Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാമുകിമാരെ ഒരുമിച്ചു കണ്ടു കോമയിലായ യുവാവ്...
കാമുകിമാരെ ഒരുമിച്ചു കണ്ടു കോമയിലായ യുവാവ്...
പ്രണയിക്കാത്തവര്‍, മനസിലെങ്കിലും പ്രണയമില്ലാത്തവര്‍ ചുരുങ്ങും എന്നു പറയും. പ്രണയം പലരും പല തരത്തിലാണ് എടുക്കുന്നത്. ഇത് വെറുമൊരു തമാശയായി കാണുന്നവരുണ്ട്, സീരിയസായി കണ്ട് ഒരുമിച്ചു ജീവിയ്ക്കുന്നവരുണ്ട്. പ്രണയത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചവരുണ്ട്, മരിച്ചവരും കൊന്നവരുമുണ്ട്. പ്രണയം നല്ലവരാക്കിയവരും ദുഷ്ടരാക്കിയവരുമുണ്ട്.
ഒരേ സമയം ഒന്നിലേറെ പേരെ പ്രണയിക്കുന്നവരുണ്ട്. ഇതിനെ യഥാര്‍ത്ഥ പ്രണയം എന്നു പറാനാകില്ല. പ്രണയം നടിക്കുന്നുവെന്നേ പറയാനാകൂ. ചതിയ്ക്കുക, വഞ്ചിയ്ക്കുക എന്നൊക്കെ പറയാം. കാരണം ഒന്നിലേറെ പേരെ പ്രണയിക്കാം. പക്ഷേ ഒരു സമയത്ത് ഒന്നിലേറെ പ്രണയം എന്നതില്‍ അര്‍ത്ഥമില്ലെന്നു പറയാം.
പ്രണയം നടിച്ചു പറ്റിയ്ക്കുന്നവരുണ്ട്. ഇത്തരക്കാരാല്‍ പറ്റിയ്ക്കപ്പെടുന്നവരും ധാരാളമാണ്. താന്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നയാള്‍ തന്നെ പറ്റിയ്ക്കുകയാണെന്നു തിരിച്ചറിയുമ്പോഴുള്ള മാനസിക വ്യഥയും കുറച്ചൊന്നുമാകില്ല.
എന്നാല്‍ ഇത്തരം പ്രണയച്ചതികള്ക്കു ചിലപ്പോഴെങ്കിലും ശിക്ഷയും ലഭിയ്ക്കാറുണ്ട്. ഇത്തരം ശിക്ഷ പ്രണയമെന്നു പറഞ്ഞു പറ്റിച്ചവരില്‍ നിന്നും തന്നെയാണെങ്കിലോ. ഇത്തരം ഒരു സംഭവത്തെ കുറിച്ചറിയൂ,

റേക്കിബ്
റേക്കിബ് എന്ന യുവാവിനാണ് പ്രണയം പണി കൊടുത്തത്. ഇതും ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിവസത്തില്‍. 18 വയസു മാത്രമുളള ഈ യുവാവിന് ഒരേ സമയത്തുണ്ടായിരുന്നത് 14 കാമുകിമാരാണ്. ഓരോ കാമുകിമാരും കരുതി, താന്‍ മാത്രമാണ് ഇയാള്‍ക്കു കാമുകിയായി ഉള്ളതെന്ന്.

വാലന്റൈന്‍സ് ഡേ
വാലന്റൈന്‍സ് ഡേയില്‍, അതായത് ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ഈ 14 കാമുകിമാരും ഒരുമിച്ച് ഇയാള്ക്കടുത്തെത്തുകയായിരുന്നു. ഇവരെ കണ്ട് ഞെട്ടിയ ഇയാള്‍ ആഘാതം താങ്ങാനാകാതെ കോമയിലേയ്ക്കു വീണുപോയി.

കാമുകിമാരില്‍ ഒരാളായ
റേക്കിബിനെ കാമുകിമാരില്‍ ഒരാളായ ജോറിനയാണ് ഇതിനു വഴി വച്ചത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് താനല്ലാതെയും മററു കാമുകിമാര്‍ ഇയാള്‍ക്കുണ്ടെന്ന് ഇവര്‍ മനസിലാക്കിയത്. ഓരോരുത്തരുടേയും പേരുകള്‍ സ്വീറ്റഹാര്ട്ട് 1, 2, 3, 4 എന്നിങ്ങനെയുള്ള ക്രമത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.

സംശയം തോന്നി
സംശയം തോന്നി ഈ നമ്പറുകളിലേയ്ക്കു വിളിച്ച ജോറിനയുടെ സംശയം ഉറപ്പിയ്ക്കുന്നതായിരുന്നു മറുപടികള്‍. ഇതേ തുടര്‍ന്ന് ഇവരോട് ജൊറീന കാര്യം പറഞ്ഞു. തങ്ങള്‍ പറ്റിയ്ക്കപ്പെടുകയായിരുന്നുവെന്ന് അപ്പോഴാണ് ഇവര്‍ എല്ലാവരും തിരിച്ചറിഞ്ഞത്. തന്നെ പറ്റിച്ച ഇയാള്ക്കിട്ടു പണി കൊടുക്കുവാന്‍ ഇവര്‍ തീരുമാനിച്ചു.

ഇതേത്തുടര്‍ന്നാണ്
ഇതേത്തുടര്‍ന്നാണ് ഒരുമിച്ച് ഇവര്‍ ഇയാളുടെ അടുത്തെത്തിയത്. അതും വാലന്റൈന്‍സ് ഡേയില്‍. ഇവരെ ഒരുമിച്ചു കണ്ട ആഘാതത്തില്‍ ഇയാള്‍ ബോധം കെട്ടു വീഴുകയും പിന്നീട് കോമയിലേയ്ക്കു പോകുകയുമായിരുന്നു.

തങ്ങള്‍ക്ക്
തങ്ങള്‍ക്ക് ഇയാളെ ഉപദ്രവിയ്ക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഒരു ഷോക്ക് നല്‍കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും കാമുകിമാര്‍ പറയുന്നു. ഇയാള്‍ ഇത്തരം ഒരു അവസ്ഥയിലെത്തിയതില്‍ വിഷമമുണ്ടെന്നും എത്രയും പെട്ടെന്ന് ഇയാള്‍ സുഖം പ്രാപിയ്ക്കണെന്നുമാണ് ആഗ്രഹമെന്നും ഇവര്‍ വെളിപ്പെടുത്തി.



Click it and Unblock the Notifications
