Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ആണിനെയും അമ്പരിപ്പിയ്ക്കും അവയവ രഹസ്യം
ആണിനെയും അമ്പരിപ്പിയ്ക്കും അവയവ രഹസ്യം
മനുഷ്യ ശരീരം ഒരു അദ്ഭുതമാണെന്നു പറയാം. പ്രത്യേക കര്‍മങ്ങള്‍ക്കായി പ്രത്യേക അവയവങ്ങള്‍. ഇതില്‍ ശാരീരികമായി പ്രാധാന്യമുള്ള ഒന്നാണ് രഹസ്യാവയവം അഥവാ പ്രത്യുല്പാദന അവയവം.
പുരുഷന്റെ അവയവം അഥവാ പുരുഷ ലിംഗവും ഏറെ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നു വേണം, പറയാന്‍. അനാട്ടമി മാത്രമല്ല, ഇവയുടെ പ്രവര്‍ത്തനവും പല ഘടകങ്ങളുമായി അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത്തരം കാര്യങ്ങളില്‍ അജ്ഞതയുമുണ്ടാകും. ഇതു ചിലപ്പോള്‍ അപകടത്തിലേക്കു കൊണ്ടെത്തിയ്ക്കുകയും ചെയ്യും.
പുരുഷ ലിംഗത്തെ കുറിച്ചുള്ള ചില പ്രത്യേക വസ്തുതകളെ കുറിച്ചറിയൂ,

ഓരോ രാത്രിയിലും
ഓരോ രാത്രിയിലും പുരുഷന് 4-5 തവണ ഉദ്ധാരണമുണ്ടാകുമെന്നു ശാസ്ത്രം. ഇത് പലപ്പോഴും ഉറക്കത്തിലായിരിയ്ക്കും. പുരുഷന് പോലും അറിയാതെ. ഇതു പോലെ തന്നെ മോണിംഗ് ഇറക്ഷന്‍, അതായത് രാവിലെയുള്ള ഉദ്ധാരണം സാധാരണയാണ്. പുരുഷ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

പഠനത്തില്‍
25,000 പുരുഷന്മാരില് നടത്തിയ പഠനത്തില്‍ 55 ശതമാനം പുരുഷന്മാര്ക്കും അവയവ വലിപ്പം കൂടുതല്‍ വേണം എന്ന് അഭിപ്രായപ്പെട്ടവരാണ്. 45 ശതമാനം പേര് ഉള്ളതില്‍ സംതൃപ്തരും 0.2 ശതമാനം ഉള്ളതിനേക്കാള്‍ ചെറുതും ആഗ്രഹിയ്ക്കുന്നവരാണ്.

ആഭരണം
1-2 ശതമാനം പേര് അവയവം തുളച്ച് ആഭരണം ഇട്ടിരിയ്ക്കുന്നവരാണ്. പ്രിന്‍സ് ആല്‍ബെര്‍ട്ട് എന്നതാണ് ഏറ്റവും പ്രസിദ്ധമായ തുളയ്ക്കല്‍ രീതി.

ഒടിയാന്‍ സാധ്യത
ലിംഗം ഹൈഡ്രോസ്റ്റേറ്റിക് സ്കെല്ട്ടനാണ്. എന്നാല്‍ ഇതിന് എല്ലുകളില്ല. എല്ലുകളില്ലെങ്കിലും ഇത് ഒടിയാന്‍ സാധ്യതയുള്ള അവയവവുമാണ്. സെക്സിനിടെ ഗുരുതരമായി ഒടിവു പറ്റിയ ഏറ്റവും പ്രധാനപ്പെട്ട കേസ് യുഎസിലാണ് സംഭവിച്ചിട്ടുള്ളത്.

രണ്ടു ലിംഗമുള്ള അവസ്ഥ
ചില പുരുഷന്മാരില് രണ്ടു ലിംഗമുള്ള അവസ്ഥ വളരെ അപൂര്‍വമായി കണ്ടു വരുന്നുണ്ട്. ഡിഫാലസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവ രണ്ടും ഒരേ വലിപ്പമുള്ളതും പ്രവര്‍ത്തന ക്ഷമമാകാന്‍ കഴിവുള്ളതും ആണെങ്കിലും ഇത് വളരെ ചുരുക്കം മാത്രമേ നടക്കാറുള്ളൂ.

ലിംഗത്തിന്റെ വലിപ്പം
ലിംഗത്തിന്റെ വലിപ്പം ഒരാളുടെ ഷൂ സൈസ് ആകുമെന്ന് പൊതുവേ വിശ്വാസമുണ്ട്. എന്നാല്‍ ഇതില്‍ സത്യമില്ലെന്നതാണ് വാസ്തും. ഒരാളുടെ ശരീര വലിപ്പത്തെ അടിസ്ഥാനമാക്കിയിരിയ്ക്കും. ഇത്. മാത്രമല്ല, വലിപ്പവും സ്ത്രീയ്ക്കു ലഭിയ്ക്കുന്ന സെക്സ് സുഖവും തമ്മില്‍ ബന്ധമില്ലെന്നും സയന്‍സ് വിവരിയ്ക്കുന്നു. വാസ്തവത്തില്‍ ചെറിയ ലിംഗമാണ് കൂടുതല്‍ ഉദ്ധരിയ്ക്കുന്നതെന്ന് പഠനം പറയുന്നു. ചെറിയ ലിംഗമെങ്കില്‍ ഉദ്ധരിയ്ക്കുമ്പോള് 86 ശതമാനം വരെ വലിപ്പം വര്‍ദ്ധിയ്ക്കും. എന്നാല്‍ ജന്മനാ വലുതെങ്കില്‍ ഇത് 47 ശതമാനം വരെ മാത്രമേ വര്ദ്ധിയ്ക്കുന്നുള്ളൂ.

നവജാത ആണ്‍കുഞ്ഞിന്
നവജാത ആണ്‍കുഞ്ഞിന് വരെ ഉദ്ധാരണമുണ്ടാകാറുണ്ട്. ഇത് അള്‍ട്രസൗണ്ട് സ്കാനില്‍ വ്യക്തമായിട്ടുണ്ട്. പൊക്കിള്‍ക്കൊടി മുറിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു നവജാത ശിശുവിന് ഉദ്ധാരണമുണ്ടായതായി സെക്സോളജിസ്റ്റ് വില്യം മാസ്റ്റേഴ്സ് വെളിപ്പെടുത്തിയിട്ടുണ്ട്.

വലിപ്പം
ലോകത്തെ ഏറ്റവും വലിയ പുരുഷ അവയവത്തിന്റെ വലിപ്പം 13. 5 ഇഞ്ച് നീളവും 6.25 ഇഞ്ചി വീതിയുമായാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. എന്നാല്‍ ആവറേജ് വജൈനല്‍ സൈസ് 3-4 ഇഞ്ചു വരെയാണെന്ന കാര്യം ഓര്‍ക്കുക.



Click it and Unblock the Notifications