Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 8 മണിക്ക് തുടങ്ങും, ആദ്യ ഫലസൂചനകൾ 10 മണിയോടെ...
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഭര്‍ത്താവിനെ വഞ്ചിയ്ക്കാന്‍ കാരണം ഓറല്‍...
ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്ന ഭാര്യമാരെക്കുറിച്ചും ഭാര്യമാരെ വഞ്ചിയ്ക്കുന്ന ഭര്ത്താക്കന്മാരെ കുറിച്ചുമെല്ലാം നാം കേള്‍ക്കാറുണ്ട്. ഇത്തരം വഞ്ചനകള്‍ പലപ്പോഴും രണ്ടിലൊരാളുടെ കൊലപാതകത്തില്‍ കലാശിയ്ക്കുന്ന കഥകളും കുറവല്ല.
പങ്കാളികളെ വഞ്ചിയ്ക്കാനുളള കാരണങ്ങള്‍ പലര്‍ക്കും പലതാകും. ചില കേസുകളില്‍ പങ്കാളിയ്ക്കു കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മറ്റു ചില താല്പര്യങ്ങള് കാരണം പങ്കാളിയെ വഞ്ചിയ്ക്കുന്നവരുണ്ട്.
ഭര്‍ത്താവിനെ വഞ്ചിച്ചുവെന്നു തുറന്നു പറയുന്ന, ഇതിനു പുറകിലെ അല്പം വിചിത്രമെന്നു തോന്നാവുന്ന കാരണം പറയുന്ന സ്ത്രീ. പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു യുവതി.

ഈ യുവതി
ഈ യുവതി ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. യൂണിവേഴ്സിറ്റിയില്‍ വച്ചു കണ്ടു മുട്ടിയ ആളെ ആദ്യമായി പ്രണയിച്ച് വിവാഹം ചെയ്ത സ്ത്രീയും. അയാളായിരുന്നു, അവളുടെ ആദ്യത്തെ പ്രണയവും ആദ്യത്തെ കിടപ്പറ പങ്കാളിയും.

എന്നാല്‍
എന്നാല്‍ ലൈംഗിക ജീവിതത്തില്‍ താനാഗ്രഹിയ്ക്കുന്നത് ലഭിയ്ക്കുന്നില്ലെന്ന കാരണം കൊണ്ട് ഈ സ്ത്രീ അസംതൃപ്തയായിരുന്നു. കാരണം ഭര്‍ത്താവ് ഓറല്‍ സെക്സിന് തയ്യാറാകാത്തതു തന്നെ. തനിക്കതു താല്പര്യമില്ലെന്ന് അയാള്‍ തുറന്നു പറയുകയും ചെയ്തു. ഇതിനായി ഏറെ ആഗ്രഹിച്ചിരുന്ന ആ ഭാര്യയ്ക്ക് ഇത് തന്റെ താല്പര്യങ്ങളെ അവഗണിയ്ക്കലായിരുന്നുവെന്ന തോന്നലുമുണ്ടായി. മറ്റു രീതികളില്‍ അവരുടെ കിടപ്പറ ബന്ധം തൃപ്തികരവുമായിരുന്നു.

പിന്നീട്
പിന്നീട് അടുത്തുള്ള ഒരു ഷോപ്പില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ചെന്ന സ്ത്രീയോട് കയ്യിലെ വിവാഹ മോതിരം കണ്ട് ഇതിട്ടയാള് ഭാഗ്യവാനാണെന്ന കമന്റ് ഈ സ്ത്രീയെ ശ്രദ്ധിച്ചിരുന്ന ഒരു യുവാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് തന്റെ താല്പര്യങ്ങള്ക്ക് അറുതി വരുത്താന്‍ ഈ സ്ത്രീയ്ക്കു പ്രേരണ ലഭിച്ചതെന്നും പറയുന്നു.

ഒരു ഡേറ്റിംഗ് സൈറ്റിലൂടെ
ഒരു ഡേറ്റിംഗ് സൈറ്റിലൂടെ ജെയേര്‍ഡ് എന്ന (സാങ്കല്പിക നാമം) യുവാവുമായി ഈ സ്ത്രീ പരിചയപ്പെടുകയും ഇയാളുടമായി അടുപ്പത്തിലാകുകയും ചെയ്യുന്നു. ഇരുവരും കണ്ടു മുട്ടാനും തീരുമാനിച്ചു.

പരസ്പരം കണ്ടു മുട്ടിയ ഈ യുവാവിനോട്
പരസ്പരം കണ്ടു മുട്ടിയ ഈ യുവാവിനോട് തന്റെ ആഗ്രഹം ഈ സ്ത്രീ തുറന്നു പ്രകടിപ്പിയ്ക്കുന്നു. ഇതിന് ഇയാള്‍ സന്നദ്ധനുമായിരുന്നു. ഇയാളില്‍ തൃപ്തയായ സ്ത്രീ വീണ്ടും ഇയാളുടമായി ഇപ്പോഴും ബന്ധം തുടരുന്നു.

താന്‍ ഭര്‍ത്താവിനെ ചതിച്ചുവെന്ന്
താന്‍ ഭര്‍ത്താവിനെ ചതിച്ചുവെന്ന് ഇവര്‍ക്ക് അറിയാം. തന്റെ ഭര്‍ത്താവിനൊപ്പം ഇപ്പോഴും ഇവര്‍ കഴിയുന്നതിന് ഇവര്‍ക്കു ന്യായീകരണവുമുണ്ട്. തന്റെ രണ്ടു മക്കളാണ് മറ്റാരേക്കാളും തനിക്കു വലുത്. അവരുടെ ഭാവി. അതിലുപരി തന്റെ ഭര്‍ത്താവ് തന്റെ മക്കളുടെ ഏറ്റവും നല്ല അച്ഛനാണെന്ന ഉറപ്പും.

കിടപ്പറയിലെ അസംതൃപ്തി
കിടപ്പറയിലെ അസംതൃപ്തി പലരേയും വഴി വിട്ട ബന്ധങ്ങളിലേയ്ക്കു നയിക്കുന്നുണ്ടെന്നത് വാസ്തവമാണ്. ഇതിനുള്ള ഏറ്റവും ഉത്തമ ഉദാഹരണമാണ് ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്നുവെന്ന് അറിയാമായിരുന്നിട്ടും ഇതേ വഴിയിലൂടെ നീങ്ങുന്ന ഭാര്യയും അമ്മയുമായ ഒരു സ്ത്രീ.