Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പേടിക്കരുത്; നിങ്ങള്‍ക്കു ചുറ്റും ആരോ ഒരാള്‍...
നിങ്ങള്‍ക്കു ചുറ്റും ആരോ ഒരാള്‍...
ഭൂമിയില്‍ പ്രതിഭാസങ്ങള്‍ ഏറെയുണ്ട്. ചിലതു കാണാന്‍ പറ്റാത്തത്, ചിലപ്പോള്‍ കേള്‍ക്കാന്‍ പറ്റാത്തത്, ചിലതു വിശ്വാസിയ്ക്കാന്‍ പറ്റാത്തത്, ചിലതു വിശദീകരിയ്ക്കാന്‍ പറ്റാത്തത്.
ഭൂമിയില്‍ ശക്തികള്‍ ഏറെയുണ്ട്. ഇതില്‍ അദൃശ്യ ശക്തികള്‍ എന്ന വിശേഷണമുള്ളവയുമുണ്ട്. നാം വിശ്വസിച്ചാലും ഇല്ലെങ്കിലും. ഇത് വെറും അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളഞ്ഞാലും എവിടെയെങ്കിലും എപ്പോഴെങ്കിലും ഇത്തരം ചില അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടായിക്കാണില്ലേ. നിങ്ങള്‍ക്കു ചുറ്റും, നിങ്ങള്‍ക്കടുത്ത് ആ അദൃശ്യനായ ആരോ, എന്തോ എന്ന തോന്നല്‍.

ഇത്തരം ശക്തികളെക്കുറിച്ചുള്ള ചില അനുഭവ കഥകളാണ്. തങ്ങള്‍ക്കു ചുറ്റും അദൃശ്യമായ എന്തോ എന്ന് എന്നതിനു തോന്നലായി ചിലര്‍ പറഞ്ഞ ചിലത്. പേടിക്കരുത്, വായിക്കുമ്പോള്‍.

പെട്ടെന്നു തന്നെ താപനിലയില്‍
പെട്ടെന്നു തന്നെ താപനിലയില്‍ എന്തെങ്കിലും വ്യത്യാസം തോന്നുക. ചൂടായിരുന്നിട്ടു പെട്ടെന്നു തണുപ്പോ നേരെ മറിച്ചോ എന്തെങ്കിലും തോന്നലുണ്ടാകുക. ഇത് അദൃശ്യമായ എന്തോ ഒന്നിനെ കുറിച്ച് ഓര്മിപ്പിയ്ക്കുന്നില്ലേ. ഇതുപോലെ വീട്ടില്‍ എവിടെയെങ്കിലും പെട്ടെന്ന് തണുപ്പ് അനുഭവപ്പെടുക. അതും ഒരു പ്രത്യേക സ്ഥലത്ത് മറ്റുള്ള ദിക്കുകളിലെ പോലെയല്ലാതെ.

ആരും പരിസരത്തില്ലാത്തപ്പോള്‍
ആരും പരിസരത്തില്ലാത്തപ്പോള്‍ ആരെങ്കിലും നിങ്ങളെ സ്പര്‍ശിച്ചതായി അനുഭവപ്പെട്ടോ. ആരാണതെന്ന് അറിയാമോ. ആരോ തൊട്ടെന്നൊരു തോന്നല്‍. നാമൊന്ന് തിരയും, അവരെ.

ആരോ നമ്മെ നിരീക്ഷിയ്ക്കുന്നതായി
ആരോ നമ്മെ നിരീക്ഷിയ്ക്കുന്നതായി ഒരു തോന്നല്‍. പ്രത്യേകിച്ചും ആരും അടുത്തില്ലാതെ ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍. എവിടെയോ ആരോ നമ്മെ പരിസരത്തു തന്നെയായി നോക്കിക്കൊണ്ടിരിയ്ക്കുന്നു.

സാധനങ്ങള്‍
സാധനങ്ങള്‍ സൂക്ഷിച്ചു വച്ചിരിയ്ക്കുന്നിടത്തു നിന്നും കാണാതാകുക. പിന്നീട് ഇത് വേറെ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുക. ഞാന്‍ ഇത് ഇവിടെയല്ലല്ലോ വച്ചിരുന്നത് എന്ന തോന്നലുണ്ടാകും, തീര്‍ച്ച. നമ്മുടെ ഓര്മപ്പിശകെന്നു കരുതി നാം വിട്ടു കളയുകയും ചെയ്യും.

നിഴലിന്റ അനുഭവം
നിങ്ങളുടെ കണ്‍കോണുകളില്‍ ഏതോ ഒരു നിഴലിന്റ അനുഭവം. നോക്കിയാല്‍ ചുറ്റും ആരെയും കാണില്ല. എങ്കിലും എവിടെയോ ഒരു നിഴ്ല് വന്നു പോയതു പോലെ. ചുറ്റും ആരും കാണില്ല.

പേരു ചൊല്ലി
ആരും വിളിച്ചില്ലെങ്കിലും നമ്മുടെ പേരു ചൊല്ലി നമ്മെ ആരോ വിളിയ്ക്കുക. നാം മാത്രമേ അതു കേള്‍ക്കൂ. ആളെ തിരയും, നാം. ആരാണ് ഇതെന്നന്വേഷിച്ച്.

ഇലക്ട്രിക് ഉപകരണങ്ങള്‍
പല സിനിമകളിലും കണ്ടു കാണും, പലതും പറഞ്ഞു കാണും, ഇലക്ട്രിക് ഉപകരണങ്ങള്‍ തനിയെ പ്രവര്‍ത്തിയ്ക്കുക. ലൈറ്റ് ഓണാകുക, ടിവി ഓണാകുക, ഓഫാകുക, ഫാനും, ഇതുപോലെ ചിലത്.

ഒറ്റയ്ക്കിരിക്കുമ്പോള്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍ ആരോ നടക്കുന്നുവെന്ന തോന്നല്‍. കാലടി ശബ്ദം കേള്‍ക്കുക. ആരാണെന്നു നോക്കിയാല്‍ കാണില്ല. വെറുമൊരു തോന്നലാകാം എന്നു കരുതും.

കനത്ത നിശബ്ദതയില്‍
കനത്ത നിശബ്ദതയില്‍ ചുവരിനിടയില്‍ നിന്നും ആരോ മുട്ടുന്ന പോലെയൊരു തോന്നല്‍. ശബ്ദം. ആരോ മുട്ടി വിളിയ്ക്കുന്നുവെന്ന ഈ തോന്നലും ഏതോ ഒരു ശക്തിയെന്നു തോന്നിയേക്കാം. ഭയപ്പെടുത്തിയേക്കാം.

പരിചിതമല്ലാത്ത കയ്പാടുകള്‍
പരിചിതമല്ലാത്ത കയ്പാടുകള്‍, കയ്യടയാളങ്ങള്‍. എവിടെ നിന്നും വന്നുവെന്നറിയാന്‍ വഴിയില്ലാത്തവ. ഇത്ര നേരം കാണാതിരുന്നിട്ടും പെട്ടെന്നായിരിയ്ക്കും, ഇവ പ്രത്യക്ഷപ്പെടുന്നത്. തീരെ പരിചയമില്ലാത്ത അഞ്ജാതമായ ഇത്തരം കയ്യടയാളങ്ങള്‍ നമ്മെ ഭയപ്പെടുത്തും.

കണ്ണാടിയിലോ ജനാലച്ചില്ലിലോ
കണ്ണാടിയിലോ ജനാലച്ചില്ലിലോ ഏതോ പ്രതിബിംബം. നമ്മുടെയാകില്ല. നമ്മള് നോക്കുമ്പോള്‍ ചിലപ്പോള്‍ വെറുമൊരു നിഴലു പോലെ തോന്നിയേക്കാം. അല്ലെങ്കില്‍ തങ്ങള്‍ക്കു പുറകിലായി ആരോ ഒപ്പമുണ്ടെന്ന തോന്നല്‍.

മൃഗങ്ങള്‍ക്ക്
മൃഗങ്ങള്‍ക്ക്, പ്രത്യേകിച്ചും പൂച്ച, നായ, വവ്വാല്, മൂങ്ങ എന്നിവയ്ക്കെല്ലാം അദൃശ്യ ശക്തികളെ പെട്ടെന്നു തിരിച്ചറിയാന്‍ സാധിയ്ക്കുമെന്നു പറയും. ഇവ എവിടെയെങ്കിലും നോക്കി അസാധാരണമാം വിധം നില്ക്കുക. പ്രത്യേകിച്ചും ഭയപ്പെട്ടതു പോലെ.

പണ്ടത്തെ യക്ഷിക്കഥകളില്‍
പണ്ടത്തെ യക്ഷിക്കഥകളില്‍ മുല്ലപ്പൂ, പിച്ചിപ്പൂ, പാലപ്പൂ ഗന്ധം എന്നൊക്കെയുള്ളത് പൊതുവായ വിശേഷണങ്ങളായിരുന്നു. ഇതു പോലെ പെട്ടെന്നൊരു ഗന്ധം. നല്ലതോ ചീത്തയോ ആകാം. ഉറവിടം തിരിച്ചറിയാന്‍ സാധിയ്ക്കില്ല. ഇത്തരം ഗന്ധവും ചില ശക്തികളെ സൂചിപ്പിയ്ക്കുന്നുവെന്നു വിശ്വാസമുണ്ട്.



Click it and Unblock the Notifications