Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചങ്കു കൊടുത്തു വിശ്വസിയ്ക്കാം, ഈ രാശിക്കാരെ....
ചങ്കു കൊടുത്തു വിശ്വസിയ്ക്കാം, ഈ രാശിക്കാരെ....
നമുക്കുള്ള ഗുണങ്ങളും ദോഷങ്ങളുമെല്ലാം പലതാണ്. നമ്മുടെ ഈ ഗുണങ്ങള്‍ക്കും ദോഷങ്ങള്‍ക്കും ചില പൊതു സ്വഭാവങ്ങളുമുണ്ട്.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി ഇത്തരം പൊതു സ്വഭാവങ്ങള്‍ നിയന്ത്രിയ്ക്കുന്ന, തീരുമാനിയ്ക്കുന്ന ഒന്നാണ്. സോഡിയാക് സൈനുകളുടെ, രാശികളുടെ പൊതു സ്വഭാവത്തില്‍ നല്ലതും മോശവുമെല്ലാം പെടും. ചിലത് വ്യക്തികള്‍ അനുസരിച്ചു വ്യത്യാസം വരുമെങ്കിലും.
ഒരാളെ വിശ്വസിയ്ക്കുക, ഒരാളിലുള്ള വിശ്വാസം എന്നത് വളരെ വലിയൊരു ഘടകം തന്നെയാണ്. നമുക്കു കണ്ണുമടച്ച വിശ്വസിയ്ക്കാവുന്ന ഒരാള്‍ എന്നത് ഓരോരുത്തരുടേയും ജീവിതത്തിലെ വലിയ ഘടകവുമാണ്.
രാശി പ്രകാരവും ചില പ്രത്യേക രാശികളെ കണ്ണുമടച്ച് വിശ്വസിയ്ക്കാം, ഇവര്‍ ചതിയ്ക്കില്ല. കാരണം ഇവരുടെ ഓരോ സമീപനവും ആത്മാര്ത്ഥമായിരിയ്ക്കും.
എപ്പോഴും ഏതവസ്ഥയിലും നമുക്ക് കണ്ണുമടച്ചു വിശ്വസിയ്ക്കാവുന്ന ആ രാശിക്കാര്‍ ഏതെന്നറിയൂ.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ ഇക്കൂട്ടത്തില്‍ വരുന്നവരാണ്. രാശികളില് ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കാവുന്ന രാശിക്കാരും ഇവരാണ്. ഇത് സൗഹൃദത്തിന്റെ കാര്യത്തിലെങ്കിലും ബന്ധങ്ങളുടെയും ദാമ്പത്യ, പ്രണയങ്ങളുടെ കാര്യത്തിലെങ്കിലും. തുറന്ന മനസ്ഥിതിയുള്ള ഇവര്‍ ഉള്ളിലുള്ളതു തന്നെയാകും, പുറമേയും കാണിയ്ക്കുക. ഉള്ളിലൊന്നു വച്ച് പുറത്തേയ്ക്ക് അഭിനയിക്കുന്ന കപടതക്കാരല്ലെന്നര്ത്ഥം. വളരെ ഇമോഷണലും സഹാനുഭൂതിയുള്ളവരുമായ ഇവര്‍ ഒരു പങ്കാളിയെ കിട്ടിയാല്‍ ജീവിത കാലം മുഴുവന്‍ അവരോട് വിശ്വസ്തത പുലര്‍ത്തി ജീവിയ്ക്കും. ഏതു ബന്ധങ്ങളുടെ കാര്യത്തിലെങ്കിലും ഈ വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഉണ്ടാകും. പൊതുവേ കുടുംബത്തോട് ഏറെ അടുത്തു നില്‍ക്കുന്നവരാണ് ഇവര്‍.

കാപ്രിക്കോണ്‍ അഥവാ കുംഭ രാശി
കാപ്രിക്കോണ്‍ അഥവാ കുംഭ രാശിയും ഏറ്റവുമധികം വിശ്വസ്തതയുള്ള, വിശ്വസിയ്ക്കാവുന്ന ഒരു രാശി തന്നെയാണ്. രണ്ടാമത് ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കാവുന്ന രാശിയെന്നു വേണം, പറയാന്‍. ഇവരും കുടുംബവുമായി അടുത്തു നില്ക്കുന്ന, ഉത്തരവാദിത്വമുള്ള കൂട്ടര് തന്നെയാണ്. കൂടെയുള്ളവര്‍ക്ക് പ്രഷര്‍ സമ്മര്‍ദം കൊടുക്കാതിരിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന രാശിക്കാരാണിവര്‍. കൂടെയുള്ളവര്‍ക്ക്, വിശ്വസിയ്ക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന തരക്കാരും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയാണ് വിശ്വസിയ്ക്കാവുന്ന രാശിക്കാരില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന രാശി. ഒരു സമയത്ത് ഒരു കാര്യത്തില്‍ മാത്രം മനസുറപ്പിച്ചു ചെയ്യുന്ന ഇവര്‍ ഇതിന് അവസാനം വരെ കൂടെ കാണുകയും ചെയ്യും. പങ്കാളികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം സ്നേഹം നല്കുന്ന, ബന്ധങ്ങളില്‍ പൊസറ്റീവ് സമീപനം ഉറപ്പു വരുത്തുന്ന കൂട്ടരാണിവര്‍. പങ്കാളികളോട് ഏറെ വിശ്വസ്തരായവരും. വിശ്വസ്ത എന്നതും വിശ്വസിയ്ക്കുന്നവരെ സംരക്ഷിച്ചു നിര്ത്തുന്നവരുമാണിവര്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയാണ് വിശ്വസിയ്ക്കാവുന്ന രാശിയില്‍ നാലാം സ്ഥാനത്തു വരുന്ന രാശിക്കാര്‍. സഹകരണമുള്ള, സമാധാനക്കാരായ രാശിക്കാരാണിവര്‍. മറ്റുള്ളവരുമായി ഷെയര്‍ ചെയ്ത് ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്നവര്‍. ബന്ധങ്ങളുടെ കാര്യത്തില്‍ മനസിലാക്കി പെരുമാറുന്നവരും. പങ്കാളിയ്ക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും സ്വന്തം പ്രശ്നമെന്ന പോലെ കണ്ടു പരിഹാരം കാണുന്നവര്‍. ഇത് പങ്കാളിയുടെ കാര്യത്തില്‍ മാത്രമല്ല, സൗഹൃദത്തിലും കുടുംബബന്ധങ്ങളിലും പെടും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയാണ് അടുത്തതായി ഇതില്‍ വരുന്ന, വിശ്വസിയ്ക്കാവുന്ന രാശിക്കാര്‍. കൂടെയുള്ളവരെ ചതിയ്ക്കാത്ത, ആത്മാര്‍ത്ഥതോടെ കൂടെ നില്ക്കുന്ന രാശി. മറ്റുള്ളവരിലെ നന്മ പുറത്തു കൊണ്ടു വരാന്‍ ശ്രമിയ്ക്കുന്ന രാശി കൂടിയാണിത്. ഇതിനായി എത്ര ശ്രമിയ്ക്കുവാനും തയ്യാറുള്ളവരും.



Click it and Unblock the Notifications
