For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിലില്‍ ജനിച്ചവരുടെ രഹസ്യങ്ങള്‍ ഇതാ.....

ഏപ്രിലില്‍ ജനിച്ചവരുടെ രഹസ്യങ്ങള്‍ ഇതാ.....

|

ജനിയ്ക്കുന്ന മാസവും വര്‍ഷവും ദിവസവും സമയവും നക്ഷത്രവുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം ഇവ നാമറിയാതെ തന്നെ നമ്മെ പലരേയും സ്വാധീനിയ്ക്കുന്നവയാണ്.

ഇത്തരം കാര്യങ്ങള്‍ നമ്മുടെ രൂപത്തേയും ഭാവിയേയും സ്വഭാവ സവിശേഷതകളേയുമെല്ലാം സ്വാധീനിയ്ക്കുമെന്നു വേണം, പറയാന്‍. ഇതു പ്രകാരം ജനിച്ച മാസവും നമ്മെ പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്.

ഏപ്രില്‍ മാസവും ഇതു പോലെയാണ്. ഇവര്‍ മേടം, ഇടവം രാശിയില്‍ പെടുന്നവരുമാണ്. ഏപ്രിലില്‍ ജനിച്ചവര്‍ക്കും സ്വഭാവ സവിശേഷതകളും പ്രത്യേകതകളും ഏറെയുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്വന്തം കാലില്‍ നില്‍ക്കാന്‍

സ്വന്തം കാലില്‍ നില്‍ക്കാന്‍

ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ പൊതുവേ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാണ്. ആരെയും ആശ്രയിക്കാതെ ജീവിയ്ക്കുന്നവര്‍ എന്നു വേണം, പറയുവാന്‍. ജീവിയ്ക്കാനുള്ള വഴി വെട്ടിത്തെളിയ്ക്കുവാന്‍ കഴിയുന്നവര്‍. ജീവിതത്തിലെ ലക്ഷ്യങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുന്ന, സ്വന്തമായി പണമുണ്ടാക്കുന്നവര്‍. മറ്റുള്ളവര്‍ക്ക് വഴി കാട്ടികള്‍ എന്നു പറയാം.

കാര്‍ക്കശ്യമുള്ളവരാണ്

കാര്‍ക്കശ്യമുള്ളവരാണ്

പൊതുവേ അല്‍പം കാര്‍ക്കശ്യമുള്ളവരാണ് ഇക്കൂട്ടര്‍. തങ്ങളാണ് ശരി എന്ന് ഉറച്ചു വിശ്വസിയ്ക്കുന്നവര്‍. ഉറച്ച മനസുള്ളവരായതു കൊണ്ടു തന്നെ ഉറച്ച വിശ്വാസവുമുണ്ടാകും. തര്‍ക്കിയ്ക്കുവാന്‍ നില്‍ക്കില്ലെങ്കിലും ഒരു കാര്യത്തില്‍ തീരുമാനമെടുത്താല്‍ ഇവര്‍ ഇതില്‍ നിന്നും പുറകോട്ടു മാറുകയുമില്ല. ഇവരുടെ എതിരാളികളായി നില്‍ക്കാന്‍ കഴിയുന്നവരും ചുരുങ്ങും.

സാഹസികത

സാഹസികത

സാഹസികത ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാണ് ഇവര്‍. പൊതുവേ തുറന്ന പ്രകൃതക്കാരും സൗഹൃദ മനോഭാവമുള്ളവരുമാകും. ധാരാളം കൂട്ടുകാരുള്ള ഇവര്‍ ഒരുമിച്ചു യാത്രകള്‍ താല്‍പര്യപ്പെടുന്നവരുമാകും. ഏതു തരം യാത്രകള്‍ക്കും താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന പ്രകൃതക്കാര്‍.

ഏറെ ജിജ്ഞാലാസുക്കളായിരിയ്ക്കും

ഏറെ ജിജ്ഞാലാസുക്കളായിരിയ്ക്കും

ഏറെ ജിജ്ഞാലാസുക്കളായിരിയ്ക്കും, ഇവര്‍ പൊതുവേ. പുതിയ അറിവുകള്‍ നേടാനും പുതിയ കാര്യങ്ങള്‍ അറിയുവാനുമെല്ലാം താല്‍പര്യപ്പെടുന്നവര്‍. ഇതിനായി പരിധികള്‍ക്കപ്പുറം പോകുന്നവരും.

പൊതുവേ ക്ഷമാശീലം കുറഞ്ഞവരാണ്

പൊതുവേ ക്ഷമാശീലം കുറഞ്ഞവരാണ്

പൊതുവേ ക്ഷമാശീലം കുറഞ്ഞവരാണ് ഇവര്‍. പെട്ടെന്നു തന്നെ അസ്വസ്ഥരാകുന്ന പ്രകൃതക്കാര്‍. കാര്യങ്ങള്‍ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. ഒരു ക്ഷമയുമില്ലാത്ത പ്രകൃതം പലപ്പോഴും ഇവരെ അപകടങ്ങളില്‍ കൊണ്ടു ചാടിയ്ക്കുകയും ചെയ്യും.

ഏപ്രിലില്‍ 1

ഏപ്രിലില്‍ 1

ഏപ്രിലില്‍ തന്നെ ഓരോ തീയതിയിലും ജനിച്ചവര്‍ക്ക് ഓരോ പ്രത്യേകതകളുണ്ട്. ഇതനുസരിച്ച് 1നു ജനിച്ചവര്‍ എപ്പോഴും തൊഴില്‍ ചെയ്യാന്‍ സന്നദ്ധനായ, സമര്‍പ്പണമുള്ള, പ്രതിബന്ധങ്ങളെ ഭയപ്പെടാതെ നേരിടുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. സൗമ്യവും വൈകാരികവുമായ ഒരു സ്വഭാവമായിരിക്കും നിങ്ങളുടേത്.

 ഏപ്രില്‍ 2 നു

ഏപ്രില്‍ 2 നു

ഏപ്രില്‍ 2 നു ജനിച്ചവര്‍ഏത് ജോലിയിലും നിങ്ങള്‍ പ്രഗത്ഭനായിരിക്കും. എന്നാല്‍ സാമൂഹിക ജീവിതത്തിലും ജോലിയിലും ബാലന്‍സ് ആഗ്രഹിയ്ക്കുന്ന, ഇതിനായി ശ്രമിയ്ക്കുന്ന ആളുമാകും.ആഗ്രഹിക്കുന്ന ആളായിരിക്കും.

ഏപ്രില്‍ 3നു ജനിച്ചവര്‍

ഏപ്രില്‍ 3നു ജനിച്ചവര്‍

ഏപ്രില്‍ 3നു ജനിച്ചവര്‍ വളരെ ചിന്താശീലനും ദയയുള്ളയാളുമായിരിക്കും. എന്നാല്‍ ചിലയാളുകള്‍ നിങ്ങളെ മുതലെടുക്കും.

ഏപ്രില്‍ 4നു ജനിച്ചവര്‍

ഏപ്രില്‍ 4നു ജനിച്ചവര്‍

ഏപ്രില്‍ 4നു ജനിച്ചവര്‍ തുറന്നടിച്ച് സംസാരിക്കുന്ന, മേധാവിത്വം പുലര്‍ത്തുന്ന, സഹിഷ്ണുതയില്ലാത്ത വ്യക്തിയാവും. ഇക്കാര്യങ്ങള്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പ്രയാസമുണ്ടാക്കും.

ഏപ്രില്‍ 5നു ജനിച്ചവര്‍

ഏപ്രില്‍ 5നു ജനിച്ചവര്‍

ഏപ്രില്‍ 5നു ജനിച്ചവര്‍ ധൈര്യശാലിയായ വ്യക്തിയാവും. എന്നാല്‍ നിങ്ങളുടെ പ്രതിച്ഛായയെ ചൊല്ലി ആശങ്കപ്പെടുന്നുണ്ടാവും. വേഗത്തില്‍ സുഹൃത്തുക്കളെ നേടുമെങ്കിലും എളുപ്പത്തില്‍ തന്നെ അവരെ വെറുപ്പിക്കുകയും ചെയ്യും.

ഏപ്രില്‍ 6നു

ഏപ്രില്‍ 6നു

ഏപ്രില്‍ 6നു ജനിച്ചവര്‍ക്ക് ജീവിതത്തെ സംബന്ധിച്ച് പോസിറ്റീവായ വീക്ഷണമുണ്ടായിരിക്കും. ഗൗരവസ്വഭാവക്കാരനായ നിങ്ങള്‍ പല കാര്യങ്ങളും നടപ്പില്‍ വരുത്താനാഗ്രഹിക്കുന്ന ആളായിരിക്കും.

ഏപ്രില്‍ 7നു

ഏപ്രില്‍ 7നു

ഏപ്രില്‍ 7നു ജനിച്ചവര്‍ നിയന്ത്രിക്കപ്പെടാനാഗ്രഹിക്കുന്ന പ്രകൃതമാണ് . മറ്റൊരു തരത്തില്‍, ആകര്‍ഷകമായ സ്വഭാവമുള്ളവരാണ് ഇവര്‍.

ഏപ്രില്‍ 8 നു

ഏപ്രില്‍ 8 നു

ഏപ്രില്‍ 8 നു ജനിച്ചവര്‍ ബിസിനസില്‍ തിളങ്ങുന്നവരാണ്.

. അതേ സമയം ഇവര്‍ തമാശകളും കുസൃതികളും ഇഷ്ടപ്പെടും. അലസരായ ആളുകള്‍ ഇവരുടെ ഉത്സാഹം കെടുത്തും.

ഏപ്രില്‍ 9നു

ഏപ്രില്‍ 9നു

ഏപ്രില്‍ 9നു ജനിച്ചവര്‍ ജീവിതത്തെ പ്രാക്ടിക്കലായി കാണുന്നവരാണ്.പല കാര്യങ്ങളിലും സമവായത്തിന് തയ്യാറാകില്ല. വൈകാരികതയുണ്ടെങ്കിലും നടത്തുന്ന ആളാണെങ്കിലും ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം.

ഏപ്രില്‍ 10 നു ജനിച്ചവര്‍

ഏപ്രില്‍ 10 നു ജനിച്ചവര്‍

ഏപ്രില്‍ 10 നു ജനിച്ചവര്‍ സൂര്യശോഭയുള്ള ആളായിരിക്കും നിങ്ങള്‍. നല്ല ഊര്‍ജ്ജസ്വലതയുള്ള നിങ്ങള്‍ക്ക് സാഹസികത ഇഷ്ടമായിരിക്കും. സ്വന്തം നിയമങ്ങളുള്ള നിങ്ങള്‍ക്ക് മത്സരോന്മുഖമായ സ്വഭാവവുമുണ്ടാകും.

ഏപ്രില്‍ 11നു

ഏപ്രില്‍ 11നു

ഏപ്രില്‍ 11നു ജനിച്ചവര്‍ തുറന്ന മനസ്ഥിതിയുള്ള ആളായിരിക്കും നിങ്ങള്‍. മിതമായ, ശാന്തമായ, സമചിത്തതയുള്ള വ്യക്തികളാണ് ഈ ദിവസം ജനിക്കുന്നവര്‍. ഈ ഗുണങ്ങള്‍ അവരെ ഒരു ഉത്തരവാദിത്വമുള്ള നേതാവാക്കും.

ഏപ്രില്‍ 12നു

ഏപ്രില്‍ 12നു

ഏപ്രില്‍ 12നു ജനിച്ചവര്‍ ജിജ്ഞാസയുള്ള, ശാന്തരായ വ്യക്തികളാണ് . തിരക്കുപിടിച്ച ജീവിതമുള്ള നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടാവും. വിശ്വാസത്തിനു മേല്‍ ബന്ധങ്ങള്‍ പണിതുയര്‍ത്തുന്നവരും

ഏപ്രില്‍ 13നു

ഏപ്രില്‍ 13നു

ഏപ്രില്‍ 13നു ജനിച്ചവര്‍ ബുദ്ധിശക്തിയുള്ള വ്യക്തികളാണ് . പല കഴിവുകളുമുള്ള ഇവര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള തൊഴിലായിരിക്കും. ശുഭാപ്തി വിശ്വാസക്കാരായ വ്യക്തികളാണ്. ഇവര്‍ക്ക് പല തരത്തിലെ അഭിരുചികളാവും ഉണ്ടായിരിക്കുക.

ഏപ്രില്‍ 14നു

ഏപ്രില്‍ 14നു

ഏപ്രില്‍ 14നു ജനിച്ചവര്‍ നല്ല ധൈര്യമുള്ള, വിശ്രമമില്ലാത്ത വ്യക്തികളാവും ഇവര്‍. കുടുംബത്തെ സ്നേഹിക്കുന്ന ഇവര്‍ പ്രണയികളുമായിരിക്കും. റൊമാന്റിക്കായ ഒരാളാകും. പ്രണയത്തിന്റെ കാര്യത്തില്‍ തല്‍പരനും.

ഏപ്രില്‍ 15നു

ഏപ്രില്‍ 15നു

ഏപ്രില്‍ 15നു ജനിച്ചവര്‍ പൊതുവേദിയിലും നിങ്ങളുടെ മനസിലുള്ളത് വെളിപ്പെടുത്തും. പരാതിപ്പെടുന്നതിന് പകരം സ്വയം പ്രശ്നങ്ങള്‍ പരിഹരിക്കുന്നവരാണ് ഇവര്‍. ലജ്ജാലുക്കളല്ല ഇവര്‍. .

ഏപ്രില്‍ 16നു

ഏപ്രില്‍ 16നു

ഏപ്രില്‍ 16നു ജനിച്ചവര്‍ പ്രസന്നമായ വ്യക്തിത്വമുള്ള ആളുകളാണ് ഇവര്‍. സാമൂഹികമായി ഇടപെടുന്ന, തമാശക്കാരായ വ്യക്തികളായിരിക്കും ഇവര്‍. നല്ല സഹജവാസനകളും, പക്ഷപാതിത്വമില്ലാത്ത സ്വഭാവമുള്ളവരുമായിരിക്കും ഈ ദിവസത്തില്‍ ജനിച്ചവര്‍.

ഏപ്രില്‍ 17 നു

ഏപ്രില്‍ 17 നു

ഏപ്രില്‍ 17 നു ജനിച്ചവര്‍ നല്ലൊരു നേതാവായിരിക്കും . എന്നാല്‍ കാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്. മറ്റുള്ളവരെ പരിഗണിക്കുന്ന, ഉത്തരവാദിത്വവും, വിനീത സ്വഭാവവുമുള്ളവരാായിരിക്കും ഇവര്‍.

ഏപ്രില്‍ 18നു

ഏപ്രില്‍ 18നു

ഏപ്രില്‍ 18നു ജനിച്ചവര്‍ ധാരാളം പുഞ്ചിരിക്കുന്ന, ശ്രദ്ധേയനായ ഒരു പ്രണയിയുമായിരിക്കും ഈ തിയ്യതിയില്‍ ജനിച്ചവര്‍ റൊമാന്റിക്കായ ഒരാളാകും. പ്രണയത്തിന്റെ കാര്യത്തില്‍ തല്‍പരനും.

ഏപ്രില്‍ 19നു

ഏപ്രില്‍ 19നു

ഏപ്രില്‍ 19നു ജനിച്ചവര്‍ കഴിവുകളുള്ള ആളുകളാണ് ഇവര്‍. സഹജവാസനകളുള്ളവരും പ്രേരണാശക്തി മികച്ച രീതിയിലുള്ളവരുമായിരിക്കും ഈ തിയ്യതിയില്‍ ജനിച്ചവര്‍.

ഏപ്രില്‍ 20 നു

ഏപ്രില്‍ 20 നു

ഏപ്രില്‍ 20 നു ജനിച്ചവര്‍ പുറംലോകത്തെ ശാന്തത ആസ്വദിക്കുന്നവരാണ് . സംസാരത്തില്‍ തല്പരരാണ് ഈ തിയ്യതിയില്‍ ജനിച്ചവര്‍

ഏപ്രില്‍ 21നു

ഏപ്രില്‍ 21നു

ഏപ്രില്‍ 21നു ജനിച്ചവര്‍ വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടുന്ന ആളാണെങ്കിലും, കുടുംബത്തോട് അടുപ്പം പുലര്‍ത്തുന്നവരും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഇഷ്ടപ്പെടുന്നവരും.

ഏപ്രില്‍ 22 നു

ഏപ്രില്‍ 22 നു

ഏപ്രില്‍ 22 നു ജനിച്ചവര്‍ അവകാശവാദമുന്നയിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരാണ് ജീവിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്നവര്‍.

ഏപ്രില്‍ 23നു

ഏപ്രില്‍ 23നു

ഏപ്രില്‍ 23നു ജനിച്ചവര്‍ ബുദ്ധിശക്തിയും ഉത്തരവാദിത്വവുമുള്ളവരാണ് ഇവര്‍. മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കാന്‍ പ്രേരണ ചെലുത്തുന്നവരാണ്.

ഏപ്രില്‍ 24 നു

ഏപ്രില്‍ 24 നു

ഏപ്രില്‍ 24 നു ജനിച്ചവര്‍ സ്വഭാവത്തില്‍ പാരമ്പര്യവും കുടുംബ മഹിമയും പുലര്‍ത്തുന്നവരാണ്. നല്ല കഴിവുള്ളവരുമാണ്.

ഇവര്‍.

ഏപ്രില്‍ 25നു

ഏപ്രില്‍ 25നു

ഏപ്രില്‍ 25നു ജനിച്ചവര്‍ അതുല്യരായ,അതായത് മറ്റുള്ളവരേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന, വേറിട്ടു നില്‍ക്കുന്ന വ്യക്തികളാണ്

ഏപ്രില്‍ 26 നു

ഏപ്രില്‍ 26 നു

ഏപ്രില്‍ 26 നു ജനിച്ചവര്‍ ഏറിയ സമയത്തും സന്തോഷവാന്മാരായിരിക്കും ഒരു കാര്യത്തിലേയ്ക്ക് ആദ്യചുവട് വെയ്ക്കുന്നതില്‍ സംശയം പുലര്‍ത്തുന്നവര്‍.

ഏപ്രില്‍ 27 നു

ഏപ്രില്‍ 27 നു

ഏപ്രില്‍ 27 നു ജനിച്ചവര്‍ വൈകാരിക സ്ഥിരതയും, മികച്ച നിരീക്ഷണ പാടവവുമുള്ളവരാണ് . ഊര്‍ജ്ജസ്വലരുമായിരിക്കും. സൗഹൃദങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നവരും.

ഏപ്രില്‍ 28 നു

ഏപ്രില്‍ 28 നു

ഏപ്രില്‍ 28 നു ജനിച്ചവര്‍എല്ലാ കാര്യങ്ങളും

വിശകലനം ചെയ്യുന്ന മനസുള്ളവര്‍. സ്വന്തം അഭിപ്രായമുണ്ടെങ്കിലും പൊതുവേ ആവേശം കൂടുതലുള്ള പ്രകൃതവും ഊര്‍ജസ്വലരും

ഏപ്രില്‍ 29 നു

ഏപ്രില്‍ 29 നു

ഏപ്രില്‍ 29 നു ജനിച്ചവര്‍ പ്രേരണ നല്കുന്ന സ്വഭാവമുള്ളവരാണ് . കുടുംബത്തിന്‍റെ പാരമ്പര്യം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ഇവര്‍ക്ക് ജീവിതത്തെ സംബന്ധിച്ച് പോസിറ്റീവ് കാഴ്ചപ്പാടാണ് ഉണ്ടാവുക.

ഏപ്രില്‍ 30 നു

ഏപ്രില്‍ 30 നു

ഏപ്രില്‍ 30 നു ജനിച്ചവര്‍ സാഹസികരാണ്.

പക്വതയുണ്ടെങ്കിലും ഇവര്‍ മൂഡിയുമാകും.

കുടുംബവുമായി അടുപ്പമുള്ള ഇവര്‍ അച്ചടക്കം പുലര്‍ത്തുന്നവരായിരിക്കും.

English summary

Special Traits Of People Who Born In The Month Of April

Special Traits Of People Who Born In The Month Of April
Story first published: Tuesday, April 2, 2019, 13:00 [IST]
X
Desktop Bottom Promotion