Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
വയറ്റില്‍ കിടന്ന് തന്നെ തമ്മില്‍ തല്ല്, വീഡിയോ
കുട്ടികള്‍ തമ്മില്‍ വഴക്കിടുന്നത് സാധാരണമാണ്. എന്നാല്‍ ഇരട്ടക്കുട്ടികള്‍ തമ്മില്‍ വയറ്റില്‍ കിടന്ന് തന്നെ നല്ല അടിയാണ്. ഇരട്ടക്കുട്ടികള്‍ ആണ് ഗര്‍ഭത്തില്‍ എന്ന് അറിയുമ്പോള്‍ തന്നെ എല്ലാവര്ക്കും സന്തോഷമാണ്. എന്നാല്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോക്ക് പിന്നില്‍ വയറ്റില്‍ കിടന്ന് അടി കൂടുന്ന രണ്ട് കുട്ടികളുടെ സ്കാനിംഗ് റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിട്ടുള്ളത്.
ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ ബഹളമാണെങ്കില്‍ പുറത്ത് വരുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്ന കാര്യം പറയേണ്ടതില്ലല്ലോ? നല്ല അടിയിലാണ് രണ്ട് മക്കളും. ഇന്ന് ലോകമെമ്പാടും ഇതിന്റെ വീഡിയോ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലരും വളരെ കൗതുകത്തോടെ തന്നെയാണ് കാണുന്നത്. ഈ ഇരട്ടക്കുട്ടികളുടെ അടി വിശേഷങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. എന്താണ് ഇവര്‍ ചെയ്യുന്നത് എന്ന് നോക്കാം.

വീഡിയോ പുറത്ത് വന്നത് അവസാന വര്‍ഷം
വീഡിയോ പുറത്ത് വന്നത് അവസാന വര്‍ഷമാണ്. ചൈനയിലാണ് സംഭവം. ഭാര്യയുടെ അള്‍ട്രാ സൗണ്ട് സ്കാനിംഗിലാണ് ഇത്തരത്തിലുള്ള ഒരു അപൂര്‍വ്വ കാഴ്ചയുണ്ടായത്. രണ്ട് പെണ്‍കുട്ടികളായ ഇരട്ടക്കുട്ടികളാണ് ഇവര്‍ക്ക് ജനിച്ചത്. നാല് മാസം മാത്രമായിരുന്നു ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നത്.

അള്‍ട്രാ സൗണ്ട് സ്കാനിംഗില്‍ കണ്ടത്
എന്നാല്‍ പരസ്പരം വഴക്കടിക്കുന്ന ഗര്‍ഭസ്ഥശിശുക്കളെയാണ് ഇവിടെ സ്കാനിംഗില്‍ ഡോക്ടര്‍ കണ്ടത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ ലോകമെമ്പാടും വൈറലായി. കുട്ടികളുടെ അച്ഛന് തന്നെയാണ് ഇത്തരത്തിലുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.

ബോക്സിംഗ്
ബോക്സിംഗുമായാണ് ഇത്തരത്തിലുള്ള ഈ ഗര്‍ഭസ്ഥശിശുക്കളുടെ തല്ലിനെ അവരുടെ അച്ഛന് സാദൃശ്യപ്പെടുത്തിയിരുക്കുന്നത്. എന്നാല്‍ ഇത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് എന്നതാണ് സത്യം. പലരും അത്ഭുതത്തോടെ തന്നെയാണ് ഇത് കാണുന്നതും.
വയറ്റില്‍ വെച്ച് തന്നെ ഇങ്ങനെ
വയറ്റില്‍ വെച്ച് തന്നെ ഇത്തരത്തില്‍ അടിയാണെങ്കില്‍ പുറത്ത് വന്നാല്‍ എന്തായിരിക്കും എന്നാണ് പലരും അഭിപ്രായം പറയുന്നത്. രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്ക് ജനിച്ചത്. 2.5 മില്ല്യണ്‍ വ്യൂസ് 80000 കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. രസകരമായ ഈ വീഡിയോ ഇന്ന് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ഇന്ന് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.



Click it and Unblock the Notifications
