Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്‍കരുത്താണ് ഈ രാശിക്കാര്‍...
പെണ്‍കരുത്താണ് ഈ രാശിക്കാര്‍...
സ്ത്രീകള്‍ അബലകളും ദുര്ബലകളുമെല്ലാമാണെന്ന പണ്ടത്തെ ചൊല്ലുകള്‍ തല്ലിക്കളയുന്ന കഥകള്‍ പലതും ഇന്ന് സാധാരണയാണ്. ഈ വിഭാഗത്തെ ദുര്ബലകള് എന്നല്ല, ഏറെ ശക്തിയുള്ളവര്‍, അതായത് മാനസികമായി കരുത്തുള്ളവര്‍, കഴിവുള്ളവര്‍ എന്നെല്ലാമാണ് പുതിയ കാലത്തില്‍ എഴുതിച്ചേര്‍ക്കുന്നത്.
പല കാര്യങ്ങളും പല കാര്യങ്ങളെ സ്വാധീനിയ്ക്കുന്നതു പോലെ രാശിയും കരുത്തിന് സ്വാധീനമാകുന്നു. രാശി പ്രകാരം ചില പ്രത്യേക രാശിക്കാര്‍ പെണ്കരുത്താണെന്നു പറയാം. അതായത് ഈ പ്രത്യേക രാശിയില്‍ പെട്ട സ്ത്രീകള്‍ വളരെ കരുത്തുള്ളവരാകും.
ഏതെല്ലാം രാശിയില്‍ പെടുന്ന സ്ത്രീകളാണ് ഏറ്റവും കരുത്തുള്ള സ്ത്രീകള്‍ എന്ന മേല്‍വിലാസത്തില്‍ വരുന്നതെന്നു നോക്കൂ.

കാപ്രിക്കോണ്‍ അഥവാ കുംഭ രാശി
കാപ്രിക്കോണ്‍ അഥവാ കുംഭ രാശിക്കാര്‍ പെണ്‍കരുത്തില്‍ മുന്നില്‍ നില്ക്കുന്ന രാശിക്കാരാണ്. ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ ആഗ്രഹങ്ങള്‍ ബാക്കി വയ്ക്കാതെ ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന തരക്കാരായ സ്ത്രീകളാണ്. നല്ല ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ള, നല്ല പോലെ ജോലി ചെയ്യുന്ന, പ്രശ്നങ്ങള്‍ക്കു പെട്ടെന്നു തന്നെ പരിഹാരം കണ്ടെത്തുന്ന രാശിക്കാര്‍. ഏറ്റവും കരുത്തുള്ള പെണ് രാശിയാണ് ഇത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാരാണ് കരുത്തില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന സ്ത്രീ രാശിക്കാര്‍. ആഗ്രഹിയ്ക്കുന്നതു നേടാന്‍ കരുത്തുള്ള, നേടുന്ന രാശിയില്‍ പെട്ട സ്ത്രീകളാണ് ഇതില്‍ വരുന്നത്. ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ സമീപിയ്ക്കുന്നവരാണ് ഈ രാശിയില്‍ പെട്ടവര്‍.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെടുന്ന സ്ത്രീകളും കരുത്തേറിയ സ്ത്രീകളാകും. രാശി പ്രകാരം മൂന്നാം സ്ഥാനത്തു വരുന്ന കരുത്തരായ സ്ത്രീകള്‍. ജോലിയില്‍ ആദര്‍ശം പുലര്‍ത്തുന്ന, പ്രോത്സാഹനം നല്കുന്ന രാശിയാണിവര്. ക്ഷമാ ശീലം ഏറെ സഹായിക്കുന്ന രാശിയും കൂടിയാണ്. ആഗ്രഹിച്ചാല്‍ ഏതറ്റം വരെ വേണമെങ്കിലും എത്താവുന്നത്ര കരുത്തുള്ള സ്ത്രീ രാശിയാണിത്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയും കരുത്തുള്ള സ്ത്രീ രാശികളില് പെടുന്നു. നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീകളാകും, ഈ രാശിയില്‍ വരുന്നവര്‍. സ്വപ്നം കാണുന്ന കാര്യങ്ങള്‍ സ്വന്തമാക്കാന്‍ കരുത്തുള്ള സ്ത്രീ രാശിക്കാരാണ് ഇവര്‍. മറ്റുള്ളവരെ അല്പം കൂടി വിശ്വസിയ്ക്കുവാനും അവര്‍ നിങ്ങളുടെ ആശയങ്ങളോടു ചേരുന്നില്ലെങ്കില്‍ ഇതു നിങ്ങളെ മാനസികമായി അലട്ടാതിരിയ്ക്കാനും ശ്രദ്ധിയ്ക്കണമെന്നു മാത്രം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശി
ഏറെ കരുത്തുള്ള മറ്റൊരു രാശിയാണ്. അതായത് ഈ രാശിക്കാരായ സ്ത്രീകള്‍ കരുത്തുള്ള വനിതകളാകുമെന്നര്ത്ഥം. മററുള്ളവരില്‍ നിന്നുള്ള സഹായമില്ലാതെ തന്നെ വിജയം നേടാന്‍ കഴിവുള്ള രാശിക്കാരാണിവര്‍. സ്വന്തം വിശ്വാസങ്ങളില്‍ മുറുകെ പിടിച്ചു മുന്നോട്ടു പോകുന്നവര്‍. എന്നിരുന്നാലും ചിലപ്പോഴെങ്കിലും മറ്റുള്ളവരുടെ വാക്കുകളും ശ്രദ്ധിയ്ക്കാനുള്ള മനസുണ്ടാകുന്നതു നല്ലതാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയില്‍ പെട്ട സ്ത്രീകളാണ് ആറാമതായി കരുത്തുറ്റ സ്ത്രീകള്‍ എന്ന ഗണത്തില്‍ പെടുന്നവര്‍. ലക്ഷ്യം വയ്ക്കുന്നതു നേടാന്‍ കഴിയുന്ന രാശിക്കാരാണിവര്‍. പ്രാക്ടിക്കലായ, ക്ഷമയുള്ള, കഠിനാധ്വാനികളായ രാശിക്കാരാണിവര്‍. അവശ്യ ഘട്ടങ്ങളില്‍ ഈ രാശിക്കാര്‍ സഹായം തേടുന്നതില്‍ തെറ്റുമില്ല. ഇത് വിജയം നേടാന്‍ ഇവരെ സഹായിക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയാണ് കരുത്തില്‍ വരുന്ന അടുത്ത സ്ത്രീ രാശി. ക്ഷമയാണ് ഇവരുടെ ഒരു പ്രധാന ഗുണം. ഇത് ഇവരെ ലക്ഷ്യത്തിലെത്തുവാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ ചെറിയ കാര്യങ്ങള്‍ നിങ്ങളില്‍ സ്ട്രെസുണ്ടാക്കാതെയിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
