Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
ഓറല്‍ സെക്സിലൂടെ ഗര്‍ഭം.....കത്തിക്കുത്ത്, അവസാനം
ഓറല്‍ സെക്സിലൂടെ ഗര്‍ഭം.....കത്തിക്കുത്ത്, അവസാനം
ഗര്‍ഭധാരണത്തിനുള്ള പ്രഥമ പടി സ്ത്രീ പുരുഷന്മാരുടെ ബന്ധം, അഥവാ സെക്സ് ആണെന്നുള്ളത് സയന്‍സ് സത്യമാണ്. മിക്കവാറും ജീവി വര്‍ഗങ്ങളുടെ കാര്യത്തിലും ഇതില്‍ വ്യത്യാസമില്ല.
സെക്സില്‍ തന്നെ പല വിഭാഗങ്ങളുണ്ടെന്നു വേണം, പറയാന്‍. ഇതില്‍ ഒന്നാണ് ഓറല്‍ സെക്സ്. ശരിയ്ക്കുള്ള സെക്സ് അല്ലെങ്കിലും ഇതിലൂടെ ഗര്‍ഭ ധാരണ സാധ്യതയില്ലെങ്കിലും. എന്നാല്‍ സയന്‍സിനെ പോലും ചിലപ്പോള്‍ നിഷ്പ്രഭമാക്കിക്കളയുന്ന ചില സംഭവങ്ങളുണ്ടാകും.
ഓറല്‍ സെക്സ് ഗര്‍ഭിണിയാക്കിയ ഒരു പെണ്‍കുട്ടിയുടെ കഥ അറിയൂ, ഏതു തരത്തിലാണ് ഇതു സംഭവിച്ചതെന്നും അറിയൂ,

15 കാരിയായ ഒരു പെണ്‍കുട്ടി
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 1998ല്‍ നടന്ന സംഭവമാണ്. തെക്കന്‍ ആഫ്രിക്കയിലെ ലെസോട്ടോ എന്ന സ്ഥലത്തു നിന്നുള്ള 15 കാരിയായ ഒരു പെണ്‍കുട്ടി പ്രസവ ലക്ഷണങ്ങളോടെ ഡോക്ടര്‍മാരെ സമീപിച്ചു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് ഈ പെണ്‍കുട്ടിയ്ക്ക് അറിയില്ലായിരുന്നു. പരിശോധനയില്‍ ഇവര്‍ പൂര്‍ണ ഗര്‍ഭിണിയാണെന്നും പ്രസവം അടുത്തതിനോട് അനുബന്ധിച്ചുള്ള ബുദ്ധിമുട്ടുകളാണ് ഈ പെണ്‍കുട്ടിയ്ക്കെന്നും തെളിഞ്ഞു.

എന്നാല്‍
എന്നാല്‍ ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നാണ്. ഈ പെണ്‍കുട്ടിയ്ക്ക് വജൈനയുണ്ടായിരുന്നില്ല. മുല്ലേറിയന് ഏജീനസിസ് എന്ന പ്രത്യേക അവസ്ഥയാണ് ഇത്. വളരെ ചുരുക്കം സ്ത്രീകളില്‍ കണ്ടു വരുന്ന അവസ്ഥ. എന്നിട്ടും പെണ്‍കുട്ടി ഗര്‍ഭിണിയായി എന്നതാണ് ഡോക്ടര്‍മാരെ അദ്ഭുതപ്പെടുത്തിയത്. കാരണം ബീജങ്ങള്‍ക്ക് സ്ത്രീയുടെ ശരീരത്തിലെത്തുവാന്‍ ആവശ്യമായ വഴി ഈ പെണ്കുട്ടിയിലുണ്ടായിരുന്നില്ല.

സ്പേം
പിന്നീട് വിശദമായി ഈ കേസ് പരിശോധിച്ചപ്പോള്‍ നേരത്തെ ഈ പെണ്‍കുട്ടി വയറ്റില്‍ കത്തി കൊണ്ടു കുത്തി മുറിവേറ്റ് ചികിത്സയിലായിരുന്നുവെന്നു കണ്ടെത്തി. പുതിയ ബോയ്ഫ്രണ്ടുമായി ഓറല്‍ സെക്സ നടത്തുന്നത് പഴയ ബോയ്ഫ്രണ്ട് കണ്ടെത്തുകയും അവര്‍ തമ്മില്‍ അടിപിടിയുണ്ടാകുകയും ഇയാള്‍ ഈ പെണ്‍കുട്ടിയെ കത്തി കൊണ്ടു കുത്തുകയുമായിരുന്നു, നടന്നത്. ഈ സമയത്ത് ഏതെങ്കിലും വിധേന സ്പേം പെണ്‍കുട്ടിയുടെ വയറിലുണ്ടായ മുറിവിലൂടെ ശരീരത്തില്‍ എത്തുകയും ഇത് ഗര്‍ഭധാരണത്തിനു വഴിയൊരുക്കുകയും ചെയ്തതാകുമെന്നാണ് ഇവര്‍ കണ്ടെത്തിയത്.

ബീജങ്ങള്‍ക്ക് വളരെ വേഗം സഞ്ചരിയ്ക്കാനാകുമെന്നതാണ് വാസ്തവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആര്‍ത്തവ രക്തത്തിനു പുറത്തേയ്ക്കു പോകാന്‍ വഴിയില്ലെങ്കിലും ഈ പ്രക്രിയ നടക്കുന്നുണ്ടായിരുന്നു. രക്തം വയറ്റില്‍ അടിയുന്നതു കാരണം എപ്പോഴും വയറു വേദന അനുഭവപ്പെടുന്ന പെണ്‍കുട്ടി കൂടിയായിരുന്നു ഇത്.

ഓവുലേഷന്
ആര്‍ത്തവ ശേഷം നടക്കുന്ന ഓവുലേഷന് പ്രക്രിയയും ഇവരില്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഗര്‍ഭധാരണം. വയറ്റില്‍ എത്തിയ ബീജം നീന്താനുള്ള കഴിവുള്ളതിനാല്‍ തന്നെ ലക്ഷ്യ സ്ഥാനത്തെത്തി അണ്ഡവുമായി സംയോഗം നടന്ന് ഗര്‍ഭധാരണം നടന്നതാകാം എന്നതാണ് മെഡിക്കല്‍ വിശദീകരണം.

ഇത്തരം സംഭവം
ഇത്തരം സംഭവം, അതായത് ഈ രീതിയിലെ ഗര്‍ഭധാരണം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും മെഡിക്കല്‍ രംഗം വിലയിരുത്തുന്നു.അദ്ഭുത പ്രതിഭാസം എന്നു തന്നെ വിശദീകരിയ്ക്കണം. കാരണം ബീജങ്ങളുടെ ആരോഗ്യം കാരണമാകാം, പ്രതികൂലമായ അവസ്ഥയിലും ഇവ നശിക്കാതിരുന്നതും എന്നും സയന്‍സ് വിശദീകരണം നല്കുന്നു.

സിസേറിയനിലൂടെ
ഈ പെണ്‍കുട്ടി പിന്നീട് സിസേറിയനിലൂടെ പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനു ജന്മം നല്കി.ശാസ്ത്രത്തിനു പോലും അദ്ഭുതമായ ഈ സംഭവം പത്രത്താളുകളില്‍ അന്നു സ്ഥാനം പിടിച്ചിരുന്നു.



Click it and Unblock the Notifications