Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
വാസ്തു പ്രകാരം സമ്പത്തു തരും സസ്യങ്ങള്‍
വാസ്തു പ്രകാരം സമ്പത്തു തരും സസ്യങ്ങള്‍
വാസ്തുവിലും ഫെംഗ്ഷുയിയിലുമെല്ലാ നാം ഏറെ വിശ്വസിയ്ക്കാറുണ്ട്. ജീവിതത്തില്‍ ഇവ നല്ലതും ചീത്തയും കൊണ്ടു വരുമെന്നതാണ് വിശ്വാസം. അതായത് വാസ്തു, ഫെംഗ്ഷുയി പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതു ഭാഗ്യവും അല്ലെങ്കില്‍ ദുര്ഭാഗ്യവും എന്നതാണ് പൊതുവേയുള്ള വിശ്വാസം.
ചില പ്രത്യേക സസ്യങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയും വാസ്തു, ഫെംഗ്ഷുയി പ്രകാരം ഭാഗ്യവും ദുര്ഭാഗ്യവും കൊണ്ടു വരുന്നവയാണ്. ചിലപ്പോള്‍ അലങ്കാരത്തിന് പേരു കേട്ട സസ്യങ്ങളാകും, ഈ ദോഷത്തിന് കാരണമാകുന്നത്.
വീട്ടിനുള്ളില്‍ ജീവനുള്ള, അതായത് റിയലായുള്ള സസ്യങ്ങള്‍ വച്ചു പിടിയ്ക്കുന്നത് എനര്‍ജി ബാലന്‍സിന് സഹായിക്കുമെന്നാണ് പൊതുവേ പറയുക. ചില സസ്യങ്ങള്‍ തന്നെ ചില പ്രത്യേക ദിക്കുകളില്‍ വയ്ക്കുകയും വേണം. വീടിനുള്ളിലും പറമ്പിലുമൊന്നും പാടില്ലാത്ത, നല്ലതായ ചിലതുണ്ട്.
വാസ്തു, ഫെംഗ്ഷുയി പ്രകാരം ഭാഗ്യവും ദുര്‍ഭാഗ്യവുമെല്ലാം കൊണ്ടു വരുന്ന ഇത്തരം ചില സസ്യങ്ങളെക്കുറിച്ചും വൃക്ഷങ്ങളെ കുറിച്ചും അറിയൂ,

കള്ളിച്ചെടി
കള്ളിച്ചെടി പലരും വീട്ടിനുളളില്‍ സൂക്ഷിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ റോസല്ലാതെ മുള്ളുള്ള ചെടികള്‍ ഫെംഗ്ഷുയി പ്രകാരം ദോഷം വരുത്തുമെന്നാണ് വിശ്വാസം.

ചുവന്ന പൂക്കളുണ്ടാകുന്ന ചെടികളും
വാസ്തു പ്രകാരം ചുവന്ന പൂക്കളുണ്ടാകുന്ന ചെടികളും ഇതുപോലെ ബോണ്‍സായും വീടിനുള്ളില്‍ വയ്ക്കുന്നതു നല്ലതല്ല. ഇത് തുറന്ന ബാല്‍ക്കണി പോലുള്ള സ്ഥലത്തോ അല്ലെങ്കി്ല്‍ പൂന്തോട്ടത്തിലോ ആകാം.

പുളി, മയാലാഞ്ചി
വീട്ടുവളപ്പില്‍ പുളി, മയാലാഞ്ചി തുടങ്ങിയ സസ്യങ്ങളുള്ളതും നല്ലതല്ലെന്നു പറയും. ഇവ നെഗറ്റീവ് ഊര്‍ജം കൊണ്ടു വരുന്നവയാണ്. ദുഷ്ടശക്തികള്‍ ഇവയെ ഇരിപ്പിടമാക്കുമെന്നാണ് വാസ്തു പ്രകാരമുള്ള വിശ്വാസം.

ഉണങ്ങിയ സസ്യങ്ങളും
ഉണങ്ങിയ സസ്യങ്ങളും, എന്തിന് ഉണങ്ങിയ പൂക്കളും വീട്ടില്‍ വയ്ക്കരുതെന്നാണ് പറയുക. ഇത് ദോഷം വരുത്തുന്നവയാണ്. ജീവനുള്ളവ, അതുപോലെ കൃത്രിമമല്ലാത്ത ചെടികളും പൂക്കളുമാണ് നല്ല ഊര്‍ജത്തിന് സഹായിക്കുക.

കണിക്കൊന്ന
കണിക്കൊന്ന വീട്ടില്‍ വളര്‍ത്താവുന്ന മരമാണ്. ഇത് ഐശ്വര്യത്തിനും സമ്പത്തിനും വഴിയൊരുക്കുമെന്നു പറയും. കണിക്കൊന്നപ്പൂക്കള്‍ വിഷുവിന് കണി വയ്ക്കുന്നതിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്. തെക്കു പടിഞ്ഞാറു ദിക്കില്‍ കണിക്കൊന്ന വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ആല്‍മരം
ആല്‍മരം വാസ്തു പ്രകാരം പറമ്പിലും വീട്ടിലുമെല്ലാം ദോഷം വരുത്തുന്ന ഒന്നാണ്. ആരോഗ്യപരമായ കാരണങ്ങളാലും ഇതു നല്ലതല്ല. ഇത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറപ്പെടുവിയ്ക്കുമെന്നതാണ് കാരണം.

അത്തി, ഇത്തി, അരയാല്‍, പേരാല്‍
അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ് നാല്പാമരാദി എന്നറിയപ്പെടുന്നത്. ആയുര്‍വേദത്തില്‍ ഇതിനു പ്രാധാന്യമുണ്ടെങ്കിലും വാസ്തുപരമായി ദോഷം വരുത്തുന്ന ഒന്നാണിത്.

മുള
മുള പൊതുവേ വീട്ടില്‍ ഭാഗ്യം കൊണ്ടു വരും. ഫെംഗ്ഷുയി പ്രകാരം ധനവും ഭാഗ്യവും കൊണ്ടു വരുന്ന ഒന്നാണ് ലക്കി ബാംബൂ. വീട്ടില്‍ വളര്‍ത്താവുന്ന ഇതിന്റെ തണ്ടിന്റെ എണ്ണം അനുസരിച്ച് ഗുണങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കും.

കൂവളം, പ്ലാവ്
കൂവളം, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും വീട്ടുവളപ്പില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഐശ്വര്യം നല്കുന്ന ഒന്നാണ്. പ്ലാവ് വടക്കു ദിക്കില്‍ വച്ചു പിടിപ്പിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

ഹണി സക്കിള്‍
ഹണി സക്കിള്‍ എന്ന പേരിലുള്ള നീണ്ട ആകൃതിയിലെ പൂവുണ്ടാകുന്ന സസ്യവും മുല്ലയുമെല്ലാം സമ്പത്തും ഐശ്വര്യവും കൊണ്ടു വരുമെന്നാണ് വിശ്വാസം. വാസ്തു പ്രകാരം ഇവ ഏറെ നല്ലതാണ്.

ചട്ടിയില്‍ സസ്യങ്ങള്‍
ചട്ടിയില്‍ സസ്യങ്ങള്‍ വളര്‍ത്തുമ്പോള്‍ ഇത് വീടിന്റെ വടക്ക് കിഴക്ക് മതിലിനോടോ ചുവരിനോടോ ചേര്‍ത്തു വളര്‍ത്തരുത്. ഇത് ദുര്ഭാഗ്യം കൊണ്ടു വരും.



Click it and Unblock the Notifications
