Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഈ രാശിക്കാര്‍ കെട്ടിയാല്‍ പിരിയും, കാരണം
ഈ രാശിക്കാര്‍ കെട്ടിയാല്‍ പിരിയും, കാരണം
രാശി അഥവാ സോഡിയാക് സൈന്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ നാമറിയാതെ തന്നെ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ജനിച്ച ദിവസം അനുസരിച്ചാണ് ഏതു രാശി അഥവാ സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി എന്നു തീരുമാനിയ്ക്കുന്നത്.
ചില രാശികള്‍ക്കു ചില ഗുണങ്ങളുണ്ടാകും, ചില ദോഷങ്ങളും. ഓരോ രാശിയ്ക്കും പൊതുവേ ചില സ്വഭാവങ്ങളുമുണ്ടാകും. ഇത് വ്യക്തികള്‍ അനുസരിച്ചു വ്യത്യാസം വരാമെങ്കിലും.
ചില പ്രത്യേക രാശിക്കാര്‍ ചില പ്രത്യേക സ്വഭാവങ്ങളോടു കൂടിയവരാണ്. ഇവര്‍ക്കൊപ്പം വിപരീത സ്വഭാവത്തോടു കൂടിയ രാശിക്കാര്‍ ചേര്‍ന്നാല്‍ നല്ല ഫലമാകില്ല.
ദാമ്പത്യം വിജയിക്കുന്നതില്‍ നക്ഷത്രപ്പൊരുത്തം മാത്രമല്ല, രാശിപ്പൊരുത്തവും നോക്കാറുണ്ട്. ചില പ്രത്യേക രാശികള്‍ പരസ്പരം വിവാഹം കഴിയ്ക്കുന്നത് നല്ല ഫലമാകില്ല ഉണ്ടാക്കുക. ഇത്തരം രാശികള്‍ വിവാഹിതരായാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴക്കുകള്‍ക്കുമെല്ലാം സാധ്യതയുമുണ്ട്. വിവാഹത്തില്‍ ചേരാന്‍ പാടില്ലാത്ത രാശികള്‍ ഏതെല്ലാമെന്നു നോക്കൂ.

ക്യാന്‍സര്‍-അക്വേറിയസ്
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയും അക്വേറിയസ് അഥവാ കുംഭ രാശിയും നല്ല പങ്കാളികളാകില്ല. ലോല ഹൃദയമുള്ളവരാണ് ക്യാന്‍സര്‍ രാശിക്കാര്‍. വികാരങ്ങള്‍, സന്തോഷവും സങ്കടവുമെല്ലാം പെട്ടെന്ന് അനുഭവപ്പെടുന്നവര്‍. ഒറ്റക്കിരിയ്ക്കാന് ആഗ്രഹിയ്ക്കുന്നവര്‍. എന്നാല്‍ അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ പാറിപ്പറന്നു നടക്കുവാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. സ്വഭാവത്തെ ഈ വ്യത്യാസങ്ങള്‍ വിവാഹത്തിന് പ്രതികൂലമായി നില്ക്കും.

ഏരീസ് -ടോറസ്
ഏരീസ് അഥവാ മേട രാശിയും ടോറസ് അഥവാ ഇടവ രാശിയും ഇതുപോലെ വിവാഹിതരാകാന്‍ ചേര്‍ച്ചയില്ലാത്ത രാശികളാണ്. ഇരു കൂട്ടരും കാര്‍ക്കശ്യവും കാഠിന്യവുമുളളവരാണ്. ഇതു കൊണ്ടു തന്നെ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകില്ല. ഇത് സ്വഭാവികമായും പ്രശ്നമുണ്ടാക്കും.

ലിയോ- സ്കോര്‍പിയോ
ലിയോ അഥവാ കന്നി രാശിയും സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയും വിവാഹത്തില്‍ ഒരുമിയ്ക്കാന്‍ ചേര്‍ന്ന രാശികളല്ല. ലിയോ വിഭാഗത്തില്‍ പെട്ടവര്‍ ആത്മവിശ്വാസമുള്ള, സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്ക്കുന്ന പ്രകൃതമാണ്. സ്കോര്പിയോക്കാര് അസൂയാലുക്കളും മറ്റുള്ളവരോട് നല്ല വാക്കു പറയാന്‍ മടിയ്ക്കുന്നവരുമാണ്. ഈ സ്വഭാവ വ്യത്യാസം പ്രശ്നമാകും.

വിര്‍ഗോ-സാജിറ്റേറിയസ്
വിര്‍ഗോ അഥവാ കന്നി രാശിയും സാജിറ്റേറിയസ് അഥവാ ധനു രാശിയും വിവാഹത്തില്‍ ഒരുമിയ്ക്കാന്‍ ചേര്‍ന്ന രാശികളല്ല. വിര്‍ഗോ അടിസ്ഥാനപരമായ കലയോട് താല്പര്യമുള്ള, പങ്കാളിയോടു കരുതല്‍ കാണിയ്ക്കുന്ന രാശിയാണ്. എന്നാല്‍ സാജിറ്റേറിയസ് ഇത്തരത്തിലെ രാശിയല്ല. ഇവര്‍ക്ക് സ്വന്തം കാര്യം മാത്രം നോക്കി ജീവിയ്ക്കാന്‍ താല്പര്യമുള്ളവരാണ്. ഇതു കൊണ്ടു തന്നെ ഒത്തു പോകാനും ബുദ്ധിമുട്ടാകും.

ടോറസ്-സാജിറ്റേറിയസ്
ടോറസ് അഥവാ ഇടവ രാശിയും സാജിറ്റേറിയസ് അഥവാ ധനു രാശിയും വിവാഹത്തിന് പൊരുത്തമില്ലാത്തവരാണ്. ധനു രാശിക്കാര്‍ എപ്പോഴും പുറത്തു സ്വതന്ത്രമായി നടക്കാന്‍, സന്തോഷിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. എന്നാല്‍ ഇടവ രാശിക്കാര്‍ വീട്ടില്‍ ഒതുങ്ങി ജീവിയ്ക്കാനും. സ്വഭാവത്തിലെ വൈരുധ്യം പലപ്പോഴും ബന്ധങ്ങളില്‍ വിള്ളര്‍ വീഴ്ത്തും.

കാപ്രിക്കോണ്‍-ജെമിനി
കാപ്രിക്കോണ്‍ അഥവാ മകര രാശിയും ജെമിനി അഥവാ മിഥുന രാശിയും വിവാഹത്തില്‍ ഒരുമിച്ചാല്‍ പ്രശ്ന സാധ്യതയുണ്ടാകും. ആത്മാര്‍ത്ഥതയുളള, സത്യസന്ധരായവരാണ് മകര രാശിക്കാര്‍. എന്നാല്‍ ജെമിനി അഥവാ മിഥുന രാശി ഇതിന് നേര്‍വിപരീതമായ സ്വഭാവമുളളവരുമാണ്. ഇത് പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ടാക്കുന്നു.

ലിബ്ര -വിര്‍ഗോ
ലിബ്ര അഥവാ തുലാം രാശിയും വിര്‍ഗോ അഥവാ കന്നി രാശിയും തമ്മില്‍ വിവാഹം കഴിച്ചാലും പ്രശ്ന സാധ്യതയുണ്ട്. തുലാം രാശിക്കാര്‍ സ്വാതന്ത്ര്യം ആഗ്രഹിയ്ക്കുന്നവരാണ്. പങ്കാളിയില്‍ നിന്നും ശ്രദ്ധയാകര്ഷിയ്ക്കുന്നവര്. എന്നാല്‍ വിര്ഗോക്കാര് സ്വന്തം കാര്യം നോക്കുന്നവരാണ്. പങ്കാളിയ്ക്കു വേണ്ട ശ്രദ്ധ നല്‍കില്ല. ഇതു സ്വഭാവികമായും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കും.

സ്കോര്‍പിയോ ഏരീസ്
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയും ഏരീസ് അഥവാ മേട രാശിയും ഇത്തരത്തില്‍ ഒത്തു പോകാത്തവരാണ്. സിപിംള്‍ സ്വഭാവവും ജീവിതവും ഇഷ്ടപ്പെടുന്നവരാണ് വൃശ്ചിക രാശിക്കാര്‍. മേട രാശിയാകട്ടെ പങ്കാളിയെ സ്വന്തം ഇഷ്ടത്തിലേയ്ക്കു കൊണ്ടു വരാന്‍ ്ശ്രമിയ്ക്കുന്നവരും. ഇത് പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.



Click it and Unblock the Notifications
