നിങ്ങളുടെ ഇന്ന് കാര്യതടസ്സം ആര്‍ക്കൊക്കെ

ആരോഗ്യം എന്ന് പറയുന്നത് ശാരീരികവും മാനസികവുമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം കോട്ടം തട്ടുമ്പോഴാണ് അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. എങ്കിലും എന്നും മുടങ്ങാതെ ചെയ്യേണ്ട ഒന്നാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ ഫലമായി പലപ്പോഴും നമ്മളെ വേട്ടായാടുന്ന പല ആരോഗ്യ പ്രതിസന്ധികളും മാനസിക പ്രതിസന്ധികളും ഇല്ലാതാക്കുന്നതിനും നമുക്ക് സാധിക്കുന്നു.

ഇത്തരത്തില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ ദിവസവും കരുതി വെച്ചിരിക്കുന്ന ചിലതുണ്ട്. അവ എന്താണെന്ന് നോക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഇന്നത്തെ ദിവസഫലം അനുസരിച്ച് എന്തൊക്കെ നേട്ടങ്ങളും പ്രശ്‌നങ്ങളുമാണ് നിങ്ങള്‍ക്ക് വേണ്ടി കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതും ചെയ്യണം. ഇന്നത്തെ രാശിഫലം എന്താണ് എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര ഫലവത്താവുന്ന ദിവസമല്ല. കാരണം പല കാര്യങ്ങള്‍ക്കും കാര്യതടസ്സം വരുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ പോലും ചില തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വൈകുന്നേരം ആവുന്നതോടെ കാര്യങ്ങള്‍ അല്‍പം നേരെയാവുന്നതിനുള്ള സാധ്യതയുണ്ട്. ഇഷ്ടപ്പെട്ട വ്യക്തികളോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രശ്‌നങ്ങള്‍ വളരെ കുറവുള്ള ഒരു ദിവസമായിരിക്കും. എങ്കിലും പുതിയതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് അത്ര നല്ല ദിവസമായിരിക്കില്ല. മനസ്സ് ശാന്തമാകുന്നതിന് വേണ്ടി പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം നേട്ടങ്ങള്‍ ഉണ്ടാവുന്ന ദിവസമായിരിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം വളരെയധികം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ നല്ലൊരു ദിവസമാണ് ഇന്ന് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

സത്യസന്ധമായ ഇടപെടലുകള്‍ നടത്തുന്നതിന് ഫലം ലഭിക്കുന്ന ദിവസമാണ് ഇന്ന് കര്‍ക്കിടകം രാശിക്കാര്‍ക്ക്. ആത്മവിശ്വാസവും ഉത്സാഹവും ഇന്നത്തെ ദിവസം ഇവരുടെ മുതല്‍ക്കൂട്ടാണ്. വീട്ടില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരിക്കും ഇന്ന് നിങ്ങള്‍. സാമ്പത്തിക നേട്ടവും അവസരങ്ങളും നിങ്ങളെ തേടിയെത്തുന്നു. മാത്രമല്ല ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതയും ഉണ്ട്. തടസ്സങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ പദ്ധതികള്‍ക്കുള്ള സാധ്യത ഇന്ന് നിങ്ങളില്‍ കാണുന്നുണ്ട്. ജീവിത്തതില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്.

കന്നി രാശി

കന്നി രാശി

കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസംകലാരംഗത്ത് വലിയ നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പഴയ ആര്‍ട്ട് വര്‍ക്കുകള്‍ പൊടി തട്ടിയെടുക്കുന്നു. വീട് മോടിപിടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ ഒരു കാരണവശാലും ഉഴപ്പ് കാണിക്കരുത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജോലിയില്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റെ ദിവസമായിരിക്കും. പലരും പുതിയ ശീലങ്ങള്‍ ആരംഭിക്കുന്നു. ഉത്സാഹവും ഉന്‍മേഷവും നിങ്ങളുടെ കൂടപ്പിറപ്പായിരിക്കും. നല്ല പക്വതയോടു കൂടിയ പെരുമാറ്റമായിരിക്കും നിങ്ങളുടേത് ഇന്ന്. അതുകൊണ്ട് തന്നെ ജോലിക്കാര്യത്തില്‍ നല്ല ഉയര്‍ച്ചയും നേട്ടവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ബിസിനസില്‍ ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് എന്തുകൊണ്ടും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉള്ളപരിഹാരമായി മാറുന്നുണ്ട്. സാമ്പത്തിക നേട്ടവും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തിരിമറി നടത്തുമ്പോള്‍ അല്‍പമൊന്ന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ജീവിതത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം ശരിയാവുന്നു. ജോലിയും ഇഷ്ടമുള്ള മേഖലയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉണ്ടാവുന്നത്. പലപ്പോഴും ഇവ തമ്മില്‍ ബാലന്‍സ് ചെയ്യുന്ന കാര്യത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കഴിവുകളെല്ലാം പുറത്തേക്ക് വരുന്നു.

മകരം രാശി

മകരം രാശി

കുടുംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ഇന്ന് ലഭിക്കുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്ന കാര്യത്തില്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നു. എങ്കിലും പലപ്പോഴും ജീവിതത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഏത് കാര്യത്തിനും നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുക.

കുംഭം രാശി

കുംഭം രാശി

പ്രശസ്തിയും പണവും തന്നെയാണ് നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നേടിത്തരുന്നത്. തൊഴിലും വ്യക്തി ജീവിതവും തമ്മില്‍ കൂട്ടിക്കുഴക്കാതിരിക്കുക. ദൈവഭക്തിയോട് കൂടി എല്ലാ കാര്യവും ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളെ പരീക്ഷിച്ച് കൊണ്ടേ ഇരിക്കും. ജീവിതത്തില്‍ വളരെയധികം കരുതലോടെ മുന്നോട്ട് പോവേണ്ട ദിവസമാണ് ഇന്നത്തേത്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായ ദിവസമായിരിക്കും. സന്തോഷകരമായ ഒരു ദിവസം എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് പറയാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അല്‍പം പ്രതിസന്ധികള്‍ അനുഭവിക്കുന്നതിനുള്ള സാധ്യത പോലും ഇല്ല. സാമ്പത്തിക കാര്യങ്ങളില്‍ മാത്രം അല്‍പമൊന്ന് ശ്രദ്ധിക്കുക.

Story first published: Friday, May 10, 2019, 10:39 [IST]
X
Desktop Bottom Promotion