Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
നഖത്തിലെ വെളുത്ത നിറത്തില്‍ ഈ രഹസ്യമാണ്
പലരുടേയും നഖത്തില്‍ വെളുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇതൊരിക്കലും അത്ര വലിയ പ്രതിസന്ധിയായി കണക്കാക്കേണ്ട ഒന്നല്ല. ചിലരില്‍ എല്ലാ വിരലിലും ഇത്തരത്തിലുള്ള വെളുത്ത നിറം കാണാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള നഖത്തിലെ വെളുത്ത നിറം പറയുന്നത് എന്താണെന്ന് നോക്കാം. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കാരണം ശാസ്ത്രമനുസരിച്ച് ഈ നഖത്തിലെ വെളുത്ത നിറം നിങ്ങളോട് ജീവിതത്തിലെ ചില രഹസ്യങ്ങള്‍ പറയുന്നുണ്ട്.
ഇതിനെക്കുറിച്ച് ഓരോ ഫലങ്ങളാണ് പറയുന്നത്. എല്ലാ വിരലിലും ഇത്തരത്തിലുള്ള അവസ്ഥകള്‍ കാണാറുണ്ട്. എന്നാല്‍ ഇതൊരിക്കലും ആരോഗ്യ പ്രശ്നമായി കണക്കാക്കേണ്ട ആവശ്യമില്ല. ഒരു വ്യക്തിയുടെ ഭാവിയേയും സ്വഭാവത്തേയും ആണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടത് ആണ്. എന്തൊക്കെയാണ് നഖത്തിലെ വെളുത്ത നിറം സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഓരോ വിരലിലും അനുസരിച്ച് വരുന്ന മാറ്റങ്ങള്‍ എന്താണെന്ന് നോക്കാം.

തള്ളവിരലിലെങ്കില്
നിങ്ങളുടെ തള്ളവിരലിലാണ് ഇത്തരത്തില്‍ വെളുത്ത നിറം കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനിടയാകുന്നു. മാത്രമല്ല ജീവിതത്തില്‍ എത്രയും കഷ്ടപ്പെട്ടാണെങ്കിലും തന്റെ ലക്ഷ്യം കൈവരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ജീവിത ലക്ഷ്യത്തിന് വേണ്ടി എത്രയെല്ലാം കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവുന്നു. മാത്രമല്ല ഇവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു നല്ല സൂചനയായാണ് കണക്കാക്കുന്നത്.

ചൂണ്ടു വിരല്‍
ചൂണ്ടു വിരലിലാണ് വെളുത്ത പാടെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് വിവാഹം കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. മാത്രമല്ല ജോലിസംബന്ധമായി പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ച വരുന്നതിന് കഴിയുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളിലും മുന്നിലേക്കെത്തുന്നതിന് ഈ വെളുത്ത പാടുള്ളവര്‍ക്ക് കഴിയുന്നു. കുടുംബത്തിന് തന്നെയാണ് ഇവര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നത്.

നടുവിരല്‍
നടുവിരലിലാണ് നിങ്ങള്‍ക്ക് വെളുത്ത പാടുകള്‍ ഉണ്ടാവുന്നതെങ്കില്‍ പുതു വസ്ത്രം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല ജീവിത ലക്ഷ്യം കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല മെഷീന് സംബന്ധമായ ജോലികള്‍ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ മുന്നിലേക്കെത്തുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിന് ഇവര്‍ക്ക് ഒരു മടിയും ഉണ്ടാവില്ല.

മോതിര വിരല്‍
മോതിര വിരലില്‍ നിങ്ങള്‍ക്ക് വെളുത്ത പാടുണ്ടെങ്കില്‍ സുഖ സൗകര്യത്തോടെ കൂടിയ ജീവിതമായിരിക്കും ലഭിക്കുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സമൂഹത്തില്‍ മുന്നിലെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് വിധത്തിലും ജീവിതത്തില്‍ മുന്നോട്ട് കുതിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്.

ചെറുവിരല്‍
ചെറുവിരലിലെ നഖത്തിലാണ് ഇത്തരത്തിലുള്ള പാടെങ്കില്‍ അത് സൂചിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തെയാണ്. ഇത് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും എന്നതിന്റെ സൂചനയാണ്. വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചെറുവിരല്‍ നഖത്തിലെ വെളുത്ത പാടുകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications