Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആര്‍ത്തവ രക്തം മുഖത്ത പുരട്ടിയ പെണ്‍കുട്ടി
ആര്‍ത്തവ രക്തം മുഖത്ത പുരട്ടിയ പെണ്‍കുട്ടി
ആര്‍ത്തവം പണ്ടൊക്കെ രഹസ്യമായി ഉപയോഗിച്ചിരുന്ന വാക്കാണെങ്കിലും ഇപ്പോഴത് പരസ്യമായ രീതിയിലും ഉപയോഗിയ്ക്കുന്നുണ്ട്. ആര്‍ത്തവം അശുദ്ധിയല്ലെന്ന വാദങ്ങളും ഇതിന്റെ ചുവടു പിടിച്ചുള്ള അവകാശത്തര്‍ക്കങ്ങളും ഒരു ഭാഗത്ത്, ഇതിനെതിരെ മറു ഭാഗവും.
ആര്‍ത്തവം സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണെന്നും ഗര്‍ഭധാരണത്തിനുള്ള ശരീരത്തിന്റെ മുന്നൊരുക്കമാണെന്നുമെല്ലാം ശാസ്ത്രം വിശദീകരിയ്ക്കുന്നു.

ആര്‍ത്തവം തര്‍ക്ക വിഷയമാകുമ്പോള്‍ ഇതില്‍ തന്റെ നിലപാടു വ്യക്തമാക്കുന്ന ചില ചിത്രങ്ങളുമായി ഒരു യുവതി ശ്രദ്ധിയ്ക്കപ്പെടുന്നു.

ഡെമെത്ര നിക്സ്
ഡെമെത്ര നിക്സ് എന്നൊരു യുവതിയാണ് ആര്‍ത്തവ രക്തത്തിന്റെ യഥാര്‍ത്ഥ ഫോട്ടോകള്‍ പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്. ആര്‍ത്തവ രക്തം ശേഖരിച്ച് ഇതു മുഖത്തും ശരീരത്തിലും പുരട്ടിയിരിയ്ക്കുകയാണ് ഈ സ്ത്രീ.

ഇതിന്റെ ചിത്രങ്ങള്‍
ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ പരസ്യപ്പെടുത്തിയതിനൊപ്പം കുറിപ്പുമുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന സമൂഹത്തിനെതിരെയായാണ് ഇവരുടെ നടപടി. ഈ സമയത്ത് സ്ത്രീകള്‍ക്കു മാജിക്കല്‍ ശക്തിയുണ്ടെന്നും ആര്‍ത്തവം മറയ്ക്കപ്പെടേണ്ടതോ മാറ്റി നിര്ത്തപ്പെടേണ്ടതോ അല്ലെന്നു ഇവര്‍ തന്റെ പോസ്റ്റില്‍ കുറിയ്ക്കുന്നു.

ഇവര്‍
ഇതിനായി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളിട്ട ഇവര്‍ ഇതിലൂടെ സ്ത്രീകളുമായി കൂടുതല്‍ അടുക്കാനുള്ള വഴി കൂടിയാണിതെന്നും പറയുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ പരസ്പരം അടുക്കുന്നത് ഏറെ നല്ലതാണെന്നും ആര്‍ത്തവ രക്തം വേണമെങ്കില്‍ പെയിന്റിംഗിനു വരെ ഉപയോഗിയ്ക്കാമെന്നുമാണ് ഇവരുടെ കണ്ടു പിടുത്തം.

ലോസ് ഏഞ്ചല്‍സില്‍
ലോസ് ഏഞ്ചല്‍സില്‍ സെക്സ് കോച്ചായി ജോലി നോക്കുകയാണ് ഈ സ്ത്രീ. ഗര്‍ഭ നിരോധനത്തിനായി ഐയുഡി ശരീരത്തില്‍ വച്ചിട്ടുള്ള ഇവര്‍ക്ക് ഇതിനെ തുടര്‍ന്ന് ആര്‍ത്തവം ഏറെ വേദനാജനകമായിരുന്നു. ഇതേത്തുടര്‍ന്ന് ഐയുഡി അഥവാ ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസ് അതായത് കോപ്പര്‍ ടി പോലെയുള്ള ഒന്ന് നീക്കം ചെയ്യുവാന്‍ ഇവര്‍ തീരുമാനിച്ചു.

സ്നേഹിച്ചു തുടങ്ങിയതായി
ഇതു നീക്കം ചെയ്തപ്പോഴാണ് ആര്‍ത്തവ വേദന കുറഞ്ഞത്. ഇതിനു ശേഷം തന്റെ ആര്‍ത്തവത്തെ താന്‍ സ്നേഹിച്ചു തുടങ്ങിയതായി ഈ സ്ത്രീ പറയുന്നു.

ഇവരുടെ ഈ ഇന്‍സ്റ്റാഗ്രാം ഫോട്ടോകളും
ഇവരുടെ ഈ ഇന്‍സ്റ്റാഗ്രാം ഫോട്ടോകളും മറ്റും പൊസറ്റീവും നെഗറ്റീവുമായി പല കമന്റുകളും കൊണ്ടു നിറഞ്ഞിട്ടുണ്ട്. ഒരു കാര്യത്തില്‍ സമൂഹത്തിന് വ്യത്യസ്ത നിലപാടുണ്ടാകുമെന്നതിന്റെ നേര്‍ക്കാഴ്ചയായി.



Click it and Unblock the Notifications
