Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
കൈയ്യില്‍ Y ആകൃതിയുണ്ടോ, ഭാഗ്യം ഈ തരത്തില്‍
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉള്ള ഒരു സമൂഹത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. ബുദ്ധിരേഖ, ഹൃദയരേഖ, ഭാഗ്യരേഖ എന്നിവയെല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന ഒന്നാണ് Y എന്ന അക്ഷരം. ഇത് കൈയ്യില്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നല്ല ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഇത് ഉള്ളം കൈയ്യിലാണ് ഇത്തരത്തില്‍ രൂപപ്പെടുന്നത്. പലരിലും ഇത് നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഭാവിയും ഭൂതവും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലും ഹസ്തരേഖാശാസ്ത്രം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.
എന്താണ് കൈയ്യിലെ y എന്ന അക്ഷരം പറയുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്തൊക്കെയാണ് നിങ്ങളുടെ കൈയ്യിലെ y എന്ന അക്ഷരം പറയുന്നത് എന്ന് നോക്കാം. ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമല്ല പലപ്പോഴും ചില അപ്രതീക്ഷിത ഭാഗ്യങ്ങളും നല്‍കുന്നുണ്ട്.

ബിസിനസില്‍ നേട്ടം
കൈയ്യില്‍ y എന്ന അക്ഷരം ഉണ്ടെങ്കില്‍ അവര്‍ക്ക് ബിസിനസില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇവര്‍ക്ക് കൂട്ടുകച്ചവടത്തില്‍ ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ y ഇവരുടെ നേട്ടങ്ങളിലേക്കാണ് എത്തുന്നത്.

ധനം സമ്പാദിക്കുന്നവര്‍
ധനം സമ്പാദിക്കുന്നവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഒരിക്കലും നഷ്ടങ്ങള്‍ ഇവരെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട് തന്നെ ബിസിനസിലായാലും മറ്റെന്ത് കാര്യത്തിനായാലും ഇവര്‍ക്ക് നഷ്ടം സംഭവിക്കുകയില്ല. അക്കാരണങ്ങളാല്‍ തന്നെ ധൈര്യമായി ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാം.

ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വളരെയധികം മുന്നില്‍ നില്‍ക്കുന്നവരായിരിക്കും ഇവര്‍. ഒരു കാരണവശാലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് വേണ്ടി കഠിന പരിശ്രമം വേണ്ടി വരുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം നിങ്ങളുടെ ജീവിതം കളര്‍ഫുള്‍ ആക്കി നിര്‍ത്തുന്നു.

വിജയം ഏത് കാര്യത്തിലും
ഏത് കാര്യത്തിലും വിജയം നേടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കൈയ്യിലെ ഈ y രേഖ. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിലേക്ക് നയിക്കുന്നുണ്ട്. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് വിജയത്തില്‍ എത്തിയാലേ ഇവര്‍ വിശ്രമിക്കുകയുള്ളൂ.

തത്വജ്ഞാനികള്‍
തത്വജ്ഞാനികള്‍ ആയി കണക്കാക്കപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ അത് മാത്രമല്ല ഇവര്‍ക്ക് ഏത് കാര്യത്തെക്കുറിച്ചും അല്പം ബോധം കൂടുതലായിരിക്കും. ഏത് കാര്യത്തേയും അല്പം ശ്രദ്ധയോടെ സമീപിക്കുന്നവരായിരിക്കും ഇവര്‍.

കഠിനാധ്വാനികള്‍
കഠിനാധ്വാനികള്‍ ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവരെ തോല്‍പ്പിക്കുന്നതിന് വേണ്ടി ആരൊക്കെ ശ്രമിച്ചാലും അത് നടക്കുകയില്ല. കഠിനാധ്വാനികള്‍ ആയതു കൊണ്ട് തന്നെ ഏത് കാര്യത്തിനും അങ്ങേയറ്റം പരിശ്രമിക്കുന്നു ഇവര്‍. ജീവിതത്തിലെ ഏത് അവസ്ഥയിലും ഇത് തന്നെയായിരിക്കും ഇവരെ മുന്നോട്ട് നയിക്കുന്നത്.

സ്ത്രീകള്‍ക്ക് ഉത്തമ പങ്കാളി
സ്ത്രീകളുടെ കൈയ്യില്‍ y എന്ന അക്ഷരം ഉണ്ടെങ്കില്‍ ഇവര്‍ക്ക് ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനുള്ള ഭാഗ്യമുണ്ട്. ഇത് ജീവിതത്തില്‍ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നതിന് കാരണമാകുന്നു. ഒരിക്കലും ഇവര്‍ക്ക് ദു:ഖിക്കേണ്ടതായി വരുന്നില്ല.



Click it and Unblock the Notifications
