Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയില്‍ മാലയൂരി വക്കുമോ?
ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയില്‍ മാലയൂരി വക്കുമോ?
ഉണങ്ങുമ്പോള്‍ മിക്കവാറും എല്ലാവരും തന്നെ തലയിണ ഉപയോഗിയ്ക്കുന്ന തരക്കാരാണ്. തലയിണയില്ലാത്ത ഉറക്കം പലര്‍ക്കും സുഖകരവുമാകില്ല.
പലര്‍ക്കും പല ശീലങ്ങളുമുണ്ട്. ഉറങ്ങാന്‍ നേരം തലയിണയ്ക്കടിയില്‍ ചില വസ്തുക്കള്‍ സൂക്ഷിയ്ക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ചിലര്‍ സുരക്ഷ കരുതിയാകും, ഇവ വയ്ക്കുന്നത്, മറ്റു ചിലരാകട്ടെ, ഇതൊരു ശീലമാകും. ഉദാഹരണത്തിന് വായിച്ചു കൊണ്ടിരിയ്ക്കുന്ന പുസ്തകം ഉറക്കം വരുമ്പോള്‍ തലയിണയ്ക്കടിയിലേയ്ക്കു വയ്ക്കുന്നത് ചിലരുടെ സ്ഥിരം സ്വഭാവമാകും, ചിലരാകട്ടെ ഫോണ്‍ തലയിണയ്ക്കടിയില്‍ വയ്ക്കും.
എന്നാല്‍ ചില പ്രത്യേക വസ്തുക്കള്‍ തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ദോഷം വരുത്തുമെന്നതാണു വാസ്തവം. ഇതെക്കുറിച്ചറിയൂ,

പണം
പണം തലയിണയ്ക്കടിയില്‍ വയ്ക്കുന്ന ശീലമുള്ളവര്‍ ധാരാളമുണ്ട്. ഇതു പലരും സുരക്ഷയെ കരുതി വയ്ക്കുന്നതാകും. കാരണം ഇവിടെ വച്ചാല്‍ ഇതു മോഷണം പോകില്ലെന്ന ചിന്തയാണ് പലര്‍ക്കും. പുറമേ നിന്ന് ആരും കിടക്കുന്ന തലയിണയ്ക്കടിയില്‍ നിന്നും ഇതെടുക്കില്ലെന്ന ചിന്ത.

വാസ്തുവനുസരിച്ച്
വാസ്തുവനുസരിച്ച് ഇതിനു മറ്റൊരു വിശദീകരണം നല്‍കാം. ലക്ഷ്മിയാണ് പണം എന്നാണു വിശ്വാസം. ഇതു കൊണ്ടു തന്നെ ഇത് തലയിണയ്ക്കടിയില്‍ വയ്ക്കുന്നത് ലക്ഷ്മിയെ അനാദരിയ്ക്കലാണെന്നു പറയാം. ഇതുകൊണ്ട് ലക്ഷ്മീ പ്രസാദം നഷ്ടമാകും. ഇതുപോലെ തലയിണയ്ക്കടിയില്‍ പണം സൂക്ഷിയ്ക്കുന്നത് നമുക്കും നെഗറ്റീവ് ഊര്‍ജം നല്‍കും. സമാധാനമായ ഉറക്കത്തെ ഇതു തടസപ്പെടുത്തും. കാരണം പണം തലയിണയ്ക്കു കീഴിലുണ്ടെന്ന കരുതല്‍ ഉറങ്ങുമ്പോഴും നിങ്ങളുടെ അബോധ മനസിനെ കീഴ്പ്പെടുത്തും.

ആഭരണങ്ങളും
ഇതു പോലെ തന്നെയാണ് ആഭരണങ്ങളുടെ കാര്യവും. പല സ്ത്രീകളും ഉറങ്ങാന്‍ കിടക്കുമ്പോള്‍ മാലയും ആഭരണങ്ങളും മറ്റു ഊരിയെടുത്ത് തലയിണയ്ക്കടിയില്‍ വയ്ക്കുന്ന ശീലമുണ്ട്. സ്വര്‍ണവും ലക്ഷ്മിയാണെന്നാണ് വിശ്വാസം. ഇത് അശുഭവും ജീവിതത്തില്‍ തടസങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

ബുക്കുകള്‍
കിടക്കാന്‍ നേരം വായിക്കുന്നതും ഉറക്കം വരുമ്പോള്‍ ബുക്കുകള്‍ തലയിണയ്ക്കടിയിലേയ്ക്കു തള്ളുന്നതും പലരുടേയും ശീലമാണ്. ഇതും മനസിനെ അസ്വസ്ഥമാക്കുവാനും ഉറക്കം തടസപ്പെടുത്തുവാനും കാരണമാകും. പ്രത്യേകിച്ചും പഠിയ്ക്കുന്ന ബുക്കുകളെങ്കില് പഠിയ്ക്കാനുണ്ടെന്ന ചിന്ത നല്ല ഉറക്കത്തിന് തടസം നില്ക്കും.

ചാവി
ചാവി അഥവാ കീയും തലയിണയുടെ അടിയില്‍ വയ്ക്കുന്നവരുണ്ട്. ഇതും നല്ലതല്ല. സുരക്ഷയെ കരുതിയാകും, പലരും ഇതു ചെയ്യുന്നതെങ്കിലും. ഇത് വാസ്തുപരമായി നോക്കിയാല്‍, വിശ്വാസപരമായി നോക്കിയാല്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് പറയുക. ഇതു ലോഹവുമാണ്. ഇതു കൊണ്ടു തന്നെ തലയിണയുടെ മറയുണ്ടെങ്കില്‍ പോലും ഇതു തലയുമായി സമ്പര്‍ക്കമുണ്ടാകുകയും ചെയ്യും.

മരുന്നുകള്‍
ഇതുപോലെ ഒന്നാണ് മരുന്നുകളും. മരുന്നുകള്‍ തലയിണയുടെ അടിയിലേയ്ക്കു തള്ളി വയ്ക്കുന്നവര്‍ ഇഷ്ടം പോലെയുണ്ട്. ഇതും നല്ലതല്ല. ആരോഗ്യത്തെയും ജീവിതത്തേയും ഈ ശീലം ബാധിയ്ക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
