Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ രാശിക്കാര്‍ നല്ല സൂപ്പര്‍ അച്ഛന്മാരാകും
ഈ രാശിക്കാര്‍ നല്ല അച്ഛന്മാരാകും
രാശി അഥവാ സോഡിയാക് സൈന്‍ പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നമ്മുടെ സ്വഭാവത്തേയും രൂപത്തേയുമെല്ലാം ഇത് പല വിധത്തിലും സ്വാധീനിയ്ക്കുന്നുവെന്നതാണ് വാസ്തവം.
രാശി പ്രകാരം എല്ലാവര്ക്കും പൊതു സ്വഭാവം കാണും. ചിലര്‍ക്കിത് നല്ലതും ചിലര്‍ക്കു മോശവുമെല്ലാം ഫലമായി വരികയും ചെയ്യും. ചില പ്രത്യേക രാശികള്‍ക്കു ചില പ്രത്യേക ഗുണങ്ങളുണ്ടാകും. ചിലര്‍ക്കു ചില മോശം കാര്യങ്ങളും.
രാശി പ്രകാരം ചില പ്രത്യേക രാശികള്‍ക്കു ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. ചില പ്രത്യേക കാര്യങ്ങളില്‍ മിടുക്കുള്ളവര്‍.
ചില രാശിയില്‍ പെട്ടവര്‍ നല്ല അമ്മാരാകും എന്നു പറയാം. ഇതു പോലെ തന്നെയാണ് ചില രാശിയില്‍ പെട്ടവര്‍ നല്ല അച്ഛന്മാര് എന്നും പറയാനാകും. ഇത് ഈ രാശികളുടെ പൊതു സ്വാഭാവവുമാണ്.
ഏതെല്ലാം രാശിക്കാരാണ് നല്ല അച്ഛന്മാര് എന്ന വിഭാഗത്തില്‍ വരുന്നത് എന്നറിയൂ

ടോറസ് ഇടവ രാശിക്കാര്‍
ടോറസ് ഇടവ രാശിക്കാര്‍ പൊതുവേ ഈ ഗുണത്തില്‍ പെടുന്നവരാണ്. നല്ല അച്ഛന്മാര് എന്ന ഗണത്തില്‍ വരുന്നവര്‍. ക്ഷമാശീലമുള്ളവര്‍. ദേഷ്യം വരുന്നത് വളരെ അപൂര്‍വമായ, എന്നാല്‍ ദേഷ്യം വന്നാല്‍ നിയന്ത്രിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള തരക്കാര്‍. എന്നാല്‍ ഇവരുടെ ക്ഷമാശീലം കുട്ടികളുടെ പ്രശ്നങ്ങളെ, അവരുടെ വികൃതികളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇവരെ പെര്‍ഫെക്ട് ഡാഡ് ആക്കാനുള്ള മറ്റൊരു കാര്യം ഇവരുടെ ഇച്ഛാശക്തിയാണ്. വളരെ കഠിനാധ്വാനികളായ ഇവര്‍ കുട്ടികള്‍ക്കായി സാഹചര്യം ആവശ്യപ്പെടുന്നതെന്തും ചെയ്യുവാന്‍ തയ്യാറായവരാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ടവരും നല്ല അച്ഛന്മാരാണ്. കുട്ടികളെ കുടുംബ മൂല്യം പഠിപ്പിയ്ക്കുവാന്‍ മിടുക്കരായവര്‍. കുട്ടികള്‍ മൂല്യങ്ങള്‍ പഠിച്ചിരിയ്ക്കണെന്ന് ആഗ്രഹിയ്ക്കുന്ന, ഇതിനായി ശ്രമിയ്ക്കുന്നവര്‍. ഇത്തരം കാര്യങ്ങള്‍ അച്ഛനില്‍ നിന്നും തലമുറകളിലേയ്ക്കും പ്രത്യേകിച്ചും ആണ്മക്കളിലേയ്ക്കും കൈ മാറ്റം ചെയ്യപ്പെടുമെന്നറിയുന്നവര്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയില്‍ പെട്ടവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നല്‍കുന്നവരാണ്. കുട്ടികല് ആഗ്രഹിയ്ക്കുന്നതിനോട് നോ പറയാന്‍ മനസില്ലാത്തവര്‍. കുട്ടികള്‍ അച്ചടക്കം പഠിയ്ക്കണെന്നതാകും, ഇവര്‍ അവരില്‍ നിന്നും ആഗ്രഹിയ്ക്കുന്ന ഏക കാര്യം. ബാക്കി എല്ലാ കാര്യങ്ങളിലും ഇവര്‍ തന്നെ ശ്രദ്ധ വയ്ക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ പെട്ടവര്‍ക്ക് സമാധാനവും സന്തോഷവും പ്രാഥമിക പരിഗണനയാകും. പരിഹാരം കാണാന്‍ സാധിയ്ക്കുന്ന പ്രശ്നത്തിന്റെ പേരില്‍ ആളുകള്‍ വിഷമിയ്ക്കുന്നതു കാണുന്നത് ഇഷ്ടമില്ലാത്തവര്‍. സ്വന്തം കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അതായത മക്കളുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ താല്പര്യപ്പെടുന്നവരും ഇതിനു മുന്കയ്യെടുക്കുന്നവരും. ഇത്തരം അച്ഛന്മാര് ഏതു മക്കളുടേയും സ്വപ്നവുമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയില്‍ പെട്ടവരും നല്ല അച്ഛന്മാര് ഗണത്തില്‍ പെടുന്നവരാണ്. സ്വന്തം കരിയറില്‍ ഏറെ ശ്രദ്ധിയ്ക്കുമെങ്കിലും കുടുംബം ഇവരുടെ ആദ്യ പരിഗണനയാണ്. കുടുംബത്തോടൊപ്പം കണ്ട എല്ലാ സ്വപ്നങ്ങളും നടന്നു കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍. ജോലിയ്ക്കു ചിലപ്പോള്‍ ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. എന്നാല്‍ ഇത് കുടംബത്തിനും കുട്ടികള്‍ക്കും വേണ്ടിയാണ്. അവരുടെ ജോലിയിലെ സത്യസന്ധത കുട്ടികളിലേയ്ക്കും പകര്‍ന്നു നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയില്‍ പെട്ടവരും നല്ല അച്ഛന്മാര് എന്ന പദവിയ്ക്ക തീര്‍ത്തും അര്‍ഹരാണെന്നു പറയാം. വാല്‍സല്യം കുട്ടികളോടു തുറന്നു പ്രകടിപ്പിയ്ക്കുവാന്‍ കഴിയുന്നവര്‍. മനസിലെ സ്നേഹം അതേ പടി കുട്ടികള്‍ക്കു നല്‍കും. ഇത് കുട്ടികളില്‍ അച്ഛനോടുളള വിശ്വാസം വളര്‍ത്തും. വിശ്വാസമാണ് ഏതു ബന്ധങ്ങളുടേയും അടിസ്ഥാനം. ഇഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന സ്വഭാവം ഇൗ കുട്ടികള്‍ അച്ഛന്മാരില് നിന്നും പഠിയ്ക്കുകയും ചെയ്യും.

നല്ല അച്ഛന്മാരാകാന്
നല്ല അച്ഛന്മാരാകാന് രാശി വേണമെന്നില്ല, അതിനു ശ്രമിയ്ക്കുന്നവര്‍ക്കും ഇതിനുള്ള അവസരം ലഭിയ്ക്കും. സ്വന്തം മക്കള്‍ക്കൊപ്പം എപ്പോഴും നില്ക്കുക, നന്മകള് പകര്‍ന്ന്, തിന്മകള് തിരുത്തി, അവര്‍ക്കു കരുത്തായി.



Click it and Unblock the Notifications
