Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കള്ളത്തരവും കപടതയും ഉള്ള രാശിക്കാര്‍
കള്ളത്തരവും കപടതയും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പറ്റില്ല ഇന്നത്തെ കാലത്ത്. പലപ്പോഴും ഇത്തരം അവസ്ഥകളെ ഭൂമിയില്‍ നിന്ന് തൂത്തെറിയുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അഗ്രഗണ്യരായ ചില രാശിക്കാരുണ്ട്. ഇവര്‍ കൂടെ നിന്ന് പറ്റിക്കുന്നതിനും കള്ളത്തരവും കപടതയും മാത്രം കൈമുതലായി ഉള്ള രാശിക്കാരാണ്.
എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഇത്തരം മോശം സ്വഭാവം ഉള്ളത് എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിഞ്ഞ് അല്പം അകലം പാലിച്ച് നില്‍ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം അല്ലെങ്കില്‍ അത് ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം സ്വഭാവമുള്ള രാശിക്കാരെ ആദ്യം തിരിച്ചറിയാന്‍ ശ്രദ്ധിക്കണ്. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ തീര്‍ച്ചയായും ഈ ലിസ്റ്റില്‍ വരുന്നതാണ്. പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്ക്കുന്നതിനും അവനവന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനും ഇവര്‍ പലപ്പോഴും ശ്രദ്ധിക്കുന്നു. ഏത് ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വിളിച്ചാല്‍ പോലും ഇല്ല എന്ന് വിചാരിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരോട് കൂടെ നില്‍ക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ കൂടപ്പിറപ്പാണ് പലപ്പോഴും ചതിയും വഞ്ചനയും. എന്നാല്‍ ജനന സമയവും നക്ഷത്രവും അനുസരിച്ച് ഇത് മാറി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മള് ഏറ്റവും കൂടുതല്‍ ഇവര്‍ കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന അവസരങ്ങളിലായിരിക്കും പലപ്പോഴും ഇവര്‍ നമ്മളെ ചതിക്കുന്നത്. നമ്മളെ കുറ്റപ്പെടുത്തുന്നതിനും നമ്മളില്‍ നിന്ന് മനപ്പൂര്‍വ്വം അകന്ന് നില്ക്കുന്നതിനും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഇവരോട് ശ്രദ്ധിച്ച് ഇടപെടണം. ഇത്തരക്കാരില്‍ കാര്യങ്ങളില്‍ സൗഹൃദമാണെങ്കിലും പ്രണയമാണെങ്കിലും അല്പം ശ്രദ്ധ അത്യാവശ്യമാണ്. വിശ്വാസം തന്നെയാണ് ഇവര്‍ക്ക് ഇല്ലാത്തത്.

തുലാം
തുലാം രാശിയില്‍ പെടുന്നവരും വിശ്വസിക്കാന്‍ പറ്റാത്തവരാണ്. ഇവരേയും സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ് സത്യം. തെറ്റിദ്ധാരണകളാണ് പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ക്ക് വില്ലനായി മാറുന്നത്. പലപ്പോഴും ഇത്തരം രാശിക്കാരെ വിശ്വസിച്ച് കൂടെക്കൂട്ടാന്‍ സാധിക്കില്ല. പലപ്പോഴും ഈ സാഹചര്യങ്ങള്‍ വളരെ വിദഗ്ധമായി മുങ്ങിക്കളയുന്ന രാശിക്കാരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിത്തതില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവരെ പലപ്പോഴും വിശ്വസിക്കാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ശ്രമിക്കുന്നത്. എപ്പോഴും ബിസിയാണ് എന്ന് കാണിക്കുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവരെ കാത്ത് നില്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാരോട് അല്പം അകലം പാലിക്കുന്നതാണ് നല്ലത്.

ധനു രാശി
ധനു രാശിക്കാര്‍ക്കും ഇത്തരം അവസ്ഥകള്‍ അല്പം ഉണ്ടായിരിക്കും. കാരണം ഇവരേയും അല്പം വിശ്വസിക്കാന്‍ പ്രയാസം ഉള്ളവരായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം മറ്റുള്ളവരെ മനപ്പൂര്‍വ്വം പിന്നിലേക്ക് വലിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലിയ തോതില്‍ തന്നെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു ഇവര്‍ക്ക്. അതുകൊണ്ട് തന്നെ പ്രണയത്തിലും ആത്മാര്‍ത്ഥതയുള്ള സൗഹൃദത്തിലും ഒരിക്കലും ഇവരെ വിശ്വസിക്കാന്‍ പാടില്ല എന്നതാണ് സത്യം.

മകരം
എല്ലാവരേയും വിമര്‍ശിക്കുന്നവരായിരിക്കും മകരം രാശിക്കാര്‍. അതില്‍ എത്ര വലിയ സൗഹൃദമാണെങ്കിലും അല്ലെങ്കിലും എല്ലാം വിമര്‍ശനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. സുഹൃത്തുക്കളുടെ കാര്യത്തില്‍ ആണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ഇത്തരം അവസ്ഥകള്‍ വളരെയധികം ഇവരെ ബാധിക്കുന്നു. ഒരു കാരണവശാലും മറ്റുള്ളവര്‍ പറയുന്നതോ അവര്‍ക്ക് പറയാനുള്ളതോ കേള്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല.



Click it and Unblock the Notifications
