Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
ഈ രാശിക്കാര്‍ക്കുണ്ട് രണ്ട് മുഖം
എല്ലാവര്ക്കും രണ്ട് മുഖം ഉണ്ട്. എന്നാല്‍ ചിലരില്‍ ഈ രണ്ടാമത്തെ മുഖം അല്പം പ്രശ്നമുള്ളതാണെങ്കിലോ? അതെ ഇരുമുഖങ്ങള്‍ ഉള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. വീട്ടില്‍ ഒരു മുഖം പുറത്ത് പോകുമ്പോള്‍ മറ്റൊരു മുഖം അങ്ങനെ ഉള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ രണ്ടാമത്തെ മുഖം അല്പം ക്രൂരമാകുന്നതായിരിക്കും. മറ്റുള്ളവര്‍ക്ക് മുന്പില് വെളിവാക്കാന്‍ ആവാത്ത ചില മുഖം ഈ രാശിക്കാര്‍ക്കുണ്ട്.
ഓരോരുത്തര്‍ക്കും ഓരോ സ്വഭാവമായിരിക്കും ഉണ്ടാവുന്നത്. ഒരിക്കലും നിങ്ങളുടെ സ്വഭാവമായിരിക്കില്ല മറ്റൊരാള്‍ക്ക്. എന്നാല്‍ രണ്ട് സ്വഭാവത്തോടെ പെരുമാറുന്നവര്‍ ചില്ലറയല്ല. ഏറ്റവും പ്രശ്നമുണ്ടാക്കുന്ന രാശിക്കാരാണ് ഇവര്‍ എന്ന കാര്യം അറിയേണ്ടതാണ്. ഒരിക്കലും ഇവരെ വിശ്വസിച്ച് ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടാന്‍ നില്‍ക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്.

ഇടവം രാശി
കാര്യങ്ങളില്‍ കൃത്യമായ തീരുമാനം ഉള്ളവരും വളരെ ശക്തമായി അഭിപ്രായങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരുമായിരിക്കും ഇടവം രാശിക്കാര്‍. എന്നാല്‍ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് മുന്നില്‍ അല്പം വിശ്വസിക്കാന്‍ ആവാത്ത ഒരു മുഖം കൂടിയുണ്ട്. കാരണം ഇവര്‍ക്ക് രണ്ട് മുഖമുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും മറ്റുള്ളവരെ സംരക്ഷിക്കുന്നതിന് ഇവര്‍ക്കുള്ള കഴിവ് ചില്ലറയല്ല.

ചിങ്ങം രാശി
തനിക്ക് കഴിയാത്ത കാര്യങ്ങള്‍ ഇല്ല എന്ന് വിചാരിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. മറ്റുള്ളവരെ ആശ്രയിക്കുന്നില്ല എന്ന കാര്യം ഇവരുടെ പ്രത്യേകതയാണ്. എന്നാല്‍ ഇവര്‍ക്ക് രണ്ട് മുഖമാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരിക്കലും ഇവരെ വിശ്വസിക്കാന്‍ പാടില്ല എന്നതാണ് സത്യം. പലപ്പോഴും കൂടെ നിന്ന് കാലുവാരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് രാശി പോലെ തന്നെ രണ്ട് സ്വഭാവമാണ് ഉള്ളത്. ചിലപ്പോള്‍ ആക്രമണ സ്വഭാവം കാണിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം രാശിക്കാരെ അല്പം അകറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. വിശ്വസിക്കാന്‍ പാടില്ലാത്ത രാശിക്കാരാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം വ്യക്തികളെ അല്പം ശ്രദ്ധിക്കാം.

വൃശ്ചികം രാശി
എളുപ്പത്തില്‍ മനസ്സ് മാറുന്ന രാശിക്കാരായിരിക്കും വൃശ്ചികം രാശിക്കാര്‍. ഏത് കാര്യവും തന്റെ ഇഷ്ടത്തിന് നില്‍ക്കണം എന്ന വാശി ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇവരെ വിശ്വസിച്ച് ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടരുത്. ഇപ്പോള്‍ പറഞ്ഞ കാര്യമായിരിക്കില്ല പിന്നെ പറയുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ നിങ്ങള്‍ പാതിവഴിയില്‍ ആയി പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതുകൊണ്ട് ഇവരെ കൂടെക്കൂട്ടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അവനവന്റെ നിലനില്‍പ്പിനു വേണ്ടി നുണ പറയുന്ന കാര്യത്തില്‍ മുന്നിലാണ് കര്‍ക്കിടകം രാശിക്കാര്‍. ഇവര്‍ക്ക് പലപ്പോഴും ഇതിലൂടെ പല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയുന്നു. പക്ഷേ ഇവരുടെ ഇരട്ടമുഖം തന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്.

മേടം രാശി
മുഖത്ത് നോക്കി നേരിട്ട് നുണ പറയാന്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും ഇല്ലാത്ത രാശിക്കാരാണ് ഇവര്‍. ഏത് കാര്യത്തിനും നുണ പറയാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അവര്‍ മാത്രമല്ല ഇവരോട് കൂടെ നില്‍ക്കുന്നവരും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

മീനം രാശി
സ്വന്തം കാര്യം നേടിയെടുക്കുന്നതിനായി നുണ പറയുന്നവരാണ് ഇവര്‍. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഇതിലൂടെ അനുഭവിക്കുന്നു. താന്‍ പറഞ്ഞ ചെറിയ കള്ളം പോലും പലപ്പോഴും തിരിഞ്ഞ് കുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് വരെകാര്യങ്ങള്‍ എത്തുന്നു.



Click it and Unblock the Notifications