Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പെണ് അധരങ്ങള്‍ കഥകളാണ്, അറിയൂ...
പെണ് അധരങ്ങള്‍ കഥകളാണ്, അറിയൂ...
ലക്ഷണ ശാസ്ത്രത്തില്‍ ഒരാളുടെ ശാരീരിക പ്രത്യേകതകള്‍ നോക്കി ഒരാളെ വിലയിരുത്താറുണ്ട്. സ്വഭാവവും ഭാവിയും വരെ പറയാനാകുമെന്നാണ് പറയുക. പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് ലക്ഷണ ശാസ്ത്രമെന്നതും.
ഇതു പ്രകാരം സ്ത്രീ ലക്ഷണമാകില്ല, പുരുഷ ലക്ഷണം. പുരുഷന് നല്ല ലക്ഷണമായി വിലയിരുത്തുന്നത് സ്ത്രീയ്ക്കു നല്ല ലക്ഷമാകില്ല. നേരെ മറിച്ചുമാകാം. അതായത് ലക്ഷണ ശാസ്ത്ര പ്രകാരം സ്ത്രീ പുരുഷന്മാര്ക്ക് വ്യത്യസ്തതയുണ്ടെന്നര്ത്ഥം.
ശരീരത്തിന്റെ ഓരോ ഭാഗമെടുത്തും ലക്ഷണ ശാസ്ത്രം വിലയിരുത്തല്‍ നടത്തുന്നു. ഇതു പ്രകാരവും സ്ത്രീ പുരുഷന്മാരുടെ കാര്യങ്ങള്‍ വ്യത്യസ്തങ്ങളാകും.
സൗന്ദര്യത്തില്‍, പ്രത്യേകിച്ചും സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകള്‍. ചുണ്ടുകളുടെ നിറവും ആകൃതിയുമെല്ലാം സ്ത്രീകളെക്കുറിച്ചു ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ചൈനീസ് ശാസ്ത്ര പ്രകാരം ലിപ്സോളജി എന്ന പ്രത്യേക ശാസ്ത്ര ശാഖ തന്നെയുണ്ട്. ചുണ്ടു നോക്കി സ്വഭാവം പറയുന്നത്. ഇതെക്കുറിച്ചറിയൂ,

ഇടത്തരം
തടിയ്ക്കാത്തതും നേര്ത്തതുമല്ലാത്ത ഇടത്തരം ചുണ്ടുകളാണ് പൊതുവേ ആകൃതിയൊത്ത ചുണ്ടുകളെന്നു പറയുക. ലക്ഷണ പ്രകാരവും ഇതാണ് മെച്ചപ്പെട്ടവ. ഇത്തരം ചുണ്ടുകള്‍ വളരെ കുറവുമാണ്. എന്നാല്‍ ഇത്തരം ചുണ്ടുകളുള്ള സ്ത്രീകള്‍ പെട്ടെന്നു ദേഷ്യം വരുന്നവരും പുതിയ ആളുകളുമായി പെട്ടെന്ന് ഇടപഴകാത്തവരുമാണ്.

വീതി കുറഞ്ഞ ചുണ്ടുകളുള്ള സ്ത്രീകള്‍
വീതി കുറഞ്ഞ ചുണ്ടുകളുള്ള സ്ത്രീകള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരും തങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ഉറപ്പുള്ളവരുമായിരിയ്ക്കും. ഒതുങ്ങിയ പ്രകൃതക്കാരും ശാന്തരുമാകും. ഇത്തരം ചുണ്ടുകളുള്ള സ്ത്രീകള്‍ സ്വയംപര്യാപ്തരും സെന്സിറ്റീവുമായിരിയ്ക്കും.
എന്നാല്‍ ഉത്സാഹപ്രകൃതമുള്ളവരുമായിരിയ്ക്കും.

മാംസളമായ ചുണ്ടുകളുള്ളവര്‍
മാംസളമായ ചുണ്ടുകളുള്ളവര്‍ ധൈര്യശാലികളായിരിയ്ക്കും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നവര്. വിശാലഹൃദയരായ ഇവര്‍ക്ക് പെട്ടെന്നു തന്നെ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സാധിയ്ക്കും. ഇത്തരം ചുണ്ടുകളുള്ള സ്ത്രീകള്‍ മാതൃത്വത്തിന് മഹത്വം നല്‍കുന്നവരായിരിയ്ക്കും. ചുണ്ടിന്റെ നടുവില്‍ മാത്രമാണ് മാംസളതയെങ്കില് ഇവര്‍ സ്വന്തം കഴിവുകളാല്‍
പ്രശസ്തി നേടുന്നവരും തമാശയിഷ്ടപ്പെടുന്നവരും സൗന്ദര്യമുള്ളവരുമായിരിയ്ക്കും.

ഹൃദയാകൃതിയുള്ള ചുണ്ടുകളുള്ളവര്‍
ഹൃദയാകൃതിയുള്ള ചുണ്ടുകളുള്ളവര്‍ പുതിയ ഐഡിയകള്‍ കണ്ടുപിടിയ്ക്കുന്ന തരക്കാരും ക്രിയാത്മകരുമായിരിയ്ക്കും. പെട്ടെന്നു തന്നെ ചിന്തിയ്ക്കാനും തങ്ങളുടെ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനും ഇവര്‍ ശ്രദ്ധിയ്ക്കും.നാണം കുണുങ്ങി നില്‍ക്കാതെ സ്മാര്‍ട്ടായി കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്ന തരക്കാര്‍.

വീതി കൂടിയ ചുണ്ടുകളെങ്കില്
വീതി കൂടിയ ചുണ്ടുകളെങ്കില് ഏതു സാഹചര്യവുമായും എളുപ്പം യോജിച്ചു പോകുന്നവരും ധാരാളം കൂട്ടുകാരുള്ളവരും സൗഹൃദങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നവരും. ഇക്കൂട്ടര്‍ വളരെ കഴിവുള്ളവരായിരിയ്ക്കും. ഒരേ സമയം പല തരം പ്രവൃത്തികളില്‍ താല്പര്യമുള്ളവര്.

റൗണ്ട് ചുണ്ടുകളുള്ള
റൗണ്ട് ചുണ്ടുകളുള്ള സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരും സാഹസികരുമായിരിയ്ക്കും. കാഴ്ചയില്‍ സൗന്ദര്യമുളളവരുമാകും.ജീവിതത്തില്‍ റിസ്ക്കുകള്‍ ഏറ്റെടുക്കാന്‍ താല്പര്യപ്പെടുന്ന, ഭൂതകാലം മറന്ന് ജീവിതത്തില്‍ മുന്നേറാന്‍ താല്പര്യപ്പെടുന്നവര്. കഴിഞ്ഞു പോയ കാര്യങ്ങളോര്ത്തല്ല, വരാന്‍ പോകുന്ന നല്ലതു മുന്നില്‍ കണ്ടു പ്രവര്ത്തിയ്ക്കുന്നവര്



Click it and Unblock the Notifications
