Just In
- 43 min ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 3 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
- 9 hrs ago
സുവർണാവസരം തട്ടിത്തെറിപ്പിക്കും രാശിക്കാർ ഇവരാണ്
- 19 hrs ago
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില് പരിഹാരമുണ്ട്
Don't Miss
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്ഡീസ്: റെക്കോര്ഡിനരികെ കെഎല് രാഹുല്
- News
സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല് ഇര പ്രണിത പറയുന്നത് ഇതാണ്
- Finance
ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും
- Movies
ഞാനും ഞാനുമെന്റാളും, അഞ്ചു വര്ഷത്തെ പ്രണയം,മഹാരാജാസിലെ പിള്ളേരുടെ പ്രണയകഥ..!
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
കൈയ്യിലെ ഈ രേഖ പറയും ചില വിവാഹ രഹസ്യങ്ങള്
ഒരാളുടെ ജീവിതത്തെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇതില് പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ചിലരില് ജീവിതം വളരെ പോസിറ്റീവ് ആയി മുന്നോട്ട് പോവുമ്പോള് ചിലരിലാകട്ടെ അത് നെഗറ്റീവ് ആയാണ് മുന്നോട്ട് പോവുക. എന്നാല് ഇതെല്ലാം മനസ്സിലാക്കുന്നതിനും ചില സീക്രട്സ് മനസ്സിലാക്കുന്നതിനും നമുക്ക് സഹായിക്കുന്ന ഒന്നാണ് ഹസ്തരേഖാ ശാസ്ത്രം. ഹസ്തരേഖാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില് വളരെ വലിയ പങ്കാണ് ഉള്ളത്. വൈവാഹിക ജീവിതം വിജയകരമാണോ പരാജയമാണോ എന്ന കാര്യം പലപ്പോഴും നമ്മള് തിരിച്ചറിയാറില്ല. ഇതെല്ലാം കൈരേഖ നോക്കിയാല് നമുക്ക് മനസ്സിലാക്കാന് സാധിക്കും എന്നതാണ് സത്യം.
എന്നാല് ചില കൈയ്യിലെ വിവാഹ രേഖകള് നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങള് മുന്കൂട്ടി മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. പലപ്പോഴും ഇത് നമ്മള് മറന്ന് പോവുന്ന അവസരങ്ങള് ഉണ്ട്. എന്നാല് വിവാഹം സന്തോഷകരമോ അതോ സങ്കടകരമോ എന്നത് നമുക്ക് നേരത്തെ തന്നെ മനസ്സിലാക്കാന് സാധിക്കുന്നുണ്ട്. അതിന് സഹായിക്കുന്ന ചില കാര്യങ്ങള് കൈയ്യിലെ ഈ രേഖ നോക്കി നമുക്ക് മനസ്സിലാക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

വിവാഹ രേഖ
ചെറുവിരലിന് താഴെയായി കാണപ്പെടുന്ന ചെറി രേഖകളാണ് വിവാഹ രേഖകള്. ഇവ ചിലപ്പോള് ഒന്നോ ചിലപ്പോള് അതില് കൂടുതലോ ഉണ്ടായിരിക്കും. അതായത് ചെറു വിരലിനും ഹൃദയരേഖക്കും ഇടയിലുള്ള രേഖകളാണ് ഇവ. ഈ രേഖകള് സ്ത്രീയുടേത് വലതു കൈയ്യിലും പുരുഷന്റേത് ഇടതു കൈയ്യിലും ആയിരിക്കും ഉണ്ടാവുന്നത്. എപ്പോഴാണ് വിവാഹം നടക്കാനുള്ള പ്രായം, വിവാഹം സന്തോഷകരമാണോ അതോ സങ്കടകരമാണോ എന്ന കാര്യമെല്ലാം നമുക്ക് ഇത് നോക്കി മനസ്സിലാക്കാവുന്നതാണ്.

ഒറ്റ രേഖ
നിങ്ങളുടെ കൈയ്യില് ഒറ്റ വിവാഹ രേഖയാണ് ഉള്ളതെങ്കില് അത് നിങ്ങള്ക്ക് നല്കുന്നത് സുഖകരമായ ഒരു ദാമ്പത്യ ജീവിതം ആയിരിക്കില്ല. എങ്കിലും ഇടക്കിടെയുണ്ടാവുന്ന പൊട്ടിത്തെറികള് ഒഴിവാക്കിയാല് നല്ല ഒരു ദാമ്പത്യം നിങ്ങള്ക്ക് പടുത്തുയര്ത്തി കൊണ്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എന്നാല് ചെറിയ ചില അശ്രദ്ധകള് പലപ്പോഴും നിങ്ങള്ക്ക് വിവാഹമോചനത്തിന് വരെ കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള് എല്ലാം വളരെയധികം ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്ക്ക് പോലും പിണങ്ങുന്ന വഴക്കിടുന്ന ദമ്പതികള് ആണെങ്കില് അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം വിവാഹ രേഖയുടെ തന്നെ ചില പ്രതിസന്ധികളാണ്.

ഒരുപോലുള്ള രണ്ട് രേഖ
നിങ്ങളുടെ കൈയ്യില് ഒരുപോലെയുള്ള രണ്ട് രേഖകള് ഉണ്ടോ? എന്നാല് വിവാഹ ജീവിതം അല്പം ഭംഗിയായി സന്തോഷകരമായി പോവുന്നതിനുള്ള വഴിയാണ് തെളിഞ്ഞ് കാണുന്നത്. എന്നാല് എന്തെങ്കിലും ചെറിയ തരത്തിലുള്ള അസ്വാരസ്യങ്ങള് കുടുംബത്തില് ഉണ്ടായാല് അത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില് അല്പം കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. എന്നാല് ഒരുപോലെുള്ള രേഖകളെങ്കില് ഇവരില് സന്തോഷകരമായ ഒരു ദാമ്പത്യം തന്നെയാണ് ചൂണ്ടിക്കാണിക്കാണിക്കുന്നത്.

നാലില് കൂടുതല് രേഖ
നിങ്ങളുടെ കൈയ്യില് വിവാഹ രേഖകള് നാലില് കൂടുതല് ഉണ്ടെങ്കില് നിങ്ങള് പങ്കാളിയോട് സ്നേഹം മാത്രം കാണിക്കുന്നവരായിരിക്കും. പങ്കാളിക്ക് എന്ത് തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടെങ്കിലും അതെല്ലാം തന്റേതെന്ന ചിന്തയില് ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര് തയ്യാറാവുന്നുണ്ട്. ഇവരുടെ വിവാഹ ജീവിതം വളരെയധികം വിജയകരവും സന്തോഷകരവും ആയിരിക്കും. ഒരു കാരണവശാലും ഇവരില് വിവാഹ മോചനത്തിനോ മറ്റ് പ്രശ്നങ്ങള്ക്കോ സ്ഥാനമുണ്ടാവുകയില്ല. ഇതെല്ലാം ജീവിതത്തില് നിങ്ങള്ക്ക് നല്കുന്ന ഗുണങ്ങളായാണ് കണക്കാക്കുന്നതും.

വലുതും ചെറുതും
നിങ്ങളുടെ കൈയ്യില് വിവാഹ രേഖകള് ചെറുതും വലുതുമായാണ് ഉള്ളതെങ്കില് അതും അല്പം പ്രയാസപ്പെട്ട് വേണം കണക്കിലെടുക്കുന്നതിന്. കാരണം ജീവിതത്തില് പല വിധത്തിലുള്ള നേട്ടങ്ങള് വിവാഹത്തിന് ശേഷം ഉണ്ടെങ്കിലും അല്പം ശ്രദ്ധയോടെ വേണം ഇതിനെ മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും. പ്രത്യേകിച്ച് സ്ത്രീകള് മുന്കൈയ്യെടുത്ത് ചെയ്യുന്ന തീരുമാനങ്ങളെ ഉള്ക്കൊള്ളുന്നതിന് പങ്കാളി ശ്രമിക്കണം. അതുകൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവും ഇവരില് ഉണ്ടാവുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്.

മുറിഞ്ഞ രേഖ
വിവാഹ രേഖ മുറിഞ്ഞാണ് കാണപ്പെടുന്നതെങ്കില് വൈധവ്യ ദോഷത്തിനുള്ള സാധ്യതയുണ്ട്. എന്നാല് മുറിഞ്ഞ രേഖ വീണ്ടും കൂടിച്ചേരുന്ന തരത്തിലാണെങ്കില് അവരില് സന്തോഷകരമായ ദാമ്പത്യത്തിന് സാധ്യതയുണ്ട് എന്നതും സത്യമാണ്. ചിലരില് വിവാഹ ജീവിതത്തില് നേട്ടങ്ങളും സന്തോഷകരമായ ദാമ്പത്യവും ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. എത്ര മുറിഞ്ഞ വിവാഹ രേഖകള് ആണെങ്കിലും ഇത് അല്പം ശ്രദ്ധിക്കാവുന്നതാണ്.

ചുരുങ്ങിയ രേഖ
നിങ്ങളുടെ കൈയ്യില് ചുരുങ്ങിയ വിവാഹ രേഖകള് ആണെങ്കില് ഇത്തരക്കാര്ക്ക് വിവാഹ ശേഷവും അവിഹിത ബന്ധങ്ങള് ഉണ്ട് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏറ്റവും അധികം വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥയിലൂടെയായിരിക്കും ഇവര് കടന്നു പോവുക. ഒരു തരത്തിലും ജീവിതത്തില് പ്രതിസന്ധികള് നേരിടാന് ഇവര് പ്രാപ്തരായിരിക്കില്ല. ചെറിയ ചില കാര്യങ്ങള് പോലും ഇവരെ പെട്ടെന്ന് തളര്ത്തുന്നു. ചുരുങ്ങിയ വിവാഹ രേഖ അല്പം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്.

ശാഖകളോട് കൂടിയ രേഖ
ഒന്നിലധികം വിവാഹം കഴിക്കുന്നതിനുള്ള സാധ്യത ഇവരിലുണ്ട്. ഒരിക്കലും ഇതിന് ഇവരുടെ പങ്കാളി തടസ്സം നില്ക്കില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം തന്നെ ഇവരെ ബാധിക്കുന്നുണ്ട്. വിവാഹം ഒന്നിലധികം ഉണ്ടെന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്.