Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
പ്രമോഷന് സാധ്യത ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസഫലം വായിക്കുന്നതിന് ആകാംഷയോടെ ഇരിക്കുകയാണോ? എന്നാല്‍ നിങ്ങള്‍ക്കായി ഇന്നത്തെ രാശിഫലത്തില്‍ എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. ഇതിനെ മറികടക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും വേണ്ടിയാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ ബുദ്ധിമുട്ടുകളും എന്തൊക്കെ പ്രശ്നങ്ങലും നേരിടേണ്ടി വരുന്നു എന്ന് നോക്കാവുന്നതാണ്.

ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം നേട്ടവും ലാഭവും എന്ന് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം. ഇത് ഓരോ രാശിക്കാര്‍ക്കും പല വിധത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് നല്ല സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. മാത്രമല്ല ദൂരയാത്ര നടത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് മേഖലയിലും കഴിവ് തെളിയിക്കുന്നതിനും ഇവര്‍ മിടുക്കരാണ്.

ഇടവം രാശി
ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമാണ്. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാവും. ശമ്പളവര്‍ദ്ധനവും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇതെല്ലാം ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകരിക്കുന്നു.

മിഥുനം രാശി
ദൂര യാത്ര നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളെ ചില പ്രശ്നങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല വൈകുന്നേരങ്ങളിലെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.

കര്‍ക്കിടകം രാശി
പല ആരോഗ്യ പ്രശ്നങ്ങളും തലപൊക്കുന്ന ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്നത്തേത്. എങ്കിലും വിശ്വാസം പലപ്പോഴും പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ദിവസമായിരിക്കും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നവും നിങ്ങളില്‍ ഉണ്ടാവുകയില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില നാടകീയ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. അപരിചതരോട് അകലം പാലിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിങ്ങളെ കൂടുതല്‍ അബദ്ധങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. മാത്രമല്ല പോസിറ്റീവ് എനര്‍ജി ഉള്ളില്‍ നിറയുന്നതായി നിങ്ങള്‍ക്ക് തോന്നുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തേത്. പങ്കാളിയുമായി ആശയപരമായ സംവാദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ജോലി സ്ഥലത്ത് വളരെ സമാധാനപരമായ അന്തരീക്ഷം ആയിരിക്കും ഉണ്ടാവുന്നത്. പോസിറ്റീവ് എനര്‍ജി ചുറ്റും നിറക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ആരേയും സമ്മര്‍ദ്ദത്തില്‍ ആക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പ്രമോഷനുള്ള സാധ്യത വളരെ കൂടുതലാണ്. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉറ്റസുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്നു ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട ദിവസങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ പ്രയത്നം അതിന്റെ ലക്ഷ്യത്തില്‍ എത്തുകയും ചെയ്യുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. ഇന്ന് നിങ്ങള്‍ ഊര്‍ജ്ജസ്വലരായി കാര്യങ്ങള്‍ ചെയ്യുന്നു. ആത്മീയ കാര്യങ്ങളില്‍ അമിത താല്‍പ്പര്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരാധാനാലയങ്ങള്‍ സന്ദര്‍ശിക്കും.

മീനം രാശി
വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാവരോടും പങ്കു വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പക്ഷേ പിന്നീട് ഇത് അല്പം പ്രതിസന്ധികള്‍ ജീവിതത്തില്‍ സൃഷ്ടിച്ചേക്കാം. കുടുംബത്തില്‍ നിന്ന് മാറിത്താമസിക്കേണ്ട അവസ്ഥയുണ്ടാവും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications