Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഈ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
ആണ്‍കുഞ്ഞെങ്കില്‍ പേരയ്ക്ക, പെണ്ണെങ്കില്‍ വെണ്ടയ്ക
ഒരു കുഞ്ഞിക്കാല് കാണുകയെന്നത് പലര്‍ക്കും സ്വപ്നമായി തന്നെ അവശേഷിയ്ക്കാറുണ്ട്. മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ട് സന്താന ഭാഗ്യമില്ലാതെ വരുന്ന ദമ്പതികാര് ധാരാളം. ചികിത്സയും വഴിപാടുകളുമായി നടക്കുന്നവരും കുറവല്ല.
പലപ്പോഴും വിശ്വാസികള്‍ക്കു വിശ്വാസം പ്രധാനമാണ്. ഈശ്വരന്റെ അനുഗ്രഹമെങ്കില്‍ എന്തും നടക്കുമെന്ന വിശ്വാസം. സന്താനത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. സന്താന ഭാഗ്യത്തിനായി പ്രത്യേക വഴിപാടുകള്‍, ചില പ്രത്യേക പൂജകള്‍, പ്രത്യേക ക്ഷേത്രങ്ങളില്‍ ദര്‍ശനം, ചില പ്രത്യേക വഴിപാടുകള്‍ എന്നിവയെല്ലാം പലരും ചെയ്യുന്നതുമാണ്.
ഇത്തരത്തിലെ ആചാരങ്ങളുള്ള ഒരു ക്ഷേത്രമുണ്ട്, ഇന്ത്യയില്‍. ഇവിടെ സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് ഏതു കുഞ്ഞെന്നു വരെ പറയുമെന്നാണ് ഫലം.

ഹിമാചല്‍ പ്രദേശിലാണ്
ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശിലാണ് ഈ ക്ഷേത്രമുള്ളത്.
മണ്ടി ജില്ലയില്‍ സിമാസ് എന്ന ഗ്രാമത്തിനടുത്തായാണ് ഈ പ്രത്യേക ക്ഷേത്രം നില കൊള്ളുന്നത്. സന്താന് ധാത്രി ദേവി അഥവാ സന്താനങ്ങളെ നല്കുന്ന ദേവിയെന്ന് അറിയപ്പെടുന്ന
സിംസ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

നവരാത്രി
നവരാത്രി ആചരിയ്ക്കുന്ന സമയത്ത് സന്താന ഭാഗ്യം തേടി നിരവധി സ്ത്രീകള്‍ ഇവിടെയെത്തി പ്രത്യേക രീതിയിലെ ആചാരങ്ങള്‍ അനുഷ്ഠിയ്ക്കുന്നു. സലീന്ദ്രയെന്നാണ് നവരാത്രി സമയത്തെ ആഘോഷങ്ങള്‍ ഇവിടെ അറിയപ്പെടുന്നത്.

ക്ഷേത്രത്തിന്റെ തറയില്‍
നവരാത്രിക്കാലത്തു സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തി രാത്രിയില്‍ ക്ഷേത്രത്തിന്റെ തറയില്‍ ഉറങ്ങുന്നു. ഇങ്ങനെ ഉറങ്ങുന്നത് സന്താനഭാഗ്യം നല്‍കുമെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ കുട്ടികളില്ലാത്ത ദമ്പതിമാരാല്‍ നവരാത്രിക്കാലത്ത് ക്ഷേത്രത്തില്‍ ഏറെ തിരക്കനുഭവപ്പെടാറുണ്ട്.

എന്നാല്‍
എന്നാല്‍ എല്ലാവര്ക്കും ഈ ഭാഗ്യം ദേവി നല്‍കില്ല. മാത്രമല്ല, ഭാഗ്യമുള്ളവര്‍ക്ക് ദേവി സ്വപ്നരൂപത്തില്‍ ഇതിന്റെ സന്ദേശം നല്‍കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ഉറക്കത്തില്‍ ക്ഷേത്ര നിലത്തുറങ്ങുന്ന സ്ത്രീകളുടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ക്കു സന്താന ഭാഗ്യം എന്നതാണ് വിശ്വാസം.
ദേവി മനുഷ്യരൂപത്തില്‍ ഉറക്കത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം.

സ്വപ്നദര്‍ശനത്തില്‍
സ്വപ്നദര്‍ശനത്തില്‍ തന്നെ ദേവി കുഞ്ഞുങ്ങളുണ്ടാകുമോ അല്ലയോ എന്നതു സംബന്ധിച്ചു തെളിവും നല്‍കും.
സ്വപ്നദര്‍ശനത്തില്‍ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നും തെളിയും. പെണ്കുഞ്ഞെങ്കില്വെണ്ടയ്ക്കയും ആണ്‍കുഞ്ഞെങ്കില്‍ ദേവി പേരയ്ക്കയാണ് നല്‍കുക, .

കുഞ്ഞുങ്ങളുണ്ടാകില്ലെങ്കിലും
കുഞ്ഞുങ്ങളുണ്ടാകില്ലെങ്കിലും സ്വപ്നേന ദര്‍ശനം ലഭിയ്ക്കും.
കല്ലോ മരമോ ലോഹമോ ദേവി കൊടുക്കുന്നതായി സ്വപ്നം കണ്ടാല്‍ അവര്‍ക്കു കുട്ടികളുണ്ടാകില്ലെന്നാണ് വയ്പ്പ്. മാത്രമല്ല, സ്വപ്നദര്ശത്തിനു ശേഷം ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയില്ലെങ്കില് ദേഹത്തു ചുവന്നു തടിച്ച പാടുകള്‍ വരുമെന്നും വിശ്വാസമുണ്ട്.

ഇത്തരം വിശ്വാസങ്ങളെ
ഇത്തരം വിശ്വാസങ്ങളെ സാധൂകരിയ്ക്കുന്ന രീതിയില്‍ ക്ഷേത്രത്തിനടുത്ത് ഒരു കല്ലുമുണ്ട്. ഈ കല്ല് രണ്ടുകൈകളും കൂട്ടിച്ചേര്‍ത്തു നീക്കാന്‍ നോക്കിയാലും നീങ്ങില്ല. എന്നാല്‍ ചെറുവിരല്‍ കൊണ്ടു നീക്കാന്‍ നോക്കിയാല്‍ ഇതു നീങ്ങും. ഇതിനു പിന്നിലെ ശാസ്ത്രം ഇതു വരേയും വെളിപ്പെട്ടിട്ടില്ല. ഇതു കൊണ്ടു തന്നെ ദേവീ ചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് ഇതു കാരണം.



Click it and Unblock the Notifications