Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉണ്ടക്കണ്ണാണോ പെണ്ണിന്റെ, ചെല്ലുന്നിടം ഭാഗ്യമോ?
കണ്ണുകള്‍ മനസ്സിന്റെ കണ്ണാടിയാണ് എന്നത് സത്യമാണ്. ഒരാളുടെ കണ്ണ് നോക്കിയാല്‍ നമുക്ക് മനസ്സിലാവും എന്താണ് അയാളുടെ മനസ്സിലിരിപ്പ് എന്നത്. കാരണം അത്രയേറെ പ്രാധാന്യം നമ്മുടെ മുഖത്ത് കണ്ണുകള്‍ക്ക് ഉണ്ട്. കണ്ണിന്റെ ആകൃതി നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. കണ്ണിന്റെ ആകൃതിക്ക് നിങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിലെ പല നേട്ടങ്ങളും കോട്ടങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ പലപ്പോഴും കണ്ണ് നോക്കി മനസ്സിലാക്കാവുന്നതാണ്. കണ്ണിന്റെ ആകൃതിയും വലിപ്പവും എല്ലാം നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. കണ്ണിന്റെ ആകൃതി നോക്കി എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാവുന്നതാണ്. ഇത് നമ്മുടെ ഭാവിയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വിടര്‍ന്ന കണ്ണുകള്‍
വിടര്‍ന്ന കണ്ണുകളാണോ നിങ്ങളുടെ പങ്കാളിക്കുള്ളത്. വിടര്‍ന്ന കണ്ണുകളാണ് സ്ത്രീകളുടേതെങ്കില് ഇവര്‍ക്ക് മറ്റുള്ളവരെ അംഗീകരിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. മാത്രമല്ല കലാപരമായ വാസന ഇവര്‍ക്ക് വളരെ കൂടുതലായിരിക്കും. ഏത് പ്രതിസന്ധിയിലും തോല്ക്കാതിരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മാത്രമല്ല ബന്ധങ്ങളില്‍ സത്യ സന്ധതയോടെ പെരുമാറുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ആര്‍ക്ക് വേണ്ടിയും സഹായം നല്‍കുന്നതിന് ഇവര്‍ സന്നദ്ധരായിരിക്കും. മാത്രമല്ല വിടര്‍ന്ന കണ്ണുകള്‍ പോലെ തന്നെയാണ് ഇവരുടെ സ്വഭാവവും. എല്ലാം തുറന്ന മനസ്ഥിതിയോടെ പറയുന്നവരായിരിക്കും ഇവര്‍.

ചെറിയ കണ്ണുകള്‍
ചെറിയ കണ്ണുകളാണ് നിങ്ങളുടെതെങ്കില്‍ അവര്‍ക്ക് ഏത് കാര്യവും ദൃഢനിശ്ചയത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എന്ത് കാര്യത്തിനാണോ പ്രാധാന്യം നല്‍കുന്നത് ആ മേഖലയില്‍ വളരെയധികം വൈദഗ്ധ്യവും കഴിവും ഉള്ളവരായിരിക്കും. ഏത് കാര്യത്തിലും വളരെയധികം കൃത്യതയോടെയാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുന്നത്. മാത്രമല്ല കാര്യങ്ങള്‍ പലപ്പോഴും മുന്‍കൂട്ടി ചെയ്യുന്നതിനുള്ള സാധ്യത ഉണ്ട്. പക്ഷേ മറ്റുള്ളവരെ അത്ര വേഗം വിശ്വസിക്കുന്നവരല്ല ഇവര്‍. അതിനാല്‍ തന്നെ ഇവര്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടതായി വരുന്നു.

ബദാം പോലുള്ള കണ്ണ്
ബദാമിന്റെ ആകൃതിയുള്ള കണ്ണ് ഉള്ള സ്ത്രീകളും പുരുഷന്മാരും വളരെയധികം ധൈര്യശാലികള്‍ ആയിരിക്കും. ഇവരുടെ കണ്ണുകള്‍ക്ക് മധ്യഭാഗം അല്പം വിടര്ന്നതും ഇരുവശത്തും ഒരുപോലെ കാണപ്പെടുന്നതും ആയിരിക്കും ബദാം പോലെയുള്ള കണ്ണ്. മാത്രമല്ല വിശ്വാസ വഞ്ചന ഇവര്‍ ഒരിക്കലും വച്ചു പൊറുപ്പിക്കുകയില്ല. നല്ല ഹൃദയത്തിന് ഉടമകളായിരിക്കും ഇവര്‍. മാത്രമല്ല ഇവര്‍ക്ക് ഒരിക്കലും ദേഷ്യം വരുകയില്ല. ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധയോടെ എടുക്കുന്ന തീരുമാനം ഇവരുടെ പ്രത്യേകതയാണ്. സങ്കടവും ദേഷ്യവും പുറമേ കാണിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തവര്‍ ആയിരിക്കും ഇവര്‍. മാത്രമല്ല സന്തോഷം എല്ലാവരുമായും പങ്കുവെക്കുന്നതിനും ഇവര്‍ ശ്രദ്ധിക്കുന്നു.

വൃത്താകൃതിയിലുള്ള കണ്ണ്
വൃത്താകൃതിയിലുള്ള കണ്ണ് പലരുടേയും പ്രത്യേകതയാണ്. ഇവര്‍ക്ക് എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനും മാത്രമല്ല കൂടെയുള്ളവരെ സന്തോഷിപ്പിക്കുന്നതിനും ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. പലപ്പോഴും പ്രായോഗികമായ കാര്യങ്ങളേക്കാള്‍ പ്രായോഗികമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ചിന്തിക്കുന്നവരായിരിക്കും ഇവര്‍. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ അത് ശരിയാണെന്നോ തെറ്റാണെന്നോ നോക്കാതെ അതിനെ തള്ളിക്കളയുന്നതിന് ഇവര്‍ ശ്രമിക്കുന്നു. പക്ഷേ മറ്റുള്ളവരുടെ ആകര്‍ഷണം പെട്ടെന്ന് ഇവര്‍ക്ക് ലഭിക്കുന്നു. മാത്രമല്ല ഇവര്‍ പെട്ടെന്ന് തന്നെ എല്ലാവര്ക്കും പ്രിയപ്പെട്ടവരായിരിക്കും.

കണ്ണിന്റെ അകലം കൂടുതലോ
നിങ്ങളുടെ രണ്ടു കണ്ണുകളും തമ്മിലുള്ള അകലം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അകലം ഉള്ളവരാണെങ്കില്‍ അവര്‍ ഫാഷനും മോഡേണ്‍ ജീവിതവും ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും വളരെയധികം സന്തോഷത്തോടെ മുന്നോട്ട് ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല ഇവര്‍ വിശാല മനസ്കരാണ് എന്ന കാര്യത്തിലും സംശയം വേണ്ട. മാറ്റത്തിനനുസരിച്ച് ജീവിക്കുക എന്നതാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഇവരുടെ പ്രത്യേകതയാണ്.

അടുത്തടുത്തുള്ള കണ്ണുകള്‍
കണ്ണുകള്‍ തമ്മിലുള്ള അകലം അല്പം കുറവാണോ, എങ്കില്‍ ഇവര്‍ ജീവിത മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവരായിരിക്കും. കുടുംബത്തിലെ പരമ്പരാഗത രീതികള്‍ പലപ്പോഴും മുന്നോട്ട് പിടിക്കുന്നതിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. പെട്ടെന്ന് മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിന് ഇവര്‍ ശ്രമിക്കുകയില്ല. അച്ചടക്കത്തോടെ ജീവിക്കുന്നവരാണ് ഇവര്‍. അതിനാല്‍ തന്നെ ജീവിതത്തില്‍ വളരെയധികം വിജയത്തില്‍ എത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഒരു കാരണവശാലും ഇവര്‍ പഴമയെ പിന്തള്ളുകയില്ല.



Click it and Unblock the Notifications
