഹ മോചനവും
എന്നാല്‍ ഈ വിവാഹമോചനത്തിനുള്ള സമയ ദൈര്‍ഘ്യവും ഇതിനുള്ള കാരണവുമാണ് അമ്പരിപ്പിയ്ക്കുന്നതാകുന്നത്. വിവാഹ ശേഷം 3 മിനിറ്റു കഴിഞ്ഞു തന്നെ വിവാഹ മോചനവും നടന്നു.

ജഡ്ജിയുടെ മുന്നിലാണ്
വിവാഹ ചടങ്ങിന്റെ ഭാഗമായി കുവൈറ്റിലെ ഈ ദമ്പതിമാര്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പു വച്ചു. ജഡ്ജിയുടെ മുന്നിലാണ് ഒപ്പിട്ടത്. ഇതിനു ശേഷം ഇവര്‍ കോര്‍ട്ട് റൂമില്‍ നിന്നം തിരികെ മടങ്ങുകയായിരുന്നു.

ഇങ്ങനെ തിരികെ പോകുമ്പോള്‍ ഇട്ടിരുന്ന നീണ്ട ഗൗണ്‍ തടഞ്ഞ് വധു കോണിപ്പടിയില്‍ നിന്നും വീഴുകയായിരുന്നു. വീഴ്ചയില്‍ ഇവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല.

അപമാനിച്ചത്
എന്നാല്‍ വധുവിന്റെ വീഴ്ച വരനു പിടിച്ചില്ല. ഇയാള്‍ ഇവിടെ വച്ച് വധുവിനെ സ്റ്റുപിഡ് എന്ന് വിളിച്ചു. ആളുകള്‍ക്കു മുന്നില്‍ വച്ച് തന്നെ വരന് അപമാനിച്ചത് വധുവിന് പിടിച്ചില്ല.

വധു
വധു ആ നിമിഷം തന്നെ വിവാഹ മോചനത്തിന് ആവശ്യപ്പെടുകയായിരുന്നു. കോര്‍ട്ട് റൂമില്‍ ഏതു ജഡ്ജിയ്ക്കു മുന്നിലായാണോ ഒപ്പിട്ടത് ആ ജഡ്ജിയ്ക്കു തന്നെയായിരുന്നു വിവാഹമോചനത്തിന് സാക്ഷ്യം വഹിയ്ക്കാനും അവസരമുണ്ടായത്.

രണ്ടഭിപ്രായവും
വിവാഹത്തിനു സാക്ഷ്യം വഹിയ്ക്കാനെത്തിയവരില് രണ്ടഭിപ്രായവും പറഞ്ഞവരുണ്ട്. വധു ചെയ്തത് ശരിയാണെന്നും വരന് ഇതേ രീതിയില്‍ അപമാനിച്ചതു ശരിയായില്ലെന്നും ഒരു വിഭാഗം പറഞ്ഞപ്പോള്‍ വധു വരനെ ഉപേക്ഷിയ്ക്കാന്‍ കാരണം അന്വേഷിച്ചു നില്‍ക്കുകയായിരുന്നുവെന്നും ഇതാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമായതുമെന്നുമായിരുന്നു മറ്റേ വിഭാഗം പറഞ്ഞത്.



Click it and Unblock the Notifications
