Latest Updates
-
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്!
ചെവിയുടെമേല്ഭാഗം കൂര്‍ത്തതോ ധനഭാഗ്യം നിങ്ങള്‍ക്ക്
സാമുദ്രിക ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള ശരീര ശാസ്ത്ര ലക്ഷണങ്ങള്‍ വെച്ച് പല കാര്യവും നമ്മള് അറിയാറുണ്ട്. ശരീര ശാസ്ത്രത്തിന്റെ കാര്യത്തില്‍ ചില ലക്ഷണങ്ങള്‍ നോക്കിയാല്‍ നമ്മുടെ സ്വഭാവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ശരീരത്തിലെ ഓരോ അവയവത്തിന്റേയും ആകൃതി നോക്കി നമ്മുടെ സ്വഭാവത്തെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും പറയാവുന്നതാണ്. എന്നാല്‍ ഇതെല്ലാം ഒരു വിശ്വാസമാണ്.
നമ്മുടെ സ്വഭാവവും ശരീരത്തിലെ ഓരോ ഭാഗവും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാവുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ചെവി. ചെവിയുടെ ആകൃതി നോക്കി സ്വഭാവത്തെ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് സാമുദ്രികശാസ്ത്രം പറയുന്നത്. സ്വഭാവവും വ്യക്തിത്വവും എല്ലാവരില്‍ നിന്നും വിഭിന്നമായിരിക്കും. എന്നാല്‍ ഇനി ചെവിയുടെ ആകൃതി നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഭാഗ്യവും ദോഷവും എല്ലാം നമുക്ക് ചെവിയുടെ ആകൃതി നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു.

ചെറിയ ചെവി
ചെറിയ ചെവിയുള്ള സ്ത്രീകള്‍ക്ക് വളരെ നല്ല സ്വഭാവമായിരിക്കും. ഇത്തരം സ്ത്രീകള്‍ വളരെയധികം ധര്മ്മനിഷ്ഠരായിരിക്കും. മാത്രമല്ല എല്ലാവരോടും വളരെയധികം നല്ല സ്വഭാവത്തില്‍ പെരുമാറുന്നവരും ആയിരിക്കും. അതിലുപരി ജീവിതത്തില്‍ ആരോടും ശത്രുത വെച്ച് പുലര്‍ത്താത്തവരും ആയിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ ചെവിയുള്ള സ്ത്രീകള്‍ ജീവിതത്തില്‍ മുന്നിലെത്തുന്നു.

കൂര്‍ത്ത ചെവി
കൂര്‍ത്ത ചെവിയുള്ളവര്‍ക്ക് ധനഭാഗ്യം വളരെയധികം കൂടുതലായിരിക്കും. ചെവിയുടെ മുകള്ഭാഗം കൂര്ത്തിരിക്കുന്നവര്ക്ക് ധനികരാവുന്നതിനുള്ള സാധ്യതയും ഭാഗ്യവും വളരെ കൂടുതലാണ്. അത് സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും സാമ്പത്തിക നേട്ടവും അപ്രതീക്ഷിത ധനഭാഗ്യവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചെവികള്‍ ഉള്ളവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള ഭാഗ്യം കാണുന്നുണ്ട്.

വലിയ ചെവി
നിങ്ങളുടെ ചെവി വലുതാണെങ്കില്‍ ഇവര്‍ രാഷ്ട്രീയവുമായി ബന്ധമുള്ളവരായിരിക്കും. മാത്രമല്ല ഇവര്‍ക്ക് രാഷ്ട്രീയത്തില്‍ വളരെയധികം ശോഭിക്കുന്നതിന് കഴിയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല വിധത്തിലുള്ള അസ്വാരസ്യങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് വലിയ ചെവിയുള്ളവര്‍ക്ക് സാധിക്കുന്നു.

കശുവണ്ടി ആകൃതി
കശുവണ്ടി ആകൃതിയുള്ള ചെവിയാണ് പുരുഷനെങ്കില്‍ ഇവര്‍ ഉത്തമ പുരുഷനാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കുടുംബ ജീവിതം നല്ലതു പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. പങ്കാളികളെ ഒരു കാരണവശാലും ഇവര്‍ കൈവിടില്ല. ജീവിതത്തില്‍ വളരെയധികം സ്നേഹം ആഗ്രഹിക്കുന്നവരും തിരിച്ച് നല്‍കുന്നവരും ആയിരിക്കും ഇവര്‍.

ഉള്ളിലേക്ക് മടങ്ങിയ ചെവി
നിങ്ങള്‍ക്ക് ഉള്ളിലേക്ക് മടങ്ങിയ ചെവുയാണ് ഉള്ളതെങ്കില്‍ അവര്‍ വളരെയധികം സംസാരിക്കുന്നവരായിരിക്കും. ഒരു കാരണവശാലും ഇവര്‍ക്ക് ജീവിതത്തില്‍ തോറ്റു പോവേണ്ട അവസ്ഥ ഉണ്ടാവുന്നില്ല. മാത്രമല്ല ജീവിതത്തിലെ പല പ്രതിസന്ധികളേയും തന്റെ നാവ് കൊണ്ട് തോല്‍പ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സ്വയം കഴിയുന്നു.

വിടര്‍ന്ന ചെവിയുള്ളവര്‍
വിടര്‍ന്ന ചെവിയുള്ളവര്‍ക്ക് കലാസാംസ്കാരിക രംഗത്ത് കഴിവ് തെളിയിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇവര്‍ ഉയരങ്ങള്‍ കീഴടക്കുന്ന കലാകാരന്മാരായിരിക്കും. എന്നാല്‍ പലപ്പോഴും തോല്‍വികളും ഇവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തിലെ ഓരോ മാറ്റങ്ങളും വളരെയധികം പോസിറ്റീവ് ആയി എടുക്കുന്ന സ്വഭാവക്കാരായിരിക്കും.

ചെറിയ ചെവിയുള്ളവര്‍
വളരെ ചെറിയ ചെവിയുള്ളവര്‍ക്ക് വളരെയധികം വിനയമുള്ളവരായിരിക്കും. മറ്റുള്ളവരോട് വളരെയധികം സ്നേഹത്തില്‍ പെരുമാറുന്നവരും ആയിരിക്കും ഇവര്‍. ഒരു കാര്യത്തിനും ദേഷ്യപ്പെടുകയില്ല. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ സഹായം സ്വീകരിക്കാന്‍ ആളുകള്‍ നില്‍പ്പുണ്ടാവും.

അഗ്രഭാഗം തടിച്ചത്
കാതിന്റെ അഗ്രഭാഗം തടിച്ചിരിക്കുന്നവര്ക്ക് അല്പം നിര്‍ബന്ധബുദ്ധി ഉള്ളവരായിരിക്കും. കാതിന്റെ അഗ്രഭാഗം തടിച്ചതും ഉയര്‍ന്നതും ആയിട്ടുള്ളവര്‍ക്ക് പല കാര്യങ്ങളിലും അല്പം വാശി കൂടുതലായിരിക്കും. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ സ്വഭാവമനുസരിച്ചായിരിക്കും ഇവര്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ ഇവരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications