For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തു നല്‍കും ചുവന്ന തുണിയിലെ കല്ലുപ്പ്

|

നമുക്കു ചുററും പൊസറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയുമെല്ലാമുണ്ട്. നമുക്കു ചുറ്റുമുള്ള പ്രപഞ്ച ശക്തികള്‍ നാമറിയാതെ തന്നെ നമുക്കു ചുറ്റിലും നല്ല ഊര്‍ജവും മോശം ഊര്‍ജവുമെല്ലാം തീര്‍ക്കുന്നു.

വീട്ടിലും നല്ല ഊര്‍ജവും മോശം ഊര്‍ജവുമെല്ലാമുണ്ട്. നല്ല ഊര്‍ജം നല്ലതു വരുത്തും. നല്ല ഊര്‍ജമുള്ളിടത്തു ജീവിയ്ക്കുന്നത് നമ്മിലും നല്ല ഊര്‍ജവും ഐശ്വര്യവുമെല്ലാം വരുത്തും. ഇതു പോലെ മോശം എനര്‍ജിയെങ്കില്‍ മോശമാകും, ഫലം.

വീട്ടിലേയും ചുററുപാടുകളിലേയും മോശം എനര്‍ജി നീക്കാന്‍, ഐശ്വര്യവും ധന സമൃദ്ധിയും വന്നു നിറയാന്‍ താത്വിക പ്രകാരം പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ് ഉപയോഗിച്ചുള്ള പല തരം വഴികള്‍.

ഉപ്പ് നെഗറ്റീവ് ഊര്‍ജം മാറ്റാന്‍ ഏറെ നല്ലതാണ്. സയന്‍സ് സംബന്ധമായും ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഉപ്പ്. ഇത് നല്ലൊരു അണുനാശിനിയാണ്. എവിടെയുമുള്ള ദോഷങ്ങള്‍ തീര്‍ക്കാന്‍ ഏറെ നല്ലതാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ഏതെല്ലാം വിധത്തില്‍ ദോഷങ്ങള്‍ തീര്‍ക്കാന്‍ സാധിയ്ക്കുമെന്നറിയൂ,

 കല്ലുപ്പ് ഒരു ചുവന്ന തുണിയില്‍

കല്ലുപ്പ് ഒരു ചുവന്ന തുണിയില്‍

കല്ലുപ്പാണ് ദോഷങ്ങള്‍ തീര്‍ക്കാന്‍ ഏറെ നല്ലത്. ഇതാണ് നെഗറ്റീവ് ഊര്‍ജം തീര്‍ക്കാനും നല്ല ഊര്‍ജം നിറയ്ക്കാനും ഏറെ നല്ലത്. കല്ലുപ്പ് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഒരു തടിപ്പെട്ടിയില്‍ സൂക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് സമ്പത്തും സര്‍വ്വൈശ്വര്യങ്ങളും നല്‍കുമെന്നാണു വിശ്വാസം.

അടുക്കളയില്‍

അടുക്കളയില്‍

അടുക്കളയില്‍ ഒരു ഗ്ലാസില്‍ കല്ലുപ്പിട്ട് ഇതില്‍ വെള്ളം നിറച്ചു വയ്ക്കുന്നത് അടുക്കളയില്‍ ഐശ്വര്യം നിറയ്ക്കുവാന്‍ ഏറെ നല്ലതാണ് എന്നാണ് വിശ്വാസം. ഇവിടെ ലക്ഷ്മി വാഴും എന്നു പറയാം. ദിവസവും ഇതു മാറ്റുകയും വേണം.

ബാത്ത്‌റൂം

ബാത്ത്‌റൂം

വീട്ടില്‍ നെഗറ്റീവ് ഊര്‍ജം ഏറെയുള്ള ഒരിടമാണ് ബാത്ത്‌റൂം. ബാത്ത്‌റൂമിലും ഒരു ഗ്ലാസിലോ തടിപ്പെട്ടിയിലോ ആയി കല്ലുപ്പു വയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇത് നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്.

കല്ലുപ്പിട്ട്

കല്ലുപ്പിട്ട്

കല്ലുപ്പിട്ട് ഒരു ഗ്ലാസില്‍ വെള്ളം കിടക്കുന്ന മുറിയില്‍ കട്ടിലിനു ചുവടെ വയ്ക്കുന്നത് ഈ മുറിയിലെ ഊര്‍ജം മുഴുവന്‍ വലിച്ചെടുക്കുവാന്‍ സഹായിക്കും. പിറ്റേന്നു രാവിലെ ഈ വെളളം കളയുകയും ചെയ്യാം. ഇത് ബെഡ്‌റൂമില്‍ വയ്ക്കുന്നത് ബെഡ്‌റൂമിലെ നെഗറ്റീവ് ഊര്‍ജം പുറന്തള്ളും.

വീടിന്റെ എല്ലാ മൂലകളിലും

വീടിന്റെ എല്ലാ മൂലകളിലും

വീടിന്റെ എല്ലാ മൂലകളിലും അല്‍പം കല്ലുപ്പു വയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ സഹായിക്കും.

English summary

Ways To Use Salt To Avoid Negative Energy From The Home

Ways To Use Salt To Avoid Negative Energy From The Home, Read more to know about,
Story first published: Monday, June 24, 2019, 22:31 [IST]
X