For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ ദിവസം കാലില്‍ സ്വര്‍ണക്കൊലുസിട്ടാല്‍..

വിവാഹദിവസം കാലില്‍ സ്വര്‍ണക്കൊലുസിട്ടാല്

|

വിവാഹദിവസമെന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പുതിയ ജീവിതത്തിലേയ്ക്കുളള സ്വപ്‌നങ്ങള്‍ക്കൊപ്പം ആടയാഭരണങ്ങളുടെ ദിവസം കൂടിയാണ്. അണിഞ്ഞൊരുങ്ങി സര്‍വ്വാഭരണ വിഭൂഷിതയായ വധുവാന് വിവാഹ ദിവസത്തിലെ പ്രധാന താരം എന്നു പറഞ്ഞാലും തെറ്റില്ല.

വിവാഹ ദിവസം ധാരാളം ആഭരണങ്ങള്‍, പ്രത്യേകിച്ചും സ്വര്‍ണാഭരണങ്ങള്‍ ധരിയ്ക്കുന്ന രീതിയാണ് ഇന്ത്യയില്‍, പ്രധാനമായും കേരളത്തില്‍ ഉള്ളത്. സ്ത്രീയുടെ അടി മുതല്‍ മുടി വരെ എന്ന രീതിയില്‍ ആഭരണങ്ങളുമുണ്ടാകും.

സ്ത്രീയുടെ ആഭരണങ്ങളില്‍ പ്രധാനപ്പെട്ട, പലതും ഇഷ്ടപ്പെടുന്ന ഒന്നാണ് പാദസരം. വെള്ളി കൊണ്ടാണ് പണ്ടു കാലത്ത് പാദസരം പണിഞ്ഞിരുന്നത്. കാലം പോയതിന് അനുസരിച്ച് ഇപ്പോള്‍ സ്വര്‍ണം കൊണ്ടാണ് പലരും പാദസരങ്ങള്‍ ഉണ്ടാക്കുന്നതും വാങ്ങുന്നതും.

വിവാഹദിവസവും കാലില്‍ സ്വര്‍ണ പാദസരം അണിയുന്നവരുണ്ട്. ഇത് ദോഷകരമാണോ അല്ലയോ എന്നതു സംബന്ധിച്ചു വിശ്വാസങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

 കാലില്‍ സ്വര്‍ണ പാദസരം

കാലില്‍ സ്വര്‍ണ പാദസരം

വിവാഹ ദിവസം കാലില്‍ സ്വര്‍ണ പാദസരം ധരിയ്ക്കുന്നത് ആചാര്യന്മാരുടെ അഭിപ്രായ പ്രകാരം നല്ലതല്ല. ഇത് ദോഷം വരുത്തുമെന്നാണ് പറയുക. കാരണം സ്വര്‍ണം എന്നാല്‍ ലക്ഷ്മീ ദേവി എന്നതാണ് കാഴ്ചപ്പാട്. ലക്ഷ്മിയെ കാലില്‍ അണിയുക എന്നത് ലക്ഷ്മിയെ നിന്ദിക്കലായി കണക്കാക്കുന്നു.

സ്വര്‍ണപാദസരം മാത്രമല്

സ്വര്‍ണപാദസരം മാത്രമല്

സ്വര്‍ണപാദസരം മാത്രമല്ല, അരയ്ക്കു കീഴ്‌പ്പോട്ട് സ്വര്‍ണത്തിന്റേതായ യാതൊന്നും അണിയുവാന്‍ പാടില്ലെന്നാണ് ശാസ്ത്രം. ഇത് ലക്ഷ്മീ ദേവിയെ അതൃപ്തിപ്പെടുത്തുകയാണ്.

ലക്ഷ്മീദേവിയെ

ലക്ഷ്മീദേവിയെ

മനുഷ്യന്റെ ശിരോസ്ഥാനം സ്വര്‍ഗവും കഴുത്തു മുതല്‍ അര വരെ ഭൂമിയും താഴോട്ട് പാതാളവുമാണെന്നാണ് വിശ്വാസം. ലക്ഷ്മീദേവിയെ പാതാള ഭാഗത്തു വയ്ക്കുന്നത്, ധരിയ്ക്കുന്നതു ദോഷം ചെയ്യും. ഇത് ഐശ്വര്യക്കേടുമാണ്.

ആരോഗ്യപരമായും

ആരോഗ്യപരമായും

ആരോഗ്യപരമായും ഇതിന് വിശദീകരണമുണ്ട്. സ്വര്‍ണത്തിന് സൂര്യന്‍ അഥവാ ചൂടും വെള്ളിയ്ക്ക് ചന്ദ്രന്‍ അഥവാ തണുപ്പുമാണ് ഗുണമായി പറയുന്നത്. ഇതു പ്രകാരവും ശരീരത്തിലെ പല മര്‍മ സ്ഥാനങ്ങളുമുള്ള പാദത്തില്‍ സ്വര്‍ണം ധരിയ്ക്കുന്നതു ദോഷം ചെയ്യും. അതായത് കാല്‍ തണുത്തതായാല്‍ ശിരസും തണുക്കും. അല്ലെങ്കില്‍ തലയ്ക്കും ചൂടു പിടിയ്ക്കും. ഇതു ദോഷവും ചെയ്യും.

കാലിന്റെ നാഗ മര്‍മത്തില്‍

കാലിന്റെ നാഗ മര്‍മത്തില്‍

കാലിന്റെ നാഗ മര്‍മത്തില്‍ വെള്ളിയുടെ സ്ഥിരമായ ഉരസല്‍ സ്ത്രീകള്‍ക്ക് യൗവനം നല്‍കുമന്നാണ് വിശ്വാസം. മര്‍മ ശാസ്ത്രത്തിലാണ് ഇതു വിവരിയ്ക്കുന്നത്. സന്ധിവേദന പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് വെള്ളി കാലില്‍ അണിയുന്നതു നല്ലതാണെന്നു പറയും. അതേ സമയം സ്വര്‍ണം ദോഷവും. കാലില്‍ വെള്ളിപ്പാദസരം എന്ന പൊതു വിശ്വാസത്തിനു പുറകിലെ കാരണം ഇതു കൂടിയാണ്. സ്വര്‍ണം കാലില്‍ അണിയുന്നത് അകാല വാര്‍ദ്ധക്യത്തിന് ഇടയാക്കുമെന്നും വിശ്വാസമുണ്ട്. അതേ സമയം വെള്ളി ധരിയ്ക്കുന്നത് ഗര്‍ഭധാരണ ശേഷി നല്‍കും, പല രോഗങ്ങള്‍്ക്കുമുളള ശമനം കൂടിയാണിത്.

സ്വര്‍ണാഭരണം കാലില്‍

സ്വര്‍ണാഭരണം കാലില്‍

സ്വര്‍ണാഭരണം കാലില്‍ അണിയുന്നതു കൊണ്ട് ലക്ഷ്മീദേവിയുടെ അപ്രീതി ഉണ്ടാകുന്നതിനാല്‍ ധന നഷ്ടവും ഐശ്വര്യ നഷ്ടവുമെല്ലാം ഫലമായി പറയുന്നു. ഇതു പോലെ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക ആദ്യമായി വലതു കാല്‍ വച്ചു കയറുന്നത് പ്രധാനപ്പെട്ട ചടങ്ങാണ്. വീട്ടില്‍ ലക്ഷ്മീ ദേവി വന്നു കയറുന്നുവെന്നാണ് പുതുപ്പെണ്ണു വന്നു കയറുന്നതിനെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം. അപ്പോള്‍ ലക്ഷ്മിയെ കാലില്‍ അണിഞ്ഞു കയറുന്നത് ദോഷം വരുത്തും. ഇത് അശുഭകരവുമാണ്.

സ്വര്‍ണം കാല്‍ ഭാഗത്ത് അണിയുന്നത്

സ്വര്‍ണം കാല്‍ ഭാഗത്ത് അണിയുന്നത്

സ്വര്‍ണം കാല്‍ ഭാഗത്ത് അണിയുന്നത് നെഗറ്റീവ് ഊര്‍ജത്തിനും വെള്ളി അണിയുന്നത് പൊസറ്റീവ് ഊര്‍ജത്തിനും കാരണമാകുമെന്നും വിശ്വാസമുണ്ട്. മുട്ടുവേദന, ഹിസ്റ്റീരിയ പോലുളള രോഗങ്ങളെ ചെറുക്കാനും വെള്ളി കാലില്‍ അണിയുന്നതു നല്ലതാണ്. സ്വര്‍ണത്തിന് ഈ ഗുണം ഇല്ല. സ്വര്‍ണമൊഴികെ മറ്റേത് ആഭരണങ്ങളും കാലില്‍ അണിയാമെങ്കിലും വെള്ളിയാണ് കൂടുതല്‍ ഗുണകരമായി പറയുന്നത്.

സ്വര്‍ണം

സ്വര്‍ണം

വിവാഹ ദിവസവും വിവാഹ സമയത്തും മാത്രമല്ല, ഒരിക്കലും സ്വര്‍ണം അരയ്ക്കു കീഴ്‌പ്പോട്ട് അണിയരുതെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിയ്ക്കുന്നത്. ഇതിനാല്‍ തന്നെ വിവാഹ ദിവസം സ്വര്‍ണക്കൊലിസിന് പകരം വെള്ളക്കൊലുസായിരിയ്ക്കും, കൂടുതല്‍ നല്ലത്.

English summary

Why The Bride Shouldn't Wear Golden Anklets

Why The Bride Shouldn't Wear Golden Anklets, Read more to know about,
Story first published: Friday, June 28, 2019, 14:59 [IST]
X
Desktop Bottom Promotion