Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റേപ്പിനെ തുടര്‍ന്ന് മരണം തേടിയ കൗമാരക്കാരി...
റേപ്പിനെ തുടര്‍ന്ന് മരണം തേടിയ കൗമാരക്കാരി...
ചെറിയ പെണ്‍കുട്ടികള്‍ പോലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ നാം അറിയാറുണ്ട്. ഇതില്‍ ചിലപ്പോള്‍ ജനിച്ചു വയസും പോലും തികയാത്ത പെണ്കുഞ്ഞുങ്ങളും പെടുന്നു.
ചെറുപ്പത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയമാകുന്നത് ശാരീരികമായി മാത്രമല്ല, മാനസികമായി കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നത് വാസ്തവമാണ്. ശരീരത്തിലേറ്റ മുറിവുണങ്ങുമെങ്കിലും മനസിലേറ്റ മുറിവ് ജീവിതാവസാനം വരെ ഇവരെ വേട്ടയാടിയേക്കും. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പ്രശ്നത്തിനു കാരണവുമായേക്കും.
ചെറുപ്പത്തിലെ പീഡനത്തെ തുടര്‍ന്ന് മരണം വരിയ്ക്കാന്‍ മെഡിക്കല്‍ സഹായം തേടിയ ഡെച്ചുകാരിയായ 17 കാരി അടുത്തിടെ മരണപ്പെട്ടു. ഇവരെ കുറിച്ചറിയൂ,

നോവ പോത്തോവന്‍
നോവ പോത്തോവന്‍ എന്ന 17 കാരിയായ പെണ്‍കുട്ടിയാണ് അടുത്തിടെ മരിച്ചതായി സഹോദരി അറിയിച്ചത്. 11-ാമത്തെ വയസില്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ട നോവ 14-ാമത്തെ വയസില്‍ വീണ്ടും രണ്ടു പുരുഷന്മാരാല് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു.

സ്ട്രെസ്, അനോറെക്സിയ
ഇതെത്തുടര്‍ന്നുണ്ടാകുന്ന സ്ട്രെസ്, അനോറെക്സിയ, ഡിപ്രഷന് തുടങ്ങിയ രോഗാവസ്ഥകളിലേയ്ക്ക് ഈ പെണ്‍കുട്ടി മാറി. തന്റെ അനുഭവങ്ങള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ പെണ്‍കുട്ടി പങ്കു വച്ചിരുന്നു.

റേപ്പിനെ തുടര്‍ന്ന്
റേപ്പിനെ തുടര്‍ന്ന് മാനസിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇവര്‍ ചികിത്സ തേടിയെങ്കിലും ഇതു കൊണ്ട് കാര്യമായ ഗുണമുണ്ടായില്ല. ഇതെത്തുടര്‍ന്ന് ദയാവധത്തിനായി ഇവിടെയുള്ള ഒരു ക്ലിനിക്കില്‍ ഈ പെണ്‍കുട്ടി പോയിരുന്നു. തന്റെ മരണത്തിനായി സഹായം തേടി. 17 വയസാണ് ഇവക്ക് അപ്പോള്‍ ഉണ്ടായിരുന്നത്.

ദയാവധം
എന്നാല്‍ 21 വയസാകാതെ ദയാവധം നിയമ വിരുദ്ധമാണെന്ന് ക്ലിനിക് അവരെ അറിയിച്ചു. അതു വരെ ചികിത്സ തുടരണമെന്നും 21 വയസിലേ ബ്രെയിന്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുകയുള്ളൂവെന്നായിരുന്നു ക്ലിനിക്കിന്റെ നിലപാട്.

എന്നാല്‍ അതു വരെ കാത്തിരിയ്ക്കാന്‍
എന്നാല്‍ അതു വരെ കാത്തിരിയ്ക്കാന്‍, തന്റെ ദുരിതം നീട്ടാന്‍ ഈ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഇതെത്തുടര്‍ന്ന് ഭക്ഷണവും ചികിത്സയും നിഷേധിച്ച് വീട്ടില്‍ തന്നെ സ്റ്റാര്വേഷന് മോഡിലായിരുന്നു പെണ്‍കുട്ടി. ഒരാളുടെ അനുവാദത്തോടെയല്ലാതെ അയാള്‍ക്ക് ഭക്ഷണമോ മെഡിക്കല്‍ സഹായമോ ശുശ്രൂഷയോ നല്‍കാനാകില്ലെന്ന ഡച്ച് നിയമം ബലമായി നോവയ്ക്കു ചികിത്സ നല്‍കുന്നതിന് തടസമാകുകയും ചെയ്തു.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് ഭക്ഷണം കഴിയ്ക്കാതെ തന്നെ മരണത്തിലേയ്ക്കു പോകുകയായിരുന്നു നോവ. നോവയുടെ മരണം മെഡിക്കല്‍ സഹായത്തോടെയായിരുന്നുവെന്ന ചില വാര്‍ത്താ മാധ്യമങ്ങളുടെ വാദത്തെ ഖണ്ഡിച്ചാണ് നോവ ഭക്ഷണവും ചികിത്സയും ഇല്ലാത്തതു കൊണ്ടാണ് മരണം വരിച്ചതെന്ന വാസ്തവം സഹോദരി അറിയിച്ചത്.

ചെറുപ്പത്തിലെ ഇത്തരം അനുഭവങ്ങള്‍
ചെറുപ്പത്തിലെ ഇത്തരം അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടിയെ എങ്ങനെ കൊല്ലാതെ കൊല്ലുന്നു, മാനസികമായി തളര്‍ത്തുന്നു എന്നതിന് ഉദാഹരണമാണ് നോവ സ്വയം മരണത്തെ വരിച്ച സംഭവം.



Click it and Unblock the Notifications
