For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊരിച്ച കോഴി കാരണം ഉദ്ധാരണം പോയ പയ്യന്‍സ്

പൊരിച്ച കോഴി കാരണം ഉദ്ധാരണം പോയ പയ്യന്‍സ്

|

ചിക്കന്‍ ലോകത്തെമ്പാടും പ്രിയപ്പെട്ട ഇറച്ചി വിഭവമാണ്. ഏറ്റവും ഇഷ്ടമുള്ള ഇറച്ചി എന്തെന്നു ചോദിച്ചാല്‍ മിക്കവാറും പേര്‍ പറയുന്ന മറുപടിയുമാകും, ചിക്കന്‍ എന്നത്.

ചിക്കന്‍ മിതമായി, ആരോഗ്യകരമായി കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ അനാരോഗ്യകരമാകുകയും ചെയ്യും.

ചിക്കന്‍ പല രൂപത്തിലും കഴിയ്ക്കാം. വറുത്തും പൊരിച്ചും കറി വച്ചുമെല്ലാം. പൊരിച്ച ചിക്കന്‍ തന്നെ പല രൂപത്തിലും ലഭിയ്ക്കും. എന്നാല്‍ അമിതമായി ഇതു കഴിച്ചാല്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

പൊരിച്ച കോഴി കഴിച്ച് പൗരുഷം നഷ്ടപ്പെട്ട ഒരു യുവാവിനെ കുറിച്ചറിയൂ,

തെയ് വാനില്‍ നിന്നുള്ള 17 കാരനാണ്

തെയ് വാനില്‍ നിന്നുള്ള 17 കാരനാണ്

തെയ് വാനില്‍ നിന്നുള്ള 17 കാരനാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടായത്. ചിക്കന്‍ പ്രേമിയാണ് ഇയാള്‍. വെറും ചിക്കന്‍ പ്രേമി എന്നു പറഞ്ഞാല്‍ പോരാ, പൊരിച്ച കോഴിയാണ് പുള്ളിയുടെ ഇഷ്ടവിഭവം. ഇതിനു പുറമേ ഹാംബര്‍ഗര്‍, ഫ്രെഞ്ച് ഫ്രൈസ് തുടങ്ങിയ പല ജങ്ക ഫുഡുകളും ഏറെ പ്രിയമായവനും ഇവ നിരന്തരം ഉപയോഗിയ്ക്കുന്നവനും. ഇതു കൊണ്ടു തന്നെ ശരീര ഭാരം 80 കിലോയോളം. പൊക്കമാകട്ടെ വെറും 165 സെന്റീമീറ്ററും. പൊക്കത്തിന് ആനുപാതികമായ തൂക്കമല്ലെന്ന കാര്യം വ്യക്തം.

ഇത്തരം ശീലങ്ങളും ശരീരവും കാരണം

ഇത്തരം ശീലങ്ങളും ശരീരവും കാരണം

ഇത്തരം ശീലങ്ങളും ശരീരവും കാരണം ഇയാളുടെ അവയവ വലിപ്പം തീരെ കുറവായിരുന്നു. ഒരു ഗേള്‍ ഫ്രണ്ടുമായി സെക്‌സിനു ശ്രമിച്ചതോടെയാണ് ഇയാളുടെ കുറഞ്ഞ അവയവ വലിപ്പവും ഉദ്ധാരണ ശേഷിക്കുറവും വ്യക്തമായത്. തനിക്ക് ഇത്തരം പ്രശ്‌നമുണ്ടെന്നു കണ്ടെത്തിയതോടെ ഇയാള്‍ മെഡിക്കല്‍ സഹായം തേടാന്‍ നിര്‍ബന്ധിതനായി. അപ്പോളും തന്റെ പൊരിച്ച കോഴി പ്രേമമാണ് വില്ലനെന്ന് ഇയാള്‍ തിരിച്ചറിഞ്ഞിരുന്നില്ല.

പരിശോധനകളില്‍

പരിശോധനകളില്‍

പരിശോധനകളില്‍ ഇയാളുടെ കൊളസ്‌ട്രോള്‍ തോത് 300 കടന്നുവെന്നു തിരിച്ചറിഞ്ഞു. ഇത് 200ല്‍ താഴെയേ പാടൂ. വെറും 17 കാരനായ പയ്യനാണെന്നോര്‍ക്കണം.

ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍

ഇതേത്തുടര്‍ന്നു ഡോക്ടര്‍മാര്‍ ഇയാളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തന്റെ പൊരിച്ച കോഴി് പ്രേമവും ഭക്ഷണ ശീലങ്ങളും ഇയാള്‍ വെളിപ്പെടുത്തിയത്.

ഇതോടെ

ഇതോടെ

ഇതോടെ കൊളസ്‌ട്രോളിനു കാരണം ഇതാണെന്നു ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. മാത്രമല്ല, ഇതുണ്ടാക്കുന്ന തടസമാണ് ഹൃദയത്തില്‍ നിന്നുള്ള രക്തപ്രവാഹത്തിനു തടസം നിന്ന് ഇയാള്‍ക്ക് ഉദ്ധാരണ പ്രശ്‌നവും അവയവം സാമാന്യ വലിപ്പത്തേക്കാള്‍ കുറവും ആക്കിയത്.

ഇതേത്തുടര്‍ന്നു ഡോക്ടര്‍മാര്‍

ഇതേത്തുടര്‍ന്നു ഡോക്ടര്‍മാര്‍

ഇതേത്തുടര്‍ന്നു ഡോക്ടര്‍മാര്‍ ഇയാളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തന്റെ പൊരിച്ച കോഴി് പ്രേമവും ഭക്ഷണ ശീലങ്ങളും ഇയാള്‍ വെളിപ്പെടുത്തിയത്.

തൂക്കം കുറയ്ക്കുക

തൂക്കം കുറയ്ക്കുക

തൂക്കം കുറയ്ക്കുക തന്നെയായിരുന്നു, ഡോക്ടര്‍മാര്‍ പരിഹാരമായി നിര്‍ദേശിച്ചത്. ഇതിനായി ഡയറ്റും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഭക്ഷണ ശീലം മാറ്റി തൂക്കം കുറയ്ക്കാനുള്ള ശ്രമത്തിലാണ് പയ്യന്‍സ്.

English summary

The Teenager Who Lost Erection Because Of Fried Chicken

The Teenager Who Lost Erection Because Of Fried Chicken, Read more to know about,
Story first published: Friday, March 15, 2019, 11:19 [IST]
X
Desktop Bottom Promotion